1. Farm Tips

മുരിങ്ങയില പൊടിയുടെ അത്ഭുത ഗുണങ്ങൾ

കർക്കിടക മാസമാകാറായി. അപ്പോഴാണോ മുരിങ്ങയില വിശേഷങ്ങൾ പറയുന്നത് എന്ന് ചോദിച്ചാൽ ഇത് എക്കാലവും കഴിക്കാവുന്ന മുരിങ്ങയില എന്നേ പറയാനാവൂ. മുരിങ്ങയില പൗഡർ ആക്കിയാൽ എപ്പോൾ വേണമെങ്കിലും കഴിക്കാം എന്നാണ് ഈ വിവരങ്ങൾ നമ്മോടു പറയുന്നത്. ഇനി ഇതൊന്ന് വായിക്കൂ. മൊറിംഗേസി കുടുംബത്തിൽപ്പെട്ട മൊറിംഗ ഒലീഫേറ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന Moringa oleifera from the Moringaceae family. ഇന്ത്യൻ വംശജനാണ് സൂപ്പർ ഫുഡ് എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം മുരിങ്ങ.

K B Bainda
drumstick leaf

കർക്കിടക മാസമാകാറായി. അപ്പോഴാണോ മുരിങ്ങയില വിശേഷങ്ങൾ പറയുന്നത് എന്ന് ചോദിച്ചാൽ ഇത് എക്കാലവും കഴിക്കാവുന്ന മുരിങ്ങയില എന്നേ പറയാനാവൂ. മുരിങ്ങയില പൗഡർ ആക്കിയാൽ എപ്പോൾ വേണമെങ്കിലും കഴിക്കാം എന്നാണ്  ഈ വിവരങ്ങൾ നമ്മോടു പറയുന്നത്.

ഇനി ഇതൊന്ന് വായിക്കൂ.

മൊറിംഗേസി കുടുംബത്തിൽപ്പെട്ട മൊറിംഗ ഒലീഫേറ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന. Moringa oleifera from the Moringaceae family. ഇന്ത്യൻ വംശജനാണ് സൂപ്പർ ഫുഡ് എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം മുരിങ്ങ. പോഷകാഹാര കമ്മി പരിഹാരത്തിനായി ലോകത്തിലെ വിവിധ രാജ്യങ്ങൾ മുരിങ്ങ നട്ട് വളർത്തുന്നുണ്ട്. ഇതിന്റെ ഇല, കായ, തൊലി, വേര്, വിത്ത്, പൂവ് ഇവയെല്ലാം തന്നെ ഏറെ ഔഷധ പ്രാധാന്യവും പോഷക മൂല്യമുള്ള ഭക്ഷണവുമാണ്. പരിമിതമായിനാം ഇത് ഉപയോഗിക്കുന്നുണ്ടങ്കിലും ഇതിന്റെ പോഷക മൂല്യത്തെ കുറിച്ച് ഒന്നും അറിയില്ലന്ന് തന്നെ പറയാം.

മുരിങ്ങ ഇലയെ കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്. മുരിങ്ങ ഇല പച്ചയായും ഉണക്കിയും നമുക്ക് ഉപയോഗിക്കാം. ദീർഘകാല ഉപയോഗത്തിന് ഉണക്കി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല മാർഗം.

ഓരോ സാധാരണക്കാരനും ഭക്ഷണത്തിൽ ചേർക്കാവുന്ന ഏറ്റവും പോഷക സമൃദ്ധമായതും വില കുറഞ്ഞ തും യാതൊരു പരിരക്ഷയുമില്ലാതെ വളരുന്നതുമായ മുരിങ്ങയുടെ ഉണക്കിയ ഇല പൊടി കൂട്ടി നമുക്ക് ചായാ, ജ്യൂസ്, സൂപ്പ്, എന്നിവയും ഉണ്ടാക്കാം കൂടാതെ മുരിങ്ങയില പൊടി കറികളിലും ചേർക്കാവുന്നതാണ്.We can also add dried leaf powder, to  juice, soups which is very nutritious, cheap and without any protection.

മുരിങ്ങയിലയുടെ പ്രാധാന്യത്തെ സാധാരണക്കാരന് എളുപ്പത്തിൽ മനസ്സിലാക്കാൻ ഒരു താരതമ്യം ഇവിടെ കൊടുക്കുന്നു.

100 gr മുരിങ്ങ ഇല പൊടിയിൽ 700 gr ഓറഞ്ചിൽ ഉള്ള വിറ്റാമിൻ സി യും 400gr കാരറ്റിൽ ഉള്ളതിനേക്കാൽ വിറ്റാമിൻ A യും 400 gr പാലിൽ ഉള്ളതിനേക്കാൽ കാത്സ്യവും 300 gr ചിരയിൽ ഉള്ള തിനേക്കാൽ അയേണും 300 gr ബദാമിൽ ഉള്ളതിനേക്കാൽ വിറ്റാമിൻ E യും യോഗേർട്ടിൽ ഉള്ളതിനേക്കാൽ ഇരട്ടി പ്രോട്ടീനും അടങ്ങീട്ടുണ്ട്.

100g of Drumstick powder contains 700g of vitamin C in orange, 400gr of vitamin A in 400gr of carrot, more calcium than in 400g of milk, 300g of tincture of iron in iron, and 300g of vitamin E in almonds and 300g of protein in yogurt.

drumstick leaf

മികച്ച ഫൈബറിന്റെ ഉറവിടമായ മുരിങ്ങ ഇലയിൽ 92 പോഷകങ്ങളും 46 ആന്റി ഓക്സിഡന്റും 36 നീർ കെട്ട് സംബദ്ധമായ ഘടകങ്ങളെ ചെറുക്കുന്ന ഘടകങ്ങളും 18 അമിനോ ആസിഡുകൾ അതിൽ തന്നെ ആവശ്യ അമിനോ ആസിഡുകളായ 9 എണ്ണം ഉൾപ്പെടെയും അടങ്ങീട്ടുള്ളതാണ് നമ്മുടെ സ്വന്തം മുരിങ്ങ ഇല

ഈ കൊറോണ കാലത്ത് രോഗ പ്രതിരോധത്തിന് പുതു വഴി തേടുന്ന നമുക്ക് ഏറ്റവും ഉചിതമായ ഒന്നാണ് മുരിങ്ങ ഇല കഴുകി നിഴലിൽ ഉണക്കിപൊടിച്ച് നമുക്ക് മേൽ പറഞ്ഞത് പോലെ ഉപയോഗിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് നല്ല ഭക്ഷണശീലം പിന്തുടരുന്ന ഓരോ കുടുബവും നിർബദ്ധമായും സ്വന്തം വീടുകളിൽ മുരിങ്ങ നട്ട് വളർത്തുക. ഇലയുടെ ആവശ്യത്തിന് PKN 1 പോലുള്ള മുരിങ്ങയാണ് ഉത്തമം. ഇതിൽനിന്ന്  രണ്ട് മാസത്തിലൊരിക്കൽ ഇലകൾ വിളവെടുക്കാവുന്നതാണ്. ഇങ്ങിനെ ഒരു മുരിങ്ങ 10 വർഷം വരെ നിലനിർത്താനും സാധിക്കും.

ദൈനം ദിന ആവശ്യത്തിന് വേണ്ട അയേണിന്റെ 32.2% വും കാത്സ്യത്തിന്റെ 24.7% വും വിറ്റാമിൻ A 18.9 % വും വിറ്റാമിൻ E 16.9% വും പ്രോട്ടിൻ 26% വും ഫൈബർ 24% വും അടങ്ങിയ മുരിങ്ങ ഇല യെ 2010-ൽ റിസർച്ച് ജേണൽ ഓഫ് ഫാർമ കോളജി ആന്റ് ഫാർമക്കോ ഡൈനാമിക് നടത്തിയ പഠനത്തിൽ ഇതിന്റെ ഇല ശക്തമായ പ്രകൃതിദത്ത അഡാപ്റ്റോജൻ ആണന്ന് സ്ഥിരീകരിച്ചു. ഇങ്ങനെ  നിരവധി പഠനങ്ങളുള്ള മുരിങ്ങ ഇല അനേകം രോഗങ്ങളെ ചെറുക്കാൻ ശേഷിയുള്ളതാണ്. അത് കൊണ്ട് മുരിങ്ങ ഇല നമ്മുടെ ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തി നഷ്ടപ്പെട്ട പ്രതിരോധ ശേഷി വീണ്ടെടുക്കൂ.

കടപ്പാട്

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിവിധ തരം തലവേദനകളും, അതിനുള്ള കാരണങ്ങളും, പരിഹാരങ്ങളും

English Summary: Amazing qualities of Drumstick leaf powder

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds