Fruits

തണ്ണിമത്തൻ വെറുമൊരു ജ്യൂസല്ല

ബത്തക്ക അഥവാ വത്തയ്ക്ക അഥവാ തണ്ണീർമത്തൻ വിറ്റാമിൻ സി അടങ്ങിയ ഒന്നാണ്. വെള്ളം കുറേ ഉണ്ട് ഇതിനകത്ത്. വത്തയ്ക്കകൊണ്ട് ഒരുപാട് വിഭവങ്ങൾ ഉണ്ട്. ലസ്സി, ഷേക്ക്, ജ്യൂസ്, പിന്നെ കറികളും. വെറുതേ തിന്നാനും വത്തയ്ക്ക നല്ലതുതന്നെ. ഞങ്ങളുടെ നാട്ടിൽ ഉത്സവക്കാലത്താണ് വത്തയ്ക്ക വന്നുതുടങ്ങുന്നത്. വേനൽക്കാലമാവുമ്പോൾ തിന്നാൻ പറ്റിയ നല്ലൊരു വസ്തുവാണ് വത്തയ്ക്ക.

വേനല്‍കടുത്തതോടെ ദാഹമകറ്റാന്‍ ശീതളപാനീയ വിപണി ഉണര്‍ന്നു. ചുട്ടുപൊള്ളുന്ന വെയിലത്ത് വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി മാറുകയാണ് വഴിയോരങ്ങളില്‍ സജീവമായ ശീതളപാനീയ വിപണി.റോഡുകളില്‍ യാത്രക്കാര്‍ കൂടൂതലായി എത്തിച്ചേരുന്ന സ്ഥലങ്ങളും വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് വഴിയോര കച്ചവടക്കാര്‍ തമ്പടിച്ചിരിക്കുകയാണ്.

വൃക്ഷതണലുകള്‍ കേന്ദ്രീകരിച്ചാണ് മിക്ക വിപണനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്.  കടുത്തചൂടില്‍ ഉരുകിയൊലിച്ചെത്തുന്ന യാത്രികര്‍ക്ക് ഏറെ ആശ്വാസകരമാണ് ഇത്തരം ശീതളപാനീയ കേന്ദ്രങ്ങള്‍. ഇതിൽ തണ്ണിമത്തനും തണ്ണിമത്തന്‍ ജ്യൂസിനും ആവശ്യക്കാരേറെയാണ്.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തവയായതിനാല്‍ തണ്ണിമത്തന്‍ ജ്യൂസിനോട് സാധാരണ ജനങ്ങള്‍ക്ക് പ്രിയം കൂടുതലാണ്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ പാതയോരങ്ങളില്‍ തണ്ണിമത്തന്‍വില്‍പ്പന സജീവമായി കഴിഞ്ഞു. ഒരു ഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസിന് 15 രൂപയാണു വില. ചിലയിടത്ത് ഇത് 20 രൂപയാകും.രണ്ട് തരത്തിലുള്ള തണ്ണിമത്തനുകളാണ് വിപണിയില്‍ പ്രധാനമാ യും ലഭിക്കുന്നത്. 

സാധരണ തണ്ണി മത്തന് പുറമെ കിരണ്‍ തണ്ണിമത്തന്‍ എന്ന പേരില്‍ അറിയപ്പെടുന്ന തണ്ണിമത്തനുമുണ്ട്. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് തണ്ണിമത്തനുകള്‍ പ്രധാനമായും വിപണിയില്‍ എത്തുന്നത്.മത്തനും കുമ്പളവും ഉണ്ടാവുന്നതുപോലെ വത്തക്കയും വള്ളികളിൽ നിലത്ത് പടർന്നങ്ങനെ കിടക്കും. നല്ല മണ്ണാണെങ്കിൽ വെള്ളം നനച്ചാൽ മാത്രം മതി. മഞ്ഞപ്പൂവുണ്ടാവും.

പതിനഞ്ചു ദിവസത്തിനുള്ളിൽ കാണുന്നപോലെയുള്ള കുഞ്ഞുവത്തയ്ക്കകൾ ഉണ്ടാകും.   ടെറസ്സിലോ വീട്ടുമുറ്റത്തോ ഒക്കെ വളർത്താം. നല്ല പച്ചനിറത്തിലുമുണ്ട്, ഇളം പച്ചനിറത്തിലുമുണ്ട് വത്തക്കയുടെ തൊലി.  വത്തയ്ക്കയുടെ വിളവെടുപ്പ് കാലമാവുമ്പോൾ അധിക ജ്യൂസ് കടകളിലും പഴക്കടകളിലും വത്തക്ക, സ്ഥാനം പിടിച്ചിട്ടുണ്ടാകും. 

തണ്ണിമത്തൻ ഒരു ഒൗഷധഖനി

water melon cuts

* ഹൃദയാരോഗ്യത്തിനു തണ്ണിമത്തൻ

ഹൃദ്രോഗങ്ങൾ അകറ്റി നിർത്താൻ തണ്ണിമത്തൻ കഴിച്ചാൽ മതിയത്രേ. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന സിട്രിലിന് ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ പ്രധാന പങ്കുണ്ട്.           രക്തസമ്മർദം കുറയ്ക്കുകയും രക്തധമനികളിൽ കൊഴുപ്പടിയുന്നതു തടയുകയും ചെയ്ത് ഹൃദയത്തെ കാക്കുന്നു.

* രോഗപ്രതിരോധ ശേഷി

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പറ്റിയ ഒന്നാണ് തണ്ണിമത്തൻ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6, ബി1, സി എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

* കാൻസർ തടയാൻ
തണ്ണിമത്തനിലടങ്ങിയിരിക്കുന്ന ഫ്ളവനോയിഡ്സ് കാൻസറിനെ തടയുന്നു.

* തടി കുറയ്ക്കാൻ
തടി കുറയ്ക്കാൻ തണ്ണിമത്തൻ കൂട്ടു പിടിക്കാം. ഒരു സാധാരണ തണ്ണിമത്തനിൽ 18 ശതമാനം നാരും 92 ശതമാനം വെള്ളവും അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കഴിച്ചാൽ വിശപ്പും കുറയും തടിയും കുറയും.

* വ്യായാമത്തിനു ശേഷം ഉൻമേഷം
വ്യായാമം ചെയ്തതിനു ശേഷം ക്ഷീണം മാറാൻ ഒരു ഗ്ളാസ് തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ മതി. ആദ്യമായി വ്യായാമം ചെയ്തു തുടങ്ങുന്നവർക്ക് പിറ്റേന്ന് ശരീരവേദന ഉറപ്പാണ്. ഇതകറ്റാൻ വ്യായാമത്തിനു മുൻപ് മൂന്നു നാലു കഷണം തണ്ണിമത്തൻ കഴിച്ചാൽ മതി. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് രക്തധമനിയിലൂടെയുള്ള രക്തപ്രവാഹം സുഗമമാക്കി വേദന കുറയ്ക്കുന്നു. വ്യായാമത്തിനു മുൻപും ശേഷവും തണ്ണിമത്തൻ കഴിക്കാം.

* കിഡ്നിയെ കാക്കാം
ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശം നീക്കം ചെയ്ത് കിഡ്നിയുടെ പ്രവർത്തനം സുഗമമാക്കുന്നു.

* കണ്ണിന് നല്ലത്
തണ്ണിമത്തനിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും വിറ്റാമിൻ എ ആവശ്യമാണ്. പ്രായാധിക്യം മൂലമുള്ള കാഴ്ചമങ്ങലും നിശാന്ധതയും അകറ്റാൻ തണ്ണിമത്തൻ ധാരാളമായി കഴിക്കാം.

* ബുദ്ധി കൂട്ടാം
കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ തണ്ണിമത്തൻ കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6 ബുദ്ധിക്ക് ഉണർവ് നൽകുന്നു.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox