Updated on: 20 February, 2020 11:59 AM IST
ഷീല ജോര്‍ജ്ജ്

ടൊമാറ്റോ ഡ്രിങ്ക്

കഞ്ഞിവെളളം ഹല്‍വ

മുരിങ്ങക്ക കട്ലറ്റ്

പാഷന്‍ഫ്രൂട്ട് ചമ്മന്തി

ടൊമാറ്റോ ഡ്രിങ്ക്

ടൊമാറ്റോ ഡ്രിങ്ക്---- തയ്യാറാക്കിയത് - ഷീല ജോര്‍ജ്ജ്

ആവശ്യമായ സാധനങ്ങള്‍

നന്നായി പഴുത്ത തക്കാളി - 250 ഗ്രാം
ചെറുനാരങ്ങാ നീര് - പകുതി നാരങ്ങ പിഴിഞ്ഞത്
വെള്ളം - 2 കപ്പ്
ഏലയ്ക്ക - 3-4
പഞ്ചസാര-- മധുരത്തിന്
ഉപ്പ് - ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം

തക്കാളി വെള്ളം ഒഴിച്ച് കുരുവില്ലാതെ പിഴിഞ്ഞെടുത്ത ചാറും ചെറുനാരങ്ങാ നീരും ഏലയ്ക്ക ചതച്ചതും കൂടി ചേര്‍ത്ത് അരിച്ചെടുത്ത് പഞ്ചസാരയും ഉപ്പും ചേര്‍ത്ത് കലക്കി ഉപയോഗിക്കാം

 

കഞ്ഞിവെള്ളം ഹല്‍വ

കഞ്ഞിവെളളം ഹല്‍വ ---തയ്യാറാക്കിയത് - ഷീല ജോര്‍ജ്ജ്

ആവശ്യമായ വസ്തുക്കള്‍

കഞ്ഞിവെളളം - 2 ഗ്ലാസ്
ശര്‍ക്കര - 200 ഗ്രാം
തേങ്ങാപാല്‍ - ഒരു തേങ്ങയുടെ ഒന്നാം പാല്‍
വെളുത്ത എള്ള് - ഒരു പിടി
നെയ്യ് - 3 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ചുവടുകട്ടിയുള്ള പാത്രത്തില്‍ കഞ്ഞിവെള്ളവും ശര്‍ക്കരപാനിയും തേങ്ങാപ്പാലും ചേര്‍ത്ത് കൈവിടാതെ ഇളക്കി ചെറുതായി മുറുകി വരുമ്പോള്‍ നെയ്യ് കുറച്ച് കുറച്ചായി ചേര്‍ത്ത് കൊടുത്ത് ഹല്‍വ പരുവം ആകുമ്പോള്‍ എള്ളും ചേര്‍ത്ത് നെയ്മയം പുരട്ടിയ പാത്രത്തിലേക്ക് പകര്‍ന്ന് തണുക്കുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് ഉപയോഗിക്കാം.

 

മുരിങ്ങക്ക കട്ലറ്റ്

മുരിങ്ങക്ക കട്ലറ്റ്-- തയ്യാറാക്കിയത് - ഷീല ജോര്‍ജ്ജ്

ആവശ്യമായ വസ്തുക്കള്‍

മുരിങ്ങയുടെ മാംസളമായ ഭാഗം ചുരണ്ടി ഉപ്പും അല്‍പ്പം മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ചത് - ഒരു കപ്പ്
സവാള - ഒരെണ്ണം
പച്ചമുളക് - ഒന്ന്
ഉരുളന്‍കിഴങ്ങ് പുഴുങ്ങി പൊടിച്ചത് - അര കപ്പ്
മുളക് പൊടി - കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
മൈദ - 2 ടേബിള്‍ സ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ഇട്ട് ഒന്ന് വഴകിയശേഷം ഉപ്പും ചേര്‍ത്ത് അല്‍പ്പം തണുത്തശേഷം ഉരുളന്‍കിഴങ്ങ് പുഴുങ്ങി പൊടിച്ചതും ചേര്‍ത്ത് ഇഷ്ടമുള്ള ആകൃതിയില്‍ ഉരുട്ടിയെടുക്കുക. മൈദ അല്‍പ്പം അയവില്‍ വെള്ളമൊഴിച്ച് കലക്കിയതില്‍ മുക്കി എടുത്ത് എണ്ണയില്‍ വറുത്ത് കോരുക

 

പാഷന്‍ഫ്രൂട്ട് ചമ്മന്തി

പാഷന്‍ഫ്രൂട്ട് ചമ്മന്തി-- തയ്യാറാക്കിയത്- ഷീല ജോര്‍ജ്ജ്

ചേരുവകകള്‍

പച്ച പാഷന്‍ഫ്രൂട്ട് -2
ചുമന്നുള്ളി -2
കാന്താരി -3
ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ചുമന്നുള്ളിയും കാന്താരിയും ഉപ്പും ചേര്‍ത്ത് അരയ്ക്കുക. അതിലേക്ക് പാഷന്‍ഫ്രൂട്ടിന്റെ പള്‍പ്പ് ചേര്‍ത്ത് മികിസിയില്‍ ഒന്നു കറക്കി( ഒരു സെക്കന്റ് ) എടുക്കുക. ചമ്മന്തി തയ്യാര്‍

 

English Summary: Tomato drink,Rice juice halwa,Moringa cutlet, passion fruit chutney
Published on: 20 February 2020, 11:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now