Updated on: 9 April, 2022 10:30 AM IST
കോക്കനട്ട് സോർബേ

അതിസ്വാദിഷ്ടം മാത്രമല്ല ആരോഗ്യദായകം കൂടിയാണ് സോർബേകൾ. കൂടുതൽ പേർക്കും ഇഷ്ടമുള്ള 2 സോർബേകൾ തയ്യാറാക്കുന്നവിധം ആണ് താഴെ നൽകുന്നത്.

shorba are not only delicious but also healthy. Here's how to make 2 sorbies that most people like.

കോക്കനട്ട് സോർബേ

ചേരുവകൾ

  • തേങ്ങ - ഒന്ന് ചുരണ്ടിയത്

  • ചൂടുവെള്ളം - നാലു കപ്പ്

  • കണ്ടൻസ്ഡ് മിൽക്ക് - അര ടിൻ

തയ്യാറാക്കുന്ന വിധം

തേങ്ങ ചിരവിയത് ചൂടുവെള്ളം ചേർത്ത് 15 മിനിട്ട് വയ്ക്കുക. അതിനുശേഷം മിക്സിയിൽ ഒന്ന് അടിച്ച് തേങ്ങാപ്പാൽ എടുക്കുക. തേങ്ങാപ്പാലിൽ കണ്ടൻസ്ഡ് മിൽക്ക് ചേർത്തിളക്കിയശേഷം ഫ്രീസിംഗ് ട്രെയിൽ വച്ച് സെറ്റ് ആക്കുക. രണ്ട് മണിക്കൂറിന് ശേഷം പുറത്തെടുത്ത് മിക്സിയിൽ അടിക്കണം. തിരികെ പാത്രത്തിലാക്കി വീണ്ടും ഫ്രീസറിൽ വയ്ക്കണം. വീണ്ടും പുറത്തെടുത്ത് മിക്സിയിൽ അടിക്കണം. പിന്നീട് ഫ്രീസറിൽ വെച്ച് സെറ്റ് ആയ ശേഷം സ്കൂപ്പ് ചെയ്ത് വിളമ്പാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കരിമ്പിൻ ജ്യൂസിൻറെ 10 ഗുണങ്ങൾ

തണ്ണിമത്തങ്ങ സോർബേ

ചേരുവകൾ

  • തണ്ണിമത്തങ്ങ ജ്യൂസ് -3 കപ്പ്

  • വെള്ളം -ഒരു കപ്പ്

  • പഞ്ചസാര -ഒരു കപ്പ്

  • മുട്ട വെള്ള - 2 മുട്ടയുടെത്

  • പുതീന ഇല അലങ്കരിക്കാൻ

ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ വെറുമൊരു ജ്യൂസല്ല

തയ്യാറാക്കുന്ന വിധം

തണ്ണിമത്തങ്ങ കഷണങ്ങളാക്കി ജ്യൂസ് എടുത്തു ആദ്യം ഒരു പാത്രത്തിൽ അരിച്ച് വയ്ക്കണം. അതിനുശേഷം മറ്റൊരു പാത്രത്തിൽ വെള്ളവും പഞ്ചസാരയും ചേർത്ത് അടുപ്പത്ത് വച്ച് 5 മിനിറ്റ് തിളപ്പിച്ച ശേഷം വാങ്ങി ചൂടാറാൻ വയ്ക്കുക. പിന്നീട് ഇതിലേക്ക് തണ്ണിമത്തങ്ങ ജ്യൂസും ചേർത്തിളക്കി പ്ലാസ്റ്റിക് പാത്രത്തിൽ അടച്ച് ഫ്രീസറിൽ വയ്ക്കണം. നാലു മണിക്കൂറിനു ശേഷം പുറത്തെടുത്ത് മിക്സിയിലിട്ട് ഒന്നു അടിക്കുക. തിരികെ പാത്രത്തിലാക്കി വീണ്ടും ഫ്രീസറിൽ വയ്ക്കണം. ഇങ്ങനെ രണ്ടുമൂന്നു തവണ ചെയ്യുക. ഒടുവിൽ അടിക്കുമ്പോൾ മുട്ടവെള്ള ചേർത്ത് അടിക്കുക. വീണ്ടും ഫ്രീസറിൽ വച്ച് സെറ്റ് ആകുമ്പോൾ സ്കൂപ്പ് ചെയ്ത് ഗ്ലാസ്സിൽ ആക്കി പുതീന ഇല കൊണ്ട് അലങ്കരിച്ച് വിളമ്പാം.

ബന്ധപ്പെട്ട വാർത്തകൾ: ഈ ജ്യൂസുകൾ കുടിച്ചാൽ വേനൽ ചൂടിനെ മറികടക്കാം

English Summary: shorba are not only delicious but also healthy. Here's how to make 2 sorbies that most people like.
Published on: 09 April 2022, 09:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now