1. Food Receipes

വേനൽച്ചൂടിൽ കൂവ കൊണ്ടൊരു പാനീയം 

കടുത്തവേനലിൽ വാടാതിരിക്കാൻ നമ്മുടെ ശരീരത്തിന് ധാരാളം  വെള്ളം ആവശ്യമുണ്ട്. സാധാരണ വെള്ളം കുടിക്കുന്നതിനേക്കാൾ ഏവർക്കും പ്രിയങ്കരം ആരോഗ്യ പാനീയങ്ങൾ കഴിക്കാനാണ് രുചി മാത്രമല്ല.

Saritha Bijoy
arrow root
കടുത്തവേനലിൽ വാടാതിരിക്കാൻ നമ്മുടെ ശരീരത്തിന് ധാരാളം  വെള്ളം ആവശ്യമുണ്ട്. സാധാരണ വെള്ളം കുടിക്കുന്നതിനേക്കാൾ ഏവർക്കും പ്രിയങ്കരം ആരോഗ്യ പാനീയങ്ങൾ കഴിക്കാനാണ് രുചി മാത്രമല്ല. ശരീരത്തിനാവശ്യമായ പോഷകങ്ങളും ലവണങ്ങളും ലഭിക്കുന്നു എന്നൊരു ഗുണകരമായ വസ്തുത കൂടി ഇതിൽ ഉണ്ട്. പച്ചക്കറികളും പഴങ്ങളും എന്തിനേറെ ധാന്യങ്ങൾ പോലും ആരോഗ്യപാനീയമാക്കുന്ന മലയാളികൾക്ക് ഇതാ ഒരു പുതിയ ഡ്രിങ്ക്  പരിചയപ്പെടുത്തുന്നു കൂവ പാനീയം. കൂവയുടെ വിവിധ രുചികൾ അറിയാമെങ്കിലും കൂവ പാനീയം എന്ത് പലരും കേട്ടുകാണില്ല  കൂവ ഡ്രിങ്ക് ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കാം 
കൂവ ആവശ്യത്തിന് വെള്ളം ചേർത്ത് ചെറുതീയിൽ കുറുക്കുക അധികം കട്ടിയാകാതെ ഒരു പാത്രത്തിൽ തണുക്കാനായി വയ്ക്കുക ഇതിനു ശേഷം ഒരു ബ്ലെൻഡറിൽ കുറച്ച ഐസ് ക്യൂബ്സ് എടുത്ത് അതിലേക്ക് കൂവ കാച്ചിയത് ,പഞ്ചസാര, ഏലയ്ക്ക പൊടി, പശുവിൻ പാൽ അല്ലെങ്കിൽ തേങ്ങാ പാൽ ഇവ ചേർക്കുക. നന്നായി ബ്ലെൻഡ് ചെയ്ത് ഉപയോഗിക്കാം, അലങ്കരിക്കുന്നതിനും കൂടുതൽ രുചിക്കുമായി കസ്  കസ്, ചെറുതായി അരിഞ്ഞ മാങ്ങ, സ്ട്രൗബെറി, ചെറി പോലുള്ള പഴങ്ങളും ഉപയോഗിക്കാം. 
English Summary: arrow root drink for summer

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds