Updated on: 23 May, 2022 10:37 AM IST
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ ക്യാൻസറിനെ പ്രതിരോധിക്കാൻ മികച്ചത്

ആരോഗ്യ ഗുണങ്ങളുടെ കലവറയായ മഞ്ഞൾ ക്യാൻസർ ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾക്ക് മറു മരുന്നാണെന്ന് ഇതിനോടകംതന്നെ ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന ഘടകം ക്യാൻസറിനെ പ്രതിരോധിക്കാൻ ഏറ്റവും മികച്ചതാണെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. കാൻസറിനെ പ്രതിരോധിക്കുന്ന സിടിആർ 20, സിടിആർ 17 എന്നീ ഘടകങ്ങൾ കുർകുമിനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മഞ്ഞളിൻറെ ഈ സവിശേഷ ഗുണം ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കാവുന്ന രണ്ട് വിഭവങ്ങൾ ചുവടെ ചേർക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : ക്യാൻസർ സാധ്യത കുറയ്ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ

കുർകുമിൻ ലഡ്ഡു

ചേരുവകൾ

  • മഞ്ഞൾപൊടി - രണ്ട് ടീസ്പൂൺ

  • ബദാം - 25 ഗ്രാം

  • പൊരിക്കടല - 100 ഗ്രാം

  • വെളുത്തുള്ളി - 25 ഗ്രാം

  • അണ്ടിപ്പരിപ്പ് - 25 ഗ്രാം

  • വാൾനട്ട്സ് - 25 ഗ്രാം

  • ചുക്ക് പൊടിച്ചത് അല്പം

  • ഏലയ്ക്കാപൊടി അല്പം

  • ശർക്കരപ്പാനി - 150 മില്ലി ലിറ്റർ

  • നെയ്യ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

അണ്ടിപ്പരിപ്പ്, വാൾനട്ട്സ് എന്നിവ ചുവടുകട്ടിയുള്ള പാത്രത്തിൽ ഇട്ട് മൂപ്പിക്കുക. പകുതി മൂപ്പ് എത്തുമ്പോൾ പൊരികടല ചേർക്കുക. തീകുറച്ച് മൂത്ത മണം വരുമ്പോൾ എള്ള് ചേർക്കുക. എള്ള് പൊട്ടി കഴിയുമ്പോൾ വാങ്ങി വയ്ക്കുക. ഈ പൊടിയിലേക്ക് ചുക്ക്, ഏലയ്ക്ക പൊടി, ശർക്കരപ്പാനി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചെറുചൂടോടെ ഉരുളകളാക്കുക. ഈ പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നാലുമണി ഭക്ഷണം ആയി നൽകുന്നത് അത്യുത്തമമാണ്.

Curcumin, an ingredient found in turmeric, has been shown by American scientists to be the best anti-cancer drug.

ബന്ധപ്പെട്ട വാർത്തകൾ : കസ്തൂരി മഞ്ഞളിന്റെ ഔഷധ ഗുണങ്ങൾ..

മഞ്ഞൾ പാൻകേക്ക്

ചേരുവകൾ

  • ഗോതമ്പുപൊടി - ഒരു കപ്പ്

  • മഞ്ഞൾ പൊടി - അര ടീസ്പൂൺ

  • കോഴിമുട്ട - ഒന്ന്

  • ഓട്സ് പൊടിച്ചത് - കാൽ കപ്പ്

  • കൂവരക് പാൽ - അര കപ്പ്

  • തേങ്ങാപ്പാൽ - കലക്കാൻ ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന്

  • മുരിങ്ങയില ഒരു പിടി

തയ്യാറാക്കുന്ന വിധം

മുരിങ്ങയില ഒഴികെയുള്ള ചേരുവകൾ നന്നായി കലക്കി ദോശ ഉണ്ടാക്കുക. മൊരിഞ്ഞു വരുമ്പോൾ മുരിങ്ങയില കുറേശ്ശെ വിതറിയ ശേഷം പാത്രത്തിലേക്ക് മാറ്റുക. നല്ല ശുദ്ധമായ തേൻ ചേർത്ത് കുട്ടികൾക്ക് ഇത് നൽകാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ : മഞ്ഞൾ പാലിന്റെ പത്ത് ഗുണങ്ങൾ

English Summary: we can make laddu and cake that can prevent cancer
Published on: 23 May 2022, 10:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now