വിളവെടുപ്പ് നന്നായി മൂത്തുണങ്ങിയാൽ പയർ പറിച്ച് പച്ചയ്ക്കു തന്നെ തൊണ്ടോടെ വെയിലത്തിട്ട് ഉണക്കി പയർ പൊട്ടിച്ച് ശേഖരി ക്കുകയുമാകാം. പിന്നീട് ആവശ്യാനുസരണം കറിവയ്ക്കാനുമാ കും. മറ്റ് തര പയർ വർഗങ്ങളെപ്പോലെ നന്നായി വെന്തുകിട്ടില്ലെന്നത് ഒരു വസ്തുതയാണ്. ഭക്ഷിക്കണമെങ്കിൽ നന്നായി ചവച്ച് അരയ്ക്കേണ്ടിവരും. കറി വയ്ക്കുന്നതിനു മുമ്പ് ഓട്ടു ചട്ടി യിൽ ഇട്ടു വറുക്കുക. ശേഷം 8-10 മണിക്കൂർ വെള്ളത്തിലിട്ട് നന്നായി കുതിർക്കണം. ഇതിനു ശേഷം എടുത്തു വേവിച്ചാൽ സാധാരണയിലും കുറേക്കൂടി വെന്തുകിട്ടും.
തുവരയുടെ കൃഷി
അടുക്കളത്തോട്ടത്തിലും വ്യാവസായികമായും കൃഷിചെയ്യാൻ പറ്റിയ ഒന്നാണ് ഇംഗ്ലീഷിൽ റെഡ് ഗ്രാം' എന്നറിയപ്പെടുന്ന തുവരപ്പയർ. തുവരയുടെ കൃഷി വളരെ എളുപ്പമാണ്. കാലവർഷാരംഭത്തിനു മുമ്പ് ഒന്നുരണ്ടു നല്ലമഴ കിട്ടിക്കഴിഞ്ഞാൽ പയർവിത്തു വിതക്കാം. കറുത്തവാവിന് ഒന്നര ആഴ്ച മുമ്പോ പിമ്പോ തുവരപ്പയർ നടുന്നതാണ് നല്ലതെന്ന് അനുഭവസ്ഥർ പറയുന്നു. കറുത്ത പക്ഷത്തിൽ തുവര നട്ടാൽ ചാഴി ശല്യം ഉണ്ടാകുമെന്നാണ് വിശ്വാസം.
കിളിർത്തുവരുന്ന തുവരച്ചെടിയുടെ ചുവട്ടിൽ കളകൾ ഉണ്ടാകാതെ നോക്കണം. തീർത്തും വളക്കൂറില്ലാത്തതും മണ്ണിന് ഇളക്കമില്ലാത്തതുമായ ഭാഗത്താണ് തുവര നിൽക്കുന്നതെങ്കിൽ മാത്രം ചുവട് ഇളക്കി നേരിയ വള പ്രയോഗം ആകാം. ഇതര വിളകളുടെ കൂട്ടത്തിലാണ് തുവര നിൽക്കുന്ന തെങ്കിൽ പ്രത്യേക പരിചരണം ആവശ്യമില്ല. ഡിസംബർ ജനുവരി മാസങ്ങളിൽ ചെടി പുഷ്പിക്കും. പയറിന് വളരെ കുറഞ്ഞ മൂപ്പേയുള്ളൂ.
നിരവധി തുവരയിനങ്ങൾ
വിവിധ കളറുകളിലും വലിപ്പത്തിലുമുള്ള നിരവധി തുവരയിനങ്ങളുണ്ട്. കോട്ടയം മീനച്ചിൽ താലൂക്കിൽ കൂടുതലായും പുറംതൊലി കറുത്ത ഇനമാണ് കാണപ്പെടുന്നത്. എന്നാൽ തിരുവനന്തപുരത്ത് കാണപ്പെടുന്നവ യുടെ പുറംതൊലി ചുവപ്പാണ്. ഇവ രണ്ടിന്റെയും പയർമണികൾക്ക് വലിപ്പം വളരെ കുറവാണ്. പക്ഷെ പാലക്കാട് ജില്ലയിൽ കാണപ്പെടുന്നവയുടെ പുറം തൊലിക്ക് വെളുപ്പ് നിറമാണ്.
ആദ്യം പറഞ്ഞ രണ്ട് ഇനങ്ങള ക്കാളും വലിപ്പക്കൂടുതലും ഇവയ്ക്കുണ്ട്. എന്നാൽ ഇവ മൂന്നിനേക്കാളും വലിപ്പക്കൂടുതലും നല്ല വിളവ് ലഭിക്കുന്നതുമായ ഒരിനം ഇടുക്കി മൂന്നാറിനടുത്ത് കാന്തല്ലൂർ പുഷ്പഗിരി കോൺവെന്റിൽ നിൽക്കുന്നതും കാണാം.
ഓരോ വർഷവും വിളവെടുപ്പിനുശേഷം ചെടി നശിപ്പിച്ചു കളയേണ്ടതില്ല .നാലഞ്ച് വർഷം തുടർച്ചയായി ഒരു തൈയിൽ നിന്നു വിളവെടുക്കാം.