ഏത് കൃഷിയായാലും നല്ല വിളവ് ലഭിക്കാൻ എയർ പോട്ടുകളിൽ (എയർ പ്രൂണിംഗ് പോട്ട്) കൃഷി ചെയ്യുന്നത് നല്ലതാണ്. വേരുകൾ സ്വയം മുറിഞ്ഞ് (പ്രൂൺ ചെയ്ത്) വളർച്ച സംഭവിക്കുന്നു എന്നതാണ് ഈ രീതിയുടെ പ്രത്യേകത. ഇൻഡോർ പ്ലാന്റുകളടക്കം എല്ലാത്തരം ചെടികളും, പച്ചക്കറികളും, വൃക്ഷങ്ങളും എയർ പോട്ടുകളിൽ കൃഷി ചെയ്യാം. ചെടി മാറ്റി നടാനും എളുപ്പമാണ്.
ബന്ധപ്പെട്ട വാർത്തകൾ: സ്കിൻ കാൻസർ കൂടുതൽ ബാധിക്കുന്നത് പുരുഷന്മാരെയോ?
പ്രൂണിംഗ് എങ്ങനെ നടക്കുന്നു?
ഹൈഡെൻസിറ്റി പോളി എത്തിലീൻ ഉപയോഗിച്ച് ജർമൻ സാങ്കേതിക വിദ്യയിലാണ് എയർ പോട്ടുകൾ നിർമിക്കുന്നത്. ഈ ചട്ടികൾക്ക് സൈഡ് വാളിൽ നിറയെ ദ്വാരങ്ങൾ ഉണ്ടായിരിക്കും. ബേസും വാളും യോജിപ്പിക്കുന്നത് സ്ക്രൂ ഉപയോഗിച്ചാണ്.
വായുസഞ്ചാരം ലഭിക്കാൻ ദ്വാരങ്ങൾ സഹായിക്കും. വളർച്ച നിയന്ത്രിച്ച് വിളവ് കൂട്ടാൻ സാധാരണ ചെടികളുടെ ശിഖരങ്ങൾ പ്രൂൺ ചെയ്യാറുണ്ട്. എന്നാൽ ഇവിടെ വേരുകളിലാണ് പ്രൂണിംഗ് നടക്കുന്നത്, അതും പ്രകൃതിദത്തമായി.
വേരുകൾ ദ്വാരങ്ങൾക്ക് പുറത്ത് കൂടി വളർന്ന് വന്നതിന് ശേഷം സ്വയം നശിക്കുകയും വേരുകളിൽ ധാരാളം നാരുകൾ രൂപപ്പെടുകയും ചെയ്യുന്നു. ഇത് ചെടിയുടെ വളർച്ചയ്ക്ക് ഉത്തമമാണ്. കൂടാതെ സ്ക്രൂ അഴിച്ച് ചട്ടിയിൽ നിന്നും ചെടികൾ വേർപെടുത്താൻ വളരെ എളുപ്പമാണ്. രണ്ട് മുതൽ 50 ലിറ്റർ വരെയുള്ള പോട്ടുകൾ ലഭ്യമാണ്. വീതിയുള്ള ചട്ടികളും ലഭിക്കും.
എങ്ങനെയാണ് നടേണ്ടത്?
ചട്ടിയുടെ 90 ശതമാനവും പോർട്ടിംഗ് മിശ്രിതം നിറയ്ക്കണം. ദ്വാരങ്ങളിലേക്ക് മണ്ണെത്തുന്ന രീതിയിൽ ടൈറ്റായി നിറയ്ക്കണം. ദിവസവും നനച്ച് കൊടുത്താൽ വിളവ് കൂടും. തനിയെ വേര് മുറിഞ്ഞ് പോകുന്നത് കാരണം അധികം ബുദ്ധിമുട്ട് ഉണ്ടാകില്ല.
ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.