Updated on: 11 June, 2023 11:40 PM IST
അടപതിയൻ

അസിപിയഡേസിയേ കുടുംബത്തിലെ അംഗമാണ് ഹോളോസ്റ്റെമ്മ അടകൊടിയൻ എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന അടപതിയൻ. സംസ്കൃതത്തിൽ ഇത് ജീവന്തി എന്നറിയപ്പെടുന്നു. വള്ളിയായി പടർന്നുകയറുന്ന ഒരു ദീർഘകാല വിളയാണിത്. തടിച്ച് ഉരുണ്ട വേരുകളാണ് പ്രധാന ഔഷധയോഗ്യമായ ഭാഗം. രസായന ഗണത്തിൽ പെടുന്ന ഒരു ഔഷധ സസ്യമാണ് അടപതിയൻ.

ആരോഗ്യവും യുവത്വവും നിലനിർത്താൻ ഉപകരിക്കുന്ന ആയുർവേദ ടോണിക്കുകളിൽ ഇത് ഉപയോഗിക്കുന്നു. നേത്രരോഗങ്ങൾക്ക് പ്രതിവിധിയായും ഇത് കണക്കാക്കപ്പെടുന്നു. വേരിൽ അടങ്ങിയിരിക്കുന്ന പ്രത്യേകതരം പഞ്ചസാരയും അമിനോ അമ്ലങ്ങളുമാണ് ഔഷധഗുണം പ്രദാനം ചെയ്യുന്നത്. ഇലകളും പൂക്കളും പതിവായി കഴിക്കുന്നത്. നിശാന്ധതയ്ക്ക് ശമനം വരുത്തുന്നതായി പറയപ്പെടുന്നു. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ഔഷധി എന്ന നിലയിലും ഔഷധ നിർമ്മാണത്തിന് ധാരാളം ആവശ്യമുള്ളതുമായ അടപതിയൻ കൃഷിക്ക് സാദ്ധ്യതകളേറെയാണ്.

വംശവർദ്ധനവ്

വിത്ത് മുഖേനയും വേര് പിടിപ്പിച്ച വള്ളികളും വേരുകളും ഉപയോഗിച്ചും അടപതിയൻ പ്രജനനം ചെയ്യാം. കായ്പിടുത്തം വളരെ കുറവാണെങ്കിലും ഒരു കായയിൽ ധാരാളം വിത്തുകൾ (170 മുതൽ 470 വരെ) ഉണ്ട് എന്നത് ഒരു സവിശേഷതയാണ്. കായ്പിടുത്തം കുറയാനുള്ള പ്രധാന കാരണം ഇൻകോമ്പാറ്റബിലിറ്റി മൂലമാണ്. പല സ്ഥലത്തു നിന്നും ശേഖരിച്ച ചെടികൾ അടുത്തടുത്ത് നടുന്നത് കായ്പിടുത്തം കൂട്ടാൻ സഹായിക്കും. വിത്തുകൾ വെള്ളത്തിൽ കുതിർത്തതിനു ശേഷം മണലിൽ പാകണം. തൈകൾ മുളച്ചു പൊങ്ങുമ്പോൾ പോട്ടിങ്ങ് മിശ്രിതം നിറച്ച കവറുകളിൽ പറിച്ചു നടാം. വള്ളികൾ ഒന്നോ രണ്ടോ മുട്ടുകളായി മുറിച്ച് പോട്ടിംഗ് മിശ്രിതത്തിൽ നട്ട് വേരു പിടിപ്പിച്ചതിനു ശേഷം മാറ്റിനടാം. വേരുകൾ 5 സെ. മീ. നീളമുള്ള കഷണങ്ങളായി മുറിച്ച് ചെരിച്ച് പാകി വേരു പിടിപ്പിച്ചതിനുശേഷം പ്രധാനനിലത്തു നടാം. വേരുകൾ ഔഷധയോഗ്യഭാഗമായതിനാൽ നടീലിനായി സാധാരണ എടുക്കാറില്ല.

നിലമൊരുക്കലും നടീലും

കാലവർഷാരംഭത്തോടുകൂടി നടീൽ ആരംഭിക്കുന്നു. വേര് നന്നായി വളരുന്നതിനു വേണ്ടി താഴ്ത്തിക്കിളച്ച് മണ്ണ് പരുവപ്പെടുത്തണം. ചെറുവരമ്പുകളോ കൂനകളോ നടാനായി തിരഞ്ഞെടുക്കാം. 60 സെ. മീ അകലത്തിൽ എടുക്കുന്ന ചെറു വരമ്പുകളിൽ 30 സെ. മീ. അകല ത്തിൽ ചെടികൾ നടാം. പടർന്നുകയറാൻ പന്തലോ ശീമകൊന്നയോ ഇട്ടുകൊടുക്കണം.

വളപ്രയോഗം

നല്ല വിളവിന് വളപ്രയോഗം: അത്യന്താപേക്ഷിതമാണ്. ഹെക്ടറൊന്നിന് 10 ടൺ ജൈവവളവും, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ 50:50:50 കിലോഗ്രാം എന്ന അനു പാതത്തിലും നൽകണം. ഫോസ്ഫറസ് മുഴുവൻ അടചെയ്യാം. ഒരു ഹെക്ടറിൽ നിന്നും 15 ടൺ പച്ച വേര് ലഭിക്കും. ഇത് ഉണക്കിയാൽ 500-600 കിലോഗ്രാം ഉണക്കവേര് ലഭിക്കും.

കീടരോഗനിയന്ത്രണം

ഇലപ്പുള്ളി രോഗവും ആന്ത്രാക്നോസും സാധാരണ കണ്ടു വരുന്നു. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ച് ഇത് നിയന്ത്രിക്കാം. വേര് തുരപ്പൻ പുഴുവിന്റെ ശല്യം ചിലപ്പോൾ കാണാറുണ്ട്. ഗുരുതരാവസ്ഥയിൽ ചെടികൾ ഉണങ്ങിപോകും. നടുമ്പോൾ വേപ്പിൻപിണ്ണാക്കോ തെങ്ങാ പിണ്ണാക്കോ മണ്ണിൽ ചേർത്തുകൊടുക്കുന്നത് നല്ലതാണ്.

English Summary: adapathiyan is a climber herb
Published on: 11 June 2023, 11:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now