Updated on: 30 April, 2021 9:21 PM IST
പച്ചക്കറി ചൗ ചൗ

വെള്ളരിയുടെ കുടുംബക്കാരനും ചുരയ്ക്കയോട് സാമ്യമുള്ളതുമായ പച്ചക്കറിയാണ് ചൗ ചൗ. 10 മുതല്‍ 15 സെ.മീ നീളത്തില്‍ പടര്‍ന്നു വളരുന്ന ഈ പച്ചക്കറിച്ചെടിയുടെ കായയും തണ്ടും ഇളം ഇലകളും ഭക്ഷണമായി ഉപയോഗിക്കുന്നു

Soil Requirement of Chow Chow Vegetable Farming:- This crop requires well- drained and loose fertile soil for high yields. Soils that are rich in organic matters should be selected for commercial chow chow farming.

വിത്ത് മുളപ്പിച്ചാണ് ഈ പച്ചക്കറി വളര്‍ത്തുന്നത്. ഉഴുതുമറിച്ച നിലത്ത് ചാണകപ്പൊടി ചേര്‍ത്താണ് കൃഷി ചെയ്യുന്നത്. പാവയ്ക്കയും വെള്ളരിയും ചുരയ്ക്കയും കൃഷി ചെയ്യുന്ന അതേരീതിയില്‍ത്തന്നെ ഈ പച്ചക്കറി കൃഷി ചെയ്യാം. മഴക്കാലത്താണ് സാധാരണയായി കൃഷി ചെയ്യുന്നത്.

വേനല്‍ക്കാലത്ത് കൃത്യമായി നനച്ചുകൊടുക്കണം. തുള്ളിനന വഴി വളപ്രയോഗം നടത്തുന്നതും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതുമാണ് കൂടുതല്‍ നല്ലത്.  ഈര്‍പ്പം നിലനിര്‍ത്താന്‍ പുതയിടല്‍ നടത്തണം. വിത്ത് മുളച്ച് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാല്‍ പന്തല്‍ ഇട്ടുകൊടുക്കണം. പടര്‍ന്ന് വളര്‍ന്ന് കായ്ക്കുന്ന ഈ പച്ചക്കറി നവംബര്‍ മാസം മുതല്‍ വിളവെടുക്കാം.  

വിളവെടുത്ത ശേഷം തണ്ടുകള്‍ മുറിച്ച് മാറ്റിയാല്‍ പുതിയ തണ്ടുകള്‍ ഉണ്ടായിവരും. നാല് മാസം കൊണ്ട് കായകളുണ്ടാകും. ആദ്യത്തെ ആറു മാസത്തോളം ധാരാളം വിളവ് ലഭിക്കും. സാധാരണ ജൈവവളം തന്നെ നല്‍കിയാല്‍ മതി. ഒരേക്കറില്‍ നിന്ന് ഒരാഴ്ച ആയിരം കിലോ വരെ കൃഷി ചെയ്‌തെടുത്തിട്ടുണ്ട്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം അടങ്ങിയ വളങ്ങള്‍ ആവശ്യമാണ്. പടര്‍ന്നുവളരുന്ന ചെടിയായതിനാല്‍ താങ്ങ് നല്‍കണം.

ചെറിയ മരങ്ങളിലേക്ക് പടര്‍ത്തിയും വളര്‍ത്താം. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കായകളുണ്ടാകുന്നതുകൊണ്ട് ഓരോ സീസണ്‍ അവസാനിക്കുമ്പോഴും പ്രൂണ്‍ ചെയ്തുകൊടുക്കണം. പഴയീച്ചയും മീലിമൂട്ടയും ആക്രമിക്കാന്‍ സാധ്യതയുണ്ട്. മൊസൈക് രോഗം, പൗഡറി മില്‍ഡ്യൂ, ഡൗണി മില്‍ഡ്യു എന്നിവയും ബാധിക്കാറുണ്ട്.   

കേരളത്തില്‍ വയനാട് ജില്ലയിലെ മൂപ്പനാട് പഞ്ചായത്തില്‍ ചൗ ചൗ കൃഷി ചെയ്ത് വിളവെടുത്തിട്ടുണ്ട്. ഊട്ടിയിലും ഈ കൃഷിയുണ്ട്. കേരളത്തിലെ വിപണിയില്‍ ആവശ്യക്കാര്‍ കുറവാണെങ്കിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും നല്ല ഡിമാന്റാണ്.

English Summary: 1000 KILO YIELD FORM CHOW CHOW VEGETABLE IN ONE WEEK
Published on: 17 March 2021, 05:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now