1. Organic Farming

കാട്ടുമുന്തിരിയുടെ നാട്ടുപെരുമ

കിട്ടാത്ത മുന്തിരി പുളിക്കും ഭാഷയിൽ അങ്ങിനെ ഒരുപ്രയോഗം വന്നത് ഈസോപ്പ് കഥയിലെ കുറുക്കനും മുന്തിരിയും കഥയിൽ നിന്നാവാം .

Arun T
kj

-ദിവാകരൻ ചോമ്പാല

കാട്ടുമുന്തിരി  - കണ്ണൂർ ജില്ലയിലെ തില്ലങ്കേരി സ്വദേശി ഷിംജിത്ത്
കാട്ടുമുന്തിരി  - കണ്ണൂർ ജില്ലയിലെ തില്ലങ്കേരി സ്വദേശി ഷിംജിത്ത്

കിട്ടാത്ത മുന്തിരി പുളിക്കും ഭാഷയിൽ അങ്ങിനെ ഒരുപ്രയോഗം വന്നത് ഈസോപ്പ് കഥയിലെ കുറുക്കനും മുന്തിരിയും കഥയിൽ നിന്നാവാം .

ദൈവം സൃഷ്ടിച്ച ആദ്യ മനുഷ്യനായിരുന്നു ആദം . ദൈവം സൃഷ്ടിച്ച ആദ്യത്തെ സ്ത്രീയും രണ്ടാമത്തെ മനുഷ്യസൃഷ്ട്ടിയുമാണ് ഹവ്വ.
ജുതമതത്തിലേയും ക്രിസ്തുമതത്തിലേയും ഇസ്ലാം മതത്തിലേയും സുപ്രധാന കഥാപാത്രമായ ആദാമും ഹവ്വയും ജീവിച്ചതാവട്ടെ ഏദൻ തോട്ടത്തിലെ മുന്തിരിത്തോപ്പിൽ .
മുന്തിരി എന്ന പഴം അനാദികാലങ്ങളിലെ ശ്രദ്ധേയമായിരുന്നുവന്നു വേണം കരുതാൻ .
കാനായിലെ കല്യാണത്തിന് യേശുക്രിസ്‌തു പച്ചവെള്ളം വീഞ്ഞാക്കിയകഥയും കാലം കൈമാറുന്നു .

വിശ്വോത്തര പ്രസിദ്ധനായ പേർഷ്യൻകവിയും ജ്യോതിശാസ്ത്രജ്ഞനുമായ ഉമർഖയ്യാമിനെ കാലഘട്ടങ്ങൾക്കിപ്പുറവും ആധുനികസമൂഹം സ്‌മരിക്കുന്നത്‌ അദ്ദേഹത്തിന്റെ റുബായിയെത്ത് എന്ന നാലുവരി കവിതയിലൂടെ .
ഈ കവിതയുടെ കാവ്യലാവണ്യം നുരഞ്ഞുപതഞ്ഞൊഴുകുന്ന മുന്തിരി വീഞ്ഞിന് സമമാണെന്ന് ആസ്വാദകർ . വ്യത്യസ്ഥരീതിയിൽ വ്യാഖ്യാനിക്കപ്പെട്ട റുബായിയെത്തിലും മുന്തിരിച്ചഷകവും പൂമരത്തണലും പൂനിലാവും പ്രണയിനിയും വീണയും നിറഞ്ഞുനിൽക്കുന്നു .

മുന്തിരിയെക്കുറിച്ച് പാടാത്ത കവികളില്ല.
മുറ്റം നിറയെ മുന്തിരിവള്ളി പടർത്തി ,പവിഴമുന്തിരി പൂത്ത്‌ വിടർന്നു എന്നനിലയിൽ മുന്തിരിച്ചാറുപോലുള്ള ജീവിതം ആസ്വദിക്കുന്ന വരായിരുന്നു പലരും .

മുന്തിരിയോളം തന്നെ കാഴ്ച്ചയിൽ ആകർഷണീയതയും രൂപസാദൃശ്യവുമുള്ള മറ്റൊരു മുന്തിരിയുണ്ട് പലർക്കുമറിയാത്ത ചമ്പ്രവല്ലി എന്ന കാട്ടുമുന്തിരി .
സംസ്‌കൃതത്തിൽ അമ്ലവേദസം എന്നാണിതിന്റെ പേര് .
Ampelocissus latifolia എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഈ മുന്തിരിവള്ളിച്ചെടിക്ക്‌ വള്ളിമാങ്ങ ,ചെറുവള്ളിക്കായ ,കുളമാങ്ങ,ചെറുവള്ളിക്കായ ,കരണ്ടവള്ളി ,വലിയപീരപ്പെട്ടിക്ക പലേടങ്ങളിൽ പലപേരുകൾ .
പശ്ചിമഘട്ട വനനിരകളിലും പ്രത്യേകം ചില സംരക്ഷിത ബൊട്ടാണിക്കൽ ഗാർഡനുകളിലും കണ്ടുവരുന്ന വള്ളി മാങ്ങയുടെ ചെടി പണ്ടുകാലങ്ങളിൽ നമ്മുടെ നാട്ടുമ്പുറങ്ങളിൽവരെ സുലഭമായിരുന്നുവെന്ന്‌ ചിലപഴമക്കാർ ഓർമ്മിക്കുന്നു .
ഈ ചെടി ഈർപ്പം കൂടുതലുള്ള മണ്ണിലാലാണ് നന്നായി തഴച്ചുവളരുക.
ചെറിയ കൈത്തോടുകളുടെ അരികുകളിലും അരുവിയുടെ തീരപ്രദേശങ്ങളിലുമെല്ലാം ഈ ചെടിസമൃദ്ധിയായി വളർന്നിരുന്നുവത്രെ .

കാട്ടുമുന്തിരി വിളഞ്ഞുപാകമാവും ഓരോ കായകളിലും രണ്ടോ നാലോ കുരുക്കൾ
കാട്ടുമുന്തിരി വിളഞ്ഞുപാകമാവും ഓരോ കായകളിലും രണ്ടോ നാലോ കുരുക്കൾ

സാമാന്യം ഉയരമുള്ള വുക്ഷശിഖരങ്ങളിൽ ചുറ്റിപ്പടർന്നുകയറുന്ന കാട്ടുവള്ളിയായ വള്ളിമാങ്ങയുടെ ഇലകളുടെ അടിവശം കാഴ്ച്ചയിൽ വെള്ളിപൂശിയ പോലെതോന്നും .
മഴക്കാലം തുടങ്ങുന്നതിന് മുൻപേ പൂക്കൾ വിരിയും .പൂക്കൾക്ക് തവിട്ട് കലർന്ന ചുവപ്പുനിറം .
മെയ് ജൂൺ മാസമാവുന്നതോടെ കാട്ടുമുന്തിരി വിളഞ്ഞുപാകമാവും .ഓരോ കായകളിലും രണ്ടോ നാലോ കുരുക്കൾ കാണും.

വിളഞ്ഞു പാകമാകാത്ത കായകൾക് നേരിയ പുളിപ്പ് രസവും ചെറിയതോതിലുള്ള ചൊറിച്ചലുമുണ്ടാകും .ഒരു കുലയിൽ മിക്കവാറും 1 കിലോ തൂക്കത്തിൽ വരെ മുന്തിരിക്കായകൾ കണ്ടുവരുന്നു .

നമ്മുടെ നാട്ടിൽ ലഭിക്കുന്ന മുന്തിരിയും വള്ളിമാങ്ങയും നിറത്തിലും ഘടനയിലും കാഴ്ച്ചയിലുമെല്ലാം  ഒരുപോലെ .
ആദിവാസിഗോത്രസമൂഹം  വനാന്തർ ഭാഗത്ത് നിന്ന് ശേഖരിക്കുന്ന  പഥ്യാഹാരങ്ങളിൽ വള്ളി മാങ്ങയും  ഏറെ പിന്നിലല്ല .
സന്ധിവേദന ,അസ്ഥിവേദന ,വയറുവേദന ,ന്യുമോണിയ തുടങ്ങിയ ചില രോഗങ്ങൾക്ക് ആദിവാസിവൈദ്യന്മാർ പണ്ട് മുതൽക്കേ ഈ ചെടിയുടെ തണ്ടും വേരും മറ്റും ഒറ്റമൂലിയായി  ഉപയോഗിച്ചുവരുന്നതായും അറിയുന്നു .
കാസർഗോഡിനടുത്ത് കാഞ്ഞങ്ങാട്ടെ വേലുമട മലയിൽ വള്ളിമാങ്ങ ചെടി സമൃദ്ധിയായി വളരുന്നുണ്ടെന്നുമറിയുന്നു  .
അതുപോലെ നിലമ്പുർ ഭാഗത്തെ നെടുങ്കയം കാടുകളിലും കാലാകാലമായി ഈ ചെടി വളരുന്നതുകൊണ്ടുതന്നെയാവാം മലപ്പുറം ഭാഗത്തുള്ള പലകുടുംബങ്ങളും  വള്ളിമങ്ങ മൂത്തുപഴുക്കുന്നതിനു മുൻപേ പറിച്ചെടുത്ത് അച്ചാറിട്ട് സൂക്ഷിച്ചുവെയ്ക്കുന്നത് .
 

ഈ ചെടി നിലവിലുള്ള ഒട്ടുമുക്കാൽ പ്രദേശങ്ങളിലുള്ളവരും നേരിയ പുളിരസമുള്ള കായകൾ അച്ചാറിടാനും  ഉപ്പിലിടാനും പതിവായി ഉപയോഗിച്ചുവരുന്നു . നല്ലരുചിക്കൂട്ടാണിതെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു .
കേരളത്തിന്റെ വേറിട്ട ജൈവവ വൈവിദ്ധ്യ സമ്പുഷ്ടതയുടെ അടയാളം കൂടിയായ  ഈ അത്യപൂർവ്വ വള്ളിച്ചെടി  കണ്ണൂർ ജില്ലയിലെ തില്ലങ്കേരി സ്വദേശി ഷിംജിത്ത് എന്ന ജൈവകർഷക സുഹൃത്തിലൂടെയാണ് ഞാൻ ഈ അടുത്തകാലത്ത്‌ കാണുന്നതും ആദ്യമായി പരിചയപ്പെടുന്നതും .വിസ്‌മയകരം എന്നെ പറയാനാവൂ .ആരെയും കൊതിപ്പിക്കുന്നതാണിതിന്റെ ഇടതൂർന്ന മുന്തിരിക്കുലകൾ .

ഷിംജിത്ത് തില്ലങ്കേരിയൂമായുള്ള കൂടിക്കാഴ്ച്ചയിൽ കിട്ടിയ മുഖ്യമായ ചിലഅറിവുകൾകൂടി പങ്കു വെയ്ക്കുന്നു  .
വള്ളിമാങ്ങ ചെടി നട്ടുകഴിഞ്ഞാൽ ഇരുപതുവർഷത്തോളമെത്തും  ആദ്യമായി കായകൾ ഉണ്ടാകാൻ ,മറ്റൊന്ന് ഈചെടിയുടെ തടിച്ച തണ്ടുകൾ നാലായി പിളർന്ന് ചതച്ചെടുത്ത നാരുകൾ ഉപയോഗിച്ച് പിരിച്ചുണ്ടാക്കുന്ന വണ്ണത്തിലുള്ള കമ്പക്കയറുകൾ അഥവാ വടം   ഉപയോഗിച്ചാണ് ആനകളെക്കൊണ്ട്  കൂപ്പിൽ നിന്നും മരം കടിച്ചു വലിപ്പിക്കാറുള്ളത്.
ആനയുടെ പല്ലിന് അശേഷം ക്ഷതമേൽക്കാറില്ലെന്നുമാത്രമല്ല മറ്റുകയറുകളെക്കാൾ ദൃഢതയും ദീർഘകാലഉപയോഗവും സാധ്യമാവുന്നത്  വള്ളിമാങ്ങയുടെ തണ്ടുകൊണ്ടുണ്ടാക്കുന്ന കയറുകൾക്കാണെന്നുമറിയുന്നു  .
വള്ളിമാങ്ങ യുടേതടക്കം അത്യപൂർവ്വങ്ങളായ നിരവധി ഔഷധസസ്യങ്ങളുടെ സംരക്ഷനും വിതരണക്കാരനുമാണ് തില്ലങ്കേരിയിലെ ഷിംജിത് എന്ന നാട്ടുമ്പുറത്തുകാരനായ കാർഷകമിത്രം ചെറുപ്പക്കാരൻ .വള്ളിമാങ്ങയുടെ തൈകളും വിത്തുകളും ആവശ്യമുള്ളവർക്ക്  അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്  .9447361535

English Summary: wild grape grown by a loacal youth

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds