മുമ്പൊക്കെ കർഷകർ പച്ചിലവളത്തിന് ഉപയോഗിച്ചിരുന്നത് ശീമക്കൊന്നയുടെ ചവറായിരുന്നു. ആ വളം കൂടുതലായി മണ്ണിലെത്തിക്കാൻ വീണ്ടും തയ്യാറെടുക്കുകയാണ് കൃഷിവകുപ്പ്.
കേരരക്ഷാവാരാചരണത്തിന്റെ ഭാഗമായാണ് ശീമക്കൊന്ന നടുന്നത്. തെങ്ങിൻതോട്ടങ്ങളിൽ പച്ചിലവളം ലഭ്യത ഉറപ്പുവരുത്താൻ ശീമക്കൊന്നയേക്കാൾ മികച്ച മറ്റൊരു സസ്യമില്ല. 2023 മാർച്ചിനുള്ളിൽ 50 ലക്ഷം ശീമക്കൊന്നക്കമ്പുകൾ സംസ്ഥാനത്ത് നടുകയാണ് ലക്ഷ്യം.
തെങ്ങിന്റെ പരിപാലനം ഉറപ്പാക്കാൻ ശീമക്കൊന്ന കമ്പുകൾ കൃഷിഭവൻ വഴി നൽകി തുടങ്ങി. കേരഗ്രാമം പദ്ധതി നടപ്പാക്കിയ പഞ്ചായത്തുകളിലാണ് ഇതും. ഈ വർഷം നടപ്പാക്കുന്ന പഞ്ചായത്തുകളിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ശീമക്കൊന്നയില വേഗം മണ്ണിൽ അഴുകിച്ചേരും. മണ്ണിലെ സൂക്ഷ്മജീവികൾ കൂടാൻ സഹായിക്കും. കമ്പ് ഒന്നിന് രണ്ടുരൂപ ഈടാക്കും. വെള്ളം വലിച്ചെടുക്കാനുള്ള മണ്ണിന്റെ കഴിവും കൂട്ടും. അഗ്രോ സർവീസ് സെന്ററുകൾ, കുടുംബശ്രീ എന്നിവരു ടെ സഹായത്തോടെയാണ് ഇതിനുള്ള പ്രചാരണം,
തെങ്ങിൻ തോപ്പുകളിൽ പച്ചിലവള ലഭ്യതയ്ക്കായി 1960 കളിൽ സംസ്ഥാനവ്യാപകമായി നടത്തിയ ശരിക്കൊന്ന വാരാചരണത്തിന്റെ ചുവടുപിടിച്ചാണ് ഇത്.