മലയാളികൾ അധികം ഉപയോഗിക്കാത്ത ഒരു പച്ചക്കറി ആണ് പീച്ചിങ്ങ. എന്നാൽ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ പീച്ചിങ്ങയുടെ തോൽ ഉപയോഗിച്ചും ഉള്ളിലെ കായ് ഉപയോഗിച്ചും കറികൾ വയ്ക്കാറുണ്ട് .പീച്ചിങ്ങയുടെ ഉള്ളിലെ കായ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചമ്മന്തി ആണ് ചുവടെ വിവരിച്ചിരിക്കുന്നത്. ഈ ചമ്മന്തി ചോറിനൊപ്പവും ദോശയുടെ കൂടെയും ഉപയോഗിക്കാവുന്നതാണ് .രണ്ടുപേർക്ക് ഉപയോഗിക്കാവുന്ന അളവാണ് ചുവടെ വിവരിച്ചിരിക്കുന്നത് .
ചേരുവകൾ
പീച്ചിങ്ങ(വലുത്) - 2 എണ്ണം ചെറുതായി അരിഞ്ഞത്
മുളക് പൊടി - 1 ടീ സ്പൂൺ
വെളുത്തുള്ളി - 4 അല്ലി
ഉഴുന്ന് -2 ടേബിൾസ്പൂൺ
പുളി - ഒരു ചെറിയ കഷ്ണം
കായപ്പൊടി - അര ടീസ്പൂൺ
കടുക് -അര ടീസ്പൂൺ
കറിവേപ്പില - കുറച്ച്
വറ്റൽ മുളക് -2 എണ്ണം
വെളിച്ചെണ്ണ -2 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ ഉഴുന്നും വെളുത്തുള്ളിയും ഇടുക .ഉഴുന്ന് ചുവക്കുമ്പോൾ പീച്ചിങ്ങ ഇട്ട് വഴറ്റുക .പീച്ചിങ്ങയിൽ നിന്നുള്ള വെള്ളം വറ്റുന്ന വരെ 5 മിനിറ്റ് വഴറ്റുക. അതിനു ശേഷം മുളക് പൊടി ഇട്ട് 1 മിനിറ്റ് വഴറ്റുക .ഈ മിശ്രിതം തണുത്തതിനു ശേഷം പുളിയും ഉപ്പും ചേർത്ത് മിക്സിയിൽ അരച്ചു വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് , വറ്റൽ മുളക് , കറിവേപ്പില എന്നിവ ഇടുക. ഇതിൽ കായപ്പൊടി ചേർക്കുക .അതിനു ശേഷം അരച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർക്കുക. നല്ലപോലെ എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക. പീച്ചിങ്ങ ചമ്മന്തി തയ്യാർ .
Parvathy's kitchen -Ridge gourd chutney
Ridge gourd is a vegetable that is not widely used by Malayalees. In other states of India, however, curries are made from the skin of the peach and the pea inside. This chutney can be used with rice as well as with dosa.
Ingredients
Ridge gourd (large) - 2 (cut into small pieces)
Chili powder - 1 tsp
Garlic - 4 cloves
Peas -2 tablespoons
Tamarind - a small piece
Nutmeg powder - half a teaspoon
Mustard -half a teaspoon
Curry leaves - a few
Grated chillies -2 nos
Coconut oil -2 tbsp
Salt - to taste
How to cook
Pour 1 tablespoon of coconut oil in a saucepan and when the oil is hot, add the ulud dal and garlic.Heat for 5 minutes. Then add chilli powder and fry for 1 minute .After the mixture cools down, add tamarind and salt and grate in a mixer. Pour 1 tablespoon of coconut oil in a saucepan and add mustard, dry chilli and curry leaves. Add ferula powder .Then add the roasted mixture. Fry well until the oil clears. Ridge gourd chutney is ready.