സദ്യയിൽ ഏറ്റവും പ്രധാനമാണ് പായസം. പായസക്കൂട്ടുകളിൽ മലയാളികൾക്ക് പ്രിയം എന്നും പാൽപ്പായസത്തിനോടും, പ്രഥമനോടുമാണ്. അതുകൊണ്ടുതന്നെ വിഷുനാളിൽ ഒരുക്കാൻ പാൽപ്പായസവും പഴപ്രഥമനും തയ്യാറാക്കുന്ന രീതി പറഞ്ഞുതരാം.
ബന്ധപ്പെട്ട വാർത്തകൾ: പഴം നുറുക്ക് പായസം
പാൽപ്പായസം
ചേരുവകൾ
1. പാല് -10 കപ്പ്
2. ഉണക്കലരി - അര കപ്പ്
3. കണ്ടൻസ്ഡ് മിൽക്ക് അര ടിൻ
4. പഞ്ചസാര ഒരു കപ്പ്
5. നെയ്യിൽ മൂപ്പിച്ച കശുവണ്ടി നുറുക്കും കിസ്മിസും കാൽകപ്പ് വീതം
6. ഏലക്ക പൊടിച്ചത് അര ചെറിയ സ്പൂൺ
ബന്ധപ്പെട്ട വാർത്തകൾ: മാമ്പഴ പായസം
തയ്യാറാക്കുന്ന വിധം
കുറിച്ചിരിക്കുന്ന അളവ് പാലിൽ നിന്ന് രണ്ട് കപ്പ് എടുത്ത് അത്രയും വെള്ളവും ഒഴിച്ച് വെട്ടിത്തിളയ്ക്കുമ്പോൾ അരിയിട്ട് മയത്തിൽ വേവിക്കുക. ഇതിൽ ബാക്കി പാലും കണ്ടൻസ്ഡ് മിൽക്കും പഞ്ചസാരയും ചേർത്ത് പായസ കൂട്ട് കാൽഭാഗം വറ്റുമ്പോൾ കശുവണ്ടിയും കിസ്മിസും ചേർക്കുക. തുടരെ ഇളക്കി പായസം പകുതി വറ്റുമ്പോൾ ഏലയ്ക്ക പൊടിച്ചതും ചേർത്ത് ഇളക്കി വാങ്ങുക.
പഴപ്രഥമൻ
1. നല്ലതുപോലെ പഴുത്ത നാടൻ ഏത്തപ്പഴം ആറെണ്ണം
2. ശർക്കര 700 ഗ്രാം
3.വെള്ളം അരക്കപ്പ്
4.നെയ്യ് 100 ഗ്രാം
5.പച്ചത്തേങ്ങ മൂന്നെണ്ണം
6.ഏലയ്ക്ക പൊടിച്ചത് ഒരു ചെറിയ സ്പൂൺ
7.ഉണങ്ങിയ തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്തത് ഒരു കപ്പ്
ബന്ധപ്പെട്ട വാർത്തകൾ: പായസവും പ്രഥമനും.. എന്താണ് വ്യത്യാസം
തയ്യാറാക്കുന്ന വിധം
പഴം തൊലി കളഞ്ഞ് വേവിക്കുക. ശർക്കര ഉരുക്കി അരിക്കുക.തേങ്ങ തിരുമ്മി ചതച്ച് ഒന്നും രണ്ടും മൂന്നും പാല് പിഴിഞ്ഞെടുക്കുക(ഒന്നാം പാൽ ഒരു വലിയ കപ്പ്, രണ്ടാം പാൽ ഒന്നര കപ്പ്, മൂന്നാം പാൽ ഒന്നര കപ്പ്). പഴം വെന്തു കഴിഞ്ഞ് ശർക്കര ഉരുക്കി അരിച്ചെടുത്ത് ചേർത്ത് വരട്ടുകഇതിൽ നെയ്യ് ചേർത്തിളക്കി വീണ്ടും വരട്ടണം. ഇതിൽ മൂന്നാം പാൽ ഒഴിച്ച് തിളപ്പിക്കുക. പിന്നീട് രണ്ടാമത്തെ പാൽ ചേർക്കുക. ഇതു തിളച്ചു കഴിയുമ്പോൾ ഒന്നാമത്തെ പാലൊഴിച്ചു വാങ്ങുക ഏലയ്ക്കാപ്പൊടിയും തേങ്ങാക്കൊത്തും ചേർക്കണം.
ബന്ധപ്പെട്ട വാർത്തകൾ: പാലട പായസം രുചിയോടെ തയ്യറാക്കാം