Updated on: 30 April, 2021 9:21 PM IST

കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കൊട്ടാരക്കര സദാനന്ദപുരത്ത് പ്രവർത്തിക്കുന്ന കൃഷി വിജ്ഞാകേന്ദ്രത്തിൽ പച്ചക്കറി കൃഷിക്കാവശ്യമായ'ഏക' കിറ്റ് വിൽപനയ്ക്കു ലഭ്യമാണ്. 

10 ഗ്രോബാഗിലേക്കോ അല്ലെങ്കിൽ 10 ചെടികൾ കൃഷി ചെയ്യുന്ന തടത്തിലേക്കോ ആവശ്യമായ ഉത്പാദനോപാധികൾ എല്ലാം അടങ്ങുന്ന കിറ്റ് "ഏക'.

ഒരു കിറ്റിൽ വള കട്ടകൾ, കുമ്മായം, ജൈവ കുമിൾ നാശിനികളായ ട്രൈക്കോഡർമ, സ്യൂഡോമോണാസ് ജൈവകീടനാശിനിയായ വേപ്പെണ്ണ- വെളുത്തുളളി- കാന്താരി മുളക് മിശ്രിതം, മത്തി- ശർക്കര മിശ്രിതം രാസവളങ്ങൾ, സൂഷ്മമൂലക മിശ്രിതമായ സമ്പൂർണ എന്നിവയെല്ലാമുണ്ട്. 

ഗ്രോബാഗ് തയാറാക്കേണ്ട വിധവും സമയാധിഷ്ഠിത പരിച രണ മുറകളും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കവറിലെ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ഏകയുടെ ഉപയോഗ ക്രമത്തിന്റെ വീഡിയോ കാണാം. 

ഒരു ഏക കിറ്റിന് 225 രൂപ യാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0474 -2663599.

English Summary: A ONE MAN KIT FOR GROOWBAG FARMING KERALA
Published on: 05 January 2021, 12:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now