നല്ല സ്വഭാവ ഗുണങ്ങളുള്ള തെങ്ങുകൾ മാത്രമേ വിത്തു തേങ്ങ ശേഖരിക്കാനായി തെരഞ്ഞെടുക്കാവൂ. വിളവിൽ സ്ഥിരത കാണിക്കുന്ന 20 വർഷത്തിനുമേൽ പ്രായമുള്ളതും നനയ്ക്കാത്ത തോട്ടങ്ങളിൽ പ്രതിവർഷം ചുരുങ്ങിയത് 80 തേങ്ങയും ജലസേചനവുമുള്ള തോട്ടങ്ങളിൽ 100 - 120 തേങ്ങയും വിളവു നൽകുന്ന ഏറ്റവും കുറഞ്ഞത് പ്രതിവർഷം 12 കുലകളെങ്കിലും ഉൽപാദിപ്പിക്കുന്ന രോഗബാധയില്ലാത്ത തെങ്ങുകൾ മാതൃവൃക്ഷമായി തെരഞ്ഞെടുക്കണം.
കുറുകിയ ബലമുള്ള പൂങ്കുലത്തണ്ടുകളും കുറുകിയ ബലമുള്ള മടലുകളും വിടർന്ന 30 നുമേൽ ഓലകളും ഇവയ്ക്കുണ്ടായിരിക്കണം. പൊതിച്ച തേങ്ങയ്ക്ക് 500 ഗ്രാമിനു മേൽ തൂക്കവും ഒരു തേങ്ങയിൽ നിന്ന് ശരാശരി 150 ഗ്രാമിനു മേൽ കൊപ്രയും ലഭിക്കണം.
വിത്തു തേങ്ങ ശേഖരണം
തെരഞ്ഞെടുത്ത മാതൃ വൃക്ഷങ്ങളിൽ നിന്നും ജനു വരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ വിത്തു തേങ്ങ ശേഖരിക്കണം. ജനുവരി മുതൽ ശേഖരിക്കുന്ന വിത്തു തേ ങ്ങകൾ വെള്ളം വറ്റാതെ സൂക്ഷിക്കണം, ഇങ്ങനെ ശേഖരി ച്ച് സൂക്ഷിച്ച് വിത്തു തേങ്ങകൾ മെയ് ജൂൺ മാസങ്ങളിൽ കാലവർഷാരംഭത്തോടെ നഴ്സറിയിൽ പാകി തൈകൾ ഉണ്ടാക്കാം.
തൈകൾ തെരഞ്ഞെടുക്കൽ
ഒരു വർഷം പ്രായവും നല്ല ഗുണമേന്മയുള്ളതുമായ കരു ത്തുറ്റ തൈകൾ നഴ്സറിയിൽ നിന്നും നടാനായി തെരഞ്ഞ ടുക്കണം. ഇങ്ങനെയുള്ള തൈകൾക്ക് കുറഞ്ഞത് 6 ഓലക ളെങ്കിലും ഉണ്ടായിരിക്കണം. കണ്ണാടിക്കനം 10 സെന്റിമീറ്ററോ അതിൽ കൂടുതലോ ആയിരിക്കണം. നേരത്തേ മുളച്ച തൈകൾ നടുന്നതിനായി തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓലക്കാലുകൾ നേരത്തേ വിരിയുന്നത് നല്ല തൈകളുടെ ലക്ഷ ണമാണ്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നടാനായി ഒന്നര രണ്ടു വർഷം പ്രായമുള്ള തൈകളാണ് നല്ലത്.
നടാൻ വേണ്ടി സ്വന്തമായി തൈകളുണ്ടാക്കുന്ന കർഷകർ മേൽ വിവരിച്ച പ്രകാരം നല്ല തൈകൾ തെരഞ്ഞെടുത്തു നടു ന്നതിൽ വേണ്ടത് നിഷ്കർഷ പുലർത്തുന്നില്ല എന്നതാണ് വാസ്തവം. പാകി മുളപ്പിച്ച് എല്ലാ തൈകളും നടാൻ വേണ്ടി ഉപയോഗിക്കുകയാണ് പതിവ്. നഴ്സറിയിൽ 100 വിത്തു തേ ആ പാകിയാൽ ശരാശരി 65 ഗുണേമന്മയുള്ള തൈകൾ ഞെഞ്ഞെടുക്കാൻ സാധിക്കും, ഗുണമേന്മയില്ലാത്ത ബാക്കി തൈ കൾ നശിപ്പിച്ചു കളയണം. അങ്ങനെ ചെയ്യാതെ മുളച്ചു കിട്ടിയ തൈകളെല്ലാം നടാനുപയോഗിച്ചാൽ ജനിതക മേന്മകളില്ലാത്ത തൈകളും കൂടി കൃഷിയിടത്തിൽ വളരുന്നതിനും തെങ്ങിന്റെ വിളവു കുറയുന്നതിനും കൃഷി ആദായകരമല്ലാതായിത്തീരുന്നതിനും കാരണമാകും.