മാങ്ങയുടെ കാലമായി.ഏതു തരം വിഭവങ്ങൾക്കും പറ്റിയ നിരവധി മാങ്ങകൾ കിട്ടുന്ന കാലം. നാട്ടിൻ പുറങ്ങളിൽ എല്ലായിടവും മാങ്ങാ ഉണ്ടാകും. ചിലപ്പോൾ ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം. എങ്കിലും മാങ്ങാ ഉണ്ടാകുമ്പോൾ തന്നെ അവ പറിച്ചെടുത്ത് നല്ല ഒന്നാംതരം അച്ചാർ ഉണ്ടാക്കാറുണ്ട്.
അച്ചാറുകളില്‍ കേമന്‍ എന്നും കടുമാങ്ങ തന്നെ. വലിയ വില കൊടുത്താലും കൊള്ളാം രുചിയുള്ള അച്ചാറു കൂട്ടി ഉണ്ണാമല്ലോ എന്ന് കരുതി കടുമാങ്ങ അച്ചാര്‍ ഇനി പുറത്ത് നിന്ന് വാങ്ങേണ്ട. കടുമാങ്ങ അച്ചാര്‍. കടുമാങ്ങ അച്ചാർ ഉണ്ടാക്കുന്ന വിധമാണ് ഇവിടെ കുറിക്കു ന്നത്.കണ്ണിമാങ്ങയും കടുകും ചേർന്ന അച്ചാറാണ് കടുമാങ്ങ. ദീർഘകാല സൂക്ഷിപ്പിന് പറ്റിയത്. അനുയോജ്യമായ മാങ്ങ തിരഞ്ഞെടുക്കൽ, ഉണ്ടാക്കുന്ന രീതി, കൈകാര്യം ചെയ്യുന്ന തിലെ ശുചിത്വം മുതലായ കാര്യങ്ങളി ലൊക്കെ അതിയായ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കടുമാങ്ങ അച്ചാർ പൂപ്പൽ പിടിക്കും.
കടുമാങ്ങ അച്ചാര്‍ | Kadumanga Pickle ഉണ്ടാക്കുന്ന വിധം
ആവശ്യമായ സാധനങ്ങൾ
മാങ്ങ- രണ്ട്
നല്ലെണ്ണ- 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 2
വെളുത്തുള്ളി- 6 അല്ലി
ഇഞ്ചി- ഒരു ചെറിയ കഷ്ണം
പിരിയന്‍ മുളക്‌പൊടി- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
ഉലുവ- ഒരു നുള്ള്
കായം- ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
വിനാഗിരി- ആവശ്യത്തിന്
കറിവേപ്പില- രണ്ട് തണ്ട്
മാങ്ങ നല്ലത് പോലെ കഴുകി വൃത്തിയുള്ള തുണി കൊണ്ട് തുടച്ച് എടുക്കുക. മാങ്ങ തൊലിയോട് കൂടി ചെറിയ കഷ്ണങ്ങളായി മുറിച്ച് ഉപ്പ പുരട്ടി ഒരു രാത്രി മുഴുവന്‍ അടച്ച് വെക്കുക.ഇല്ലെങ്കില്‍ കുറഞ്ഞത് രണ്ട് മണിക്കൂര്‍ എങ്കിലും വെക്കുക. ചുവട് കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.ഉലുവ ഇട്ട് വഴറ്റുക. (ഉലുവ പൊടി അല്ല ഉപയോഗിക്കുന്നതെങ്കില്‍ മാത്രം) വെളുത്തുള്ളി, കറിവേപ്പില, ഇഞ്ചി, പച്ചമുളക്, എന്നിവ ചേര്‍ത്ത് ഇളക്കുക.
മഞ്ഞള്‍പൊടി, കായം, മുളക്‌പൊടി, ഇവയിട്ട് വഴറ്റുക.(കരിഞ്ഞ് പോവാതിരിക്കാന്‍ പൊടികള്‍ വെള്ളത്തില്‍ കലക്കി ചേര്‍ക്കാം)തീ കുറച്ച് വെക്കുക. ഉലുവ പൊടിയാണ് ചേര്‍ക്കുന്നതെങ്കില്‍ ഈ സമയം ചേര്‍ക്കുക. മാങ്ങാ കഷ്ണങ്ങള്‍ ചേര്‍ത്ത് നല്ലത് പോലെ ഇളക്കി ചേര്‍ക്കുക.തീ അണക്കുക. വിനാഗിരി ചേര്‍ക്കുക. അച്ചാര്‍ നല്ലത് പോലെ തണുത്ത ശേഷം വായു കടക്കാത്ത ഒരു ജാറില്‍ അടച്ച് സൂക്ഷിക്കുക.കുറേ നാള്‍ സൂക്ഷിക്കാനാണെങ്കില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നല്ലെണ്ണ ചൂടാക്കി ഒഴിക്കുക.