Updated on: 10 May, 2021 6:21 PM IST
ന്യൂയോര്‍ക്കിലെ ഈ പ്രശസ്ത ഇന്ത്യന്‍ റസ്റ്റോറന്റില്‍ കിട്ടുന്ന ഐസ്‌ക്രീം തികച്ചും വ്യത്യസ്തമാണ്.

ഐസ് ക്രീം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്കോടി വരുന്ന ചിത്രങ്ങൾ അല്ലെങ്കിൽ പേരുകൾ വനിലയും സ്‌ട്രോബെറിയും ചോക്ലേറ്റും തുടങ്ങി വിവിധ ഫ്‌ളേവറുകളിലുള്ള ഐസ്‌ക്രീമുകള്‍ എന്നായിരിക്കും. അതിന്റെ രുചിയാണ് നമ്മുടെ നാവിൽ ഉള്ളതും.എന്നാല്‍, ന്യൂയോര്‍ക്കിലെ ഈ പ്രശസ്ത ഇന്ത്യന്‍ റസ്റ്റോറന്റില്‍ കിട്ടുന്ന ഐസ്‌ക്രീം തികച്ചും വ്യത്യസ്തമാണ്.

പോണ്ടിച്ചേരി എന്ന പേരിലുള്ള ഒരു ഇന്ത്യൻ റസ്റ്റോറന്റില്‍ ആണ് ഈ വ്യത്യസ്ത രീതിയിലുള്ള ഐസ് ക്രീം ലഭിക്കുന്നത്. ആയുര്‍വേദ കൂട്ടുകളുള്ള ഒരു ഐസ്‌ക്രീമാണ് ഇവിടെ ലഭിക്കുന്നത്. എള്ള്, കസ്‌കസ്, മുരിങ്ങ തുടങ്ങിയവയാണ് ഈ ഐസ്‌ക്രീമിൽ അടങ്ങിയിട്ടുള്ളത്.

ഇവ അടക്കം ചെയ്യുന്നതാവട്ടെ ഭക്ഷ്യയോഗ്യമായ പുഷ്പങ്ങള്‍, പോപ്പിക്കുരു, ഉണക്കിയ കുരുമുളക് തുടങ്ങിയ ഉപയോഗിച്ചുണ്ടാക്കുന്ന കോണുകളിലും. മഞ്ഞള്‍പ്പൊടി, മുളകു പൊടി, ചെമ്പരത്തി, റോസ് തുടങ്ങിയ പുഷ്പങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയും കോണുകള്‍ നിര്‍മിക്കുന്നു.

 

ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെടുന്ന ന്യൂയോര്‍ക്കുകാര്‍ക്കിടയില്‍ പുതിയ തരംഗമായി മാറുകയാണ് ഈ ഐസ്‌ക്രീം.

ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെടുന്ന ന്യൂയോര്‍ക്കുകാര്‍ക്കിടയില്‍ പുതിയ തരംഗമായി മാറുകയാണ് ഈ ഐസ്‌ക്രീം.കൂടാതെ മറ്റനവധി പഴങ്ങൾ കൊണ്ടുള്ള ഐസ് ക്രീമുകളും ഇവിടെ ലഭിക്കും.

 

 മത്തങ്ങക്കുരുവിലും എള്ളിലും ഉരുട്ടിയെടുത്ത പപ്പായ ഓറഞ്ച് ഐസ്‌ക്രീം, പൊടിച്ച പിസ്തയില്‍ ഉരുട്ടിയെടുത്ത മുരിങ്ങാ മിന്റ് അവൊക്കോഡോ ഐസ്‌ക്രീം, ചോക്കലേറ്റ് ചില്ലി കുക്കി, മഞ്ഞള്‍ ഐസ്‌ക്രീം എന്നിവയാണ് ഏറ്റവും ജനപ്രിയമായവ.

ഒന്നിലധികം ഫ്‌ളേവറുകള്‍ ഒരുമിച്ച് ചേര്‍ത്തുള്ള ഐസ്‌ക്രീമുകളും ലഭ്യമാണ്. ഫ്‌ളേവര്‍ ഏതായാലും രുചിയുടെ കാര്യത്തില്‍ ആരുടെയും നാവില്‍ വെള്ളമൂറിക്കുന്നതാണ് ഇവയെന്ന് അനുഭവസ്ഥര്‍ പറയുന്നു.

മഞ്ഞള്‍പ്പൊടി, മുളകു പൊടി, ചെമ്പരത്തി, റോസ് തുടങ്ങിയ പുഷ്പങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയും കോണുകള്‍ നിര്‍മിക്കുന്നു.

അനിത ജെയ്‌സിന്‍ഗാനി, അജ്‌ന ജായ് എന്നിവരുടെ ഉടമസ്ഥതയിലുള്ള പോണ്ടിച്ചേരി റസ്‌റ്റോറന്റില്‍ ഇന്ത്യന്‍ രുചികളെ അടിസ്ഥാനമാക്കിയുള്ള മറ്റ് നിരവധി വ്യത്യസ്ത ഡിഷുകളും ലഭ്യമാണ്.

ഏതായാലും ഐസ് ക്രീം പ്രേമികൾക്കും അതുപോലെ ഓർഗാനിക് വെജിറ്റബിൾ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്കും ഹെൽത്ത് സൂക്ഷിക്കുന്നവർക്കും ഈ ആയുർവേദ ഐസ് ക്രീം ഒന്ന് പരീക്ഷിക്കാവുന്നതാണ് . അതുപോലെ വ്യത്യസ്ത രീതിയിൽ ഭക്ഷണം തയ്യാറാക്കുന്ന വീട്ടമ്മമാർക്കും ഇതൊന്നു പരീക്ഷിക്കാം

English Summary: You can eat Ayurvedic ice cream
Published on: 10 May 2021, 06:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now