ഇന്ന്, മിക്കവാറും കർഷകർ ജൈവകൃഷി ചെയ്യുന്നവരാണ്. എന്നാൽ ജൈവകൃഷിയ്ക്ക് പ്രത്യേക രീതികളുണ്ട്. അത് മണ്ണ് അറിഞ്ഞ് ചെയ്യേണ്ടതാണ്.
നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മണ്ണൊരുക്കിയാണ് ജൈവകൃഷി തുടങ്ങേണ്ടത്. ചരല്‍ ഇല്ലാത്ത നല്ല പശിമയുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. അതിനാല്‍ ജൈവകൃഷിക്ക് മണ്ണൊരുക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണാണ് പച്ചക്കറികൃഷിക്ക് അനുയോജ്യം. ചുവന്ന മണ്ണാണെങ്കില്‍ ധാരാളം ജൈവവളം ചേര്‍ത്തുകൊടുക്കണം.
ജൈവകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു
തുലാവര്‍ഷം കഴിഞ്ഞാണ് ജൈവകൃഷി തുടങ്ങുന്നതെന്ന് കരുതുക, ആദ്യം, കുതിര്‍ന്ന മണ്ണ് നന്നായി ഇളക്കി ചിക്കിയിടണം. കുറഞ്ഞത് ഒരാഴ്ചയെങ്കിലും നേരിട്ട് വെയിലുകൊള്ളിക്കണം. കട്ടയെല്ലാമുടച്ച് നല്ല പൊടിയാക്കിയ മണ്ണില്‍ കരിയില കൂട്ടിയിട്ട് കത്തിക്കണം. കത്തിക്കഴിഞ്ഞ ചാരം മണ്ണുമായി നന്നായി കൂട്ടിക്കലര്‍ത്തണം. കരിയില മണ്ണിന് മുകളിലിട്ട് കത്തിക്കുമ്പോള്‍ ബോറന്‍പുഴുപോലുള്ള ചെടിയുടെ തണ്ടുതുരക്കുന്ന പുഴുക്കളും മറ്റ് ശത്രുകീടങ്ങളും നശിക്കും. കൂടാതെ പച്ചക്കറികള്‍ക്ക് മഞ്ഞളിപ്പും ഇലവാട്ടവും വരുത്തിവെക്കുന്ന ബാക്ടീരിയകളും ഫംഗസും നിര്‍വാര്യമാകുകയും ചെയ്യും.
ഓരോന്നിനും ഓരോ രീതിയിലാണ് കൃഷിരീതികള്‍. എന്നാലും പൊതുവായ ചില തത്വങ്ങളുണ്ട്. അതുകൊണ്ടാണ് കര്‍ഷകര്‍ മനസ്സിലാക്കേണ്ടത്. നന്നായി ഉണക്കി ഇലകത്തിച്ച് ചാരം കലര്‍ത്തിയ മണ്ണില്‍ തടമെടുക്കേണ്ടതിന് നിശ്ചിത രീതിയുണ്ട്. വെണ്ട, പയര്‍, ചീര എന്നിവയ്ക്ക് രണ്ടടി വീതിയിലും ഒരടി ഉയരത്തിലുമുള്ള നീളന്‍ തടമാണെടുക്കാറ്. നീര്‍വാര്‍ച്ചയും ജൈവവളത്തിന്റെ പൂര്‍ണതോതിലുള്ള വലിച്ചെടുക്കലിനും പുതയിടാനും ഇങ്ങനെ വാരമെടുക്കുന്നത് സഹായിക്കും. പടവലം, കയ്പ, ചുരങ്ങ, അമര എന്നിങ്ങനെ നല്ല ജലാംശം എല്ലായ്‌പ്പോഴും തടത്തില്‍ നിര്‍ത്തേണ്ട പച്ചക്കറികള്‍ക്ക് വട്ടത്തിലോ ചതുരത്തിലോ തടമെടുക്കാം. പരമാവധി നാല് തൈകള്‍ നിലനിര്‍ത്തി വളര്‍ത്താനനുയോജ്യമായ വിസ്താരമാണ് തടത്തിനുവേണ്ടത്.
ജൈവകൃഷി ചെയ്യുന്നത് കൊണ്ട് നമുക്കുണ്ടാവുന്ന ഗുണങ്ങൾ
ജൈവകൃഷിയ്ക്കായി നമ്മള്‍ സാധാരണ തിരഞ്ഞെടുക്കുന്നത് പച്ചക്കറികളെയാണ്. ജൈവകൃഷിയിലൂടെ ഉല്പാദിപ്പിച്ച പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയാണുതാനും. ആനക്കൊമ്പന്‍ വെണ്ട, വഴുതിന എന്നിവയ്ക്ക് മണ്ണ് കുമ്പാരം കൂട്ടി വലിയ തടമെടുക്കണം. ചീര, തക്കാളി, കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയ്ക്ക് മണ്ണ് നന്നായി പൊടിയാക്കണം. ഇതിന് നീളത്തില്‍ അരയടി ഉയരത്തില്‍ വാരമെടുക്കണം.
വേനല്‍ക്കാല പച്ചക്കറികൃഷിക്ക് ചാണകം, കോഴിക്കാഷ്ടം, ആട്ടിന്‍കാഷ്ടം, ജൈവസ്‌ളറി, മണ്ണിരക്കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവയിലേതെങ്കിലും ഒന്ന് സെന്റിന് 50 കിലോഗ്രാം എന്ന തോതില്‍ മണ്ണില്‍ നന്നായി ചേര്‍ക്കണം. വിത്ത് നടുന്നതിന് പതിനഞ്ച് ദിവസം മുമ്പ് സെന്റൊന്നിന് മൂന്ന് കിലോ കുമ്മായം ചേര്‍ത്തുകൊടുക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കും. ജൈവവളം ചേര്‍ക്കുന്നതിന് മുമ്പ് 10 ഗ്രാം ട്രൈക്കോഡര്‍മയോ ഒരു കിലോ സ്യൂഡോമോണസോ ചേര്‍ക്കണം. വേപ്പിന്‍ പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് എന്നിവ സെന്റൊന്നിന് അഞ്ച് കിലോഗ്രാം എന്ന തോതില്‍ ചേര്‍ക്കാം. സൂര്യതാപമേല്‍പ്പിച്ച് നന്നായി പൊടിയാക്കിയ മണ്ണ്, ഇളക്കിച്ചേര്‍ത്ത ജൈവവളം എന്നിവയാണ് മണ്ണൊരുക്കലില്‍ പ്രധാനം.
വിത്തു നടുന്ന മേല്‍ഭാഗം തടം കൃത്യമായി പൊടിമണ്ണായിരിക്കണം. എന്നാലേ വിത്ത് മുളച്ച് പൊന്തിവരൂ. വിത്ത് മുളച്ചശേഷം മേല്‍വളമായി, താഴെ പറയുന്നവയിലൊന്ന് ചേര്‍ക്കണം. ബയോഗ്യാസ് സ്‌ളറിയോ, ചാണകമോ 250 ഗ്രാം നാലു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്, കടലപിണ്ണാക്ക് 500 ഗ്രാം പത്തുലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്, വെര്‍മിവാഷ്, ഗോമൂത്രം എന്നിവയിലേതെങ്കിലുമൊന്ന് രണ്ട് ലിറ്റര്‍ എട്ട് ഇരട്ടി വെള്ളവുമായി ചേര്‍ത്തത്. നാലു കിലോഗ്രാം മണ്ണിരക്കമ്പോസ്റ്റ്, അല്ലെങ്കില്‍ കോഴിക്കാഷ്ടം എന്നിവ സെന്റൊന്നിന് 10 കിലോഗ്രാം എന്നിങ്ങനെ ചേര്‍ത്ത് ജൈവകൃഷി സമ്പുഷ്ടമാക്കാം.