Updated on: 8 January, 2023 5:09 PM IST
How to make delicious corn upma?

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു മില്ലറ്റാണ് ചോളം. ഇതിൽ വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവ  ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ചോളത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം പോലുള്ള അസുഖങ്ങൾക്കും ഉത്തമപരിഹാരമാണ് ചോളം. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റുന്നതിനും ചോളം കഴിക്കുന്നത് ഒരുപരിധിവരെ നല്ലതാണ്. ഇതിൽ കൊഴുപ്പിന്റെ അംശം തീരെ  കുറവാണ്.

അതിനാൽ ചോളം ഉപ്പുമാവ് പ്രഭാത ഭക്ഷണമായി കഴിക്കുകയാണെങ്കിൽ നിരവധി ആരോഗ്യഗുണങ്ങൾ നേടാം. ഉപ്പുമാവ് ഉണ്ടാക്കാനായി ചോളപ്പൊടിയാണ് ആവശ്യം.  ചോളം ഉപ്പുമാവ് ഉണ്ടാക്കുന്ന വിധമാണ് താഴെ ചേർക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: അത്ര ചെറുതല്ല ഈ ചെറുമണി ചോളം

ആവശ്യമുള്ള ചേരുവകൾ

- ചോളപ്പൊടി – 1 കപ്പ് (250 ഗ്രാം)

- പാല്‍പ്പൊടി – ¼ കപ്പും 1ടേബിൾ സ്പൂണും

- പാല്‍പ്പൊടി – ¼ കപ്പും 1ടേബിൾ സ്പൂണും

- ചുവന്നുള്ളി (വലുത്)– 2 എണ്ണം കനം കുറച്ച് അരിഞ്ഞത്

- പച്ചമുളക് അരിഞ്ഞത് – 2 എണ്ണം

- ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – 1 ചെറിയ കഷണം

- കടുക് – 1 ടീസ്പൂണ്‍

- വറ്റൽമുളക് – 2 എണ്ണം മുറിച്ചത്

- വെള്ളം – 1 കപ്പ്

- ഉപ്പും വെളിച്ചെണ്ണയും – ആവശ്യത്തിന്

- കറിവേപ്പില – കുറച്ച്

പാകം ചെയ്യുന്ന വിധം

ആദ്യം ചെയ്യേണ്ടത് ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടാക്കുക എന്നതാണ്.  പാൻ ചൂടായ ശേഷം കടുക് പൊട്ടിക്കുക. വറ്റൽമുളകുമിട്ടു മൂത്തു കഴിയുമ്പോൾ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയിട്ടു നന്നായി വഴറ്റുക. വഴന്നു വരുമ്പോൾ തീ കുറച്ചു വച്ച ശേഷം ചോളപ്പൊടി ചേർക്കണം.  തീ കൂട്ടിവച്ച് 2–3 മിനിറ്റ് നേരം പൊടി വറുത്തെടുക്കുക. വീണ്ടും തീ കുറച്ചുവച്ച് ഒരു കപ്പ് വെള്ളം ഒഴിച്ചിളക്കിയ ശേഷം അഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കണം. പൊടി എടുക്കുന്ന അതേ കപ്പില്‍ത്തന്നെ വെള്ളവും അളന്നെടുക്കണം. കൂടുതലായാൽ കുഴ‍ഞ്ഞു പോകും. അതിനുശേഷം മൂടി തുറന്ന് ഇളക്കി കട്ട നന്നായി ഉടയ്ക്കണം. പിന്നീട് പാൽപൊടിയിട്ടു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. സ്വാദേറും ചോളം ഉപ്പുമാവ് തയ്യാർ.

English Summary: You can make delicious corn upma for breakfast
Published on: 08 January 2023, 04:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now