മാമ്പഴം വഴറ്റിയത് .(മാങ്ങാത്തെര)
പഴുത്ത മാങ്ങാ തൊലി പൊളിച്ചു കളഞ്ഞു ചീവിയോ മുറിച്ചോ എടുത്തിട്ട് മിക്സിയിൽ ഒരൊറ്റ തവണ കറക്കിയെടുക്കുക . പഞ്ചസാരയും കൂടെ നെയ്യോ എണ്ണയോ ചേർത്ത് നോൺസ്റ്റിക് പാനിൽ ഇട്ട് വറ്റിച്ചു വഴറ്റിയെടുക്കുക .
സീസണിൽ ഇങ്ങനെ ചെയ്തു അടച്ചു ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പിന്നീട് വേണ്ടപ്പോൾ എന്ത് വേണേലും ആകാം .
- വേണ്ടപ്പോൾ പാലും ചേർത്ത് മിക്സിയിൽ അടിച്ചാൽ ഷേക്ക് ആകും .
- തേങ്ങയും പൊടിയും മിക്സ് ചെയ്തു അട ഉണ്ടാക്കാം .
- ചെറിയ ഉരുളയാക്കി മാവ് മുക്കി പൊരിച്ചാൽ മാങ്ങാപ്പഴംപൊരി ഉണ്ടാക്കാം .
- പുളിശ്ശേരിയിൽ ചേർത്താൽ മാമ്പഴ പുളിശ്ശേരിയും റെഡി .