ജൈവകൃഷി ആഹാരം ജൈവമയമാകട്ടെ

Monday, 17 September 2018 12:28 PM By KJ KERALA STAFF
കാലിക പ്രസക്തിയുളള ഒരു വിഷയമാണ് ഇന്ന് ജൈവകൃഷി എന്നത്. ഒട്ടേറെ അസുഖങ്ങള്‍ക്ക് ശാശ്വതപരിഹാരമായും ജൈവകൃഷി ശുപാര്‍ശ ചെയ്യുന്നു. പ്രത്യേകിച്ച് വയോധികര്‍ക്ക്.മണ്ണും മനുഷ്യശരീരവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണിലുളള ധാതുക്കളും ലവണങ്ങളും മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. മണ്ണിലുളള സൂക്ഷ്മാണുക്കളും ജീവാണുക്കളും സസ്യങ്ങളിലൂടെ മനുഷ്യനുവേണ്ടുന്ന ജീവകങ്ങളും ധാതുക്കളും ഹോര്‍മോണുകളും ഉത്പാദിപ്പിക്കുകയും അത് മനസ്സിലാകാത്ത, അല്ലെങ്കില്‍ മറന്നുപോയ, മനുഷ്യന്‍ പലരോഗങ്ങളാല്‍ വിഷമിക്കുകയും ചെയ്യുന്നു. ഭൂമിയില്‍ ദൈവം മനുഷ്യനുവേണ്ടി ഉത്പാദിപ്പിക്കുന്നത് മനുഷ്യ ശരീരത്തിന് വേണ്ടുന്ന അളവില്‍ സസ്യങ്ങളില്‍ നിന്ന് അവന്‍ സ്വീകരിക്കുന്നില്ല എന്നതാണ് സത്യം.

പരിഷ്‌ക്കാരത്തിന്റെ പേരില്‍ നാം സ്വീകരിച്ച കേരളീയമല്ലാത്ത പുതിയ ഭക്ഷണശീലങ്ങള്‍ നമ്മെ അനാരോഗ്യത്തിലും അകാല വാര്‍ദ്ധക്യത്തിലും എത്തിക്കുന്നു. ആരോഗ്യവും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നവര്‍ നാരുകളും ജലാംശവും കൂടിയ വിഷരഹിതവുമായ സമീകൃതവുമായ ആഹാരം ശീലിക്കണം. ഇത് ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ചതുമാകണം.

നാം കഴിക്കുന്ന ജൈവസമീകൃതാഹാരത്തില്‍ അന്നജം, മാംസ്യം, കൊഴുപ്പ്, ലവണങ്ങള്‍, ജീവകങ്ങള്‍, ധാതുക്കള്‍ എന്നിവയെല്ലാം ഉണ്ടായിരിക്കും. സമീകൃതാഹാരത്തില്‍ അഥവാ (Balanced diet) ഇവയെല്ലാം നിശ്ചിതഅളവില്‍ തന്നെയാവണം. അല്ലെങ്കില്‍ നമുക്ക് ആരോഗ്യമോ രോഗപ്രതിരോധശേഷിയോ ഉണ്ടാവുകയില്ല. ജീവന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ മുഖ്യം ഭക്ഷണമാണ്. ഭക്ഷണത്തില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജമാണ് ശരീരത്തില്‍ ജീവചൈതന്യം നിലനിര്‍ത്തുന്നത്. ജൈവഭക്ഷണത്തില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജമാകട്ടെ വളരെ ശ്രേഷ്ഠവും. വിഷലിപ്തമല്ലാത്ത, രാസപദാര്‍ത്ഥങ്ങള്‍ ചേരാത്ത രുചിക്കൂട്ടുകളാകണം നമ്മുടെ ഭക്ഷണം. അതുപോലെ ഭക്ഷണം ഒരിക്കലും അമിതമാകാതിരിക്കാനും ശ്രദ്ധ വേണം. ആയുര്‍വേദ വിധിപ്രകാരം ഔഷധഗുണങ്ങളുളള ആഹാരവസ്തുക്കളാണ് നമുക്ക് ജൈവകൃഷിയിലൂടെ ലഭിക്കുന്നത്. ജൈവകൃഷിയിലൂടെ നാം ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും, പഴങ്ങള്‍ക്കും, ധാന്യങ്ങള്‍ക്കുമുളള തനതായ രുചിവിശേഷങ്ങള്‍ നാം ഒന്ന് അനുഭവിച്ചറിയുക തന്നെ വേണം. 

മാറിയ ഭക്ഷണശീലങ്ങള്‍ ഇന്ന് ജീവിതശൈലീരോഗങ്ങളായ ഹൃദ്രോഗം, പ്രമേഹം, നെഫ്രെയ്റ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, ഫാറ്റി ലിവര്‍, ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് രോഗം, വിവിധ അര്‍ബുദങ്ങള്‍ എന്നിവയ്ക്ക് വഴിവയ്ക്കുന്നു. അഭ്യസ്തവിദ്യരായ കേരളീയരില്‍ ഈ രോഗങ്ങള്‍ കാണുന്നത് നമ്മുടെ വ്യായാമമില്ലായ്മയും കൃത്രിമ-രാസ ഭക്ഷ്യവസ്തുക്കളുടെ നിരന്തരമായ ആധിക്യവും കാരണമാണെന്ന് പറയാതെ വയ്യ. എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച അന്തരീക്ഷത്തില്‍ വളര്‍ന്ന കുഞ്ഞുങ്ങളുടെ ദാരുണാവസ്ഥ കണ്ടും കേട്ടും അറിഞ്ഞും നമുക്ക് ഇവയ്‌ക്കെല്ലാം പരിഹാരമായാണ് ഇന്ന്  രാസവള കൃഷി ഉപേക്ഷിക്കാനും വീട്ടു-കൃഷി (അടുക്കളത്തോട്ടം), മട്ടുപ്പാവു കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുവാനും മുന്‍ഗണന നല്‍കണം. ജൈവകൃഷിയിലൂടെ നാം ആര്‍ജ്ജിക്കുന്നത് വ്യായാമം മാത്രമല്ല ജീവവായുവും കൂടിയാണ്. അതുപോലെ ജൈവകൃഷിയിലൂടെ നാം ആസ്വദിക്കുന്ന സംതൃപ്തി നമ്മുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കും.

മനുഷ്യസംസ്‌കാരം വളര്‍ച്ചയുടെ ഉച്ചശ്രേണിയില്‍ എത്തുകയും ശാസ്ത്രം അതിദൂരം പുരോഗമിക്കുകയും ചെയ്തു. എങ്കിലും നല്ല ഭക്ഷണത്തിന്റെ അഭാവത്തില്‍ നമ്മുടെ ആരോഗ്യം ക്ഷയിക്കുന്നതായി കാണുന്നു.  അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആഹാരത്തിനു വേണ്ടി നാം വരുത്തുന്ന വിഷലിപ്തമായ പച്ചക്കറികളും ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതുമായ ഫാസ്റ്റ് ഫുഡ്ഡും കൃത്രിമ പാമീയങ്ങളുമൊക്കെ നമ്മെ രോഗാതുരരാക്കുന്നു. ജൈവകൃഷി ശീലമാക്കുക, പ്രാവര്‍ത്തികമാക്കുക. ഇതാണ് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. 
പ്രൊഫ. കെ. നസീമ-

CommentsMore from Health & Herbs

ചോളം പോഷകകലവറ

ചോളം പോഷകകലവറ  ആരോഗ്യകരമായ വിഷലിപ്തമല്ലാത്ത ആഹാരം എന്ന ബോധതോടൊപ്പം മലയാളികളിലേക്ക് തിരിച്ചുവന്ന ആഹാരമാണ് മില്ലെറ്സ് അഥവാ ചെറു ധാന്യങ്ങൾ.

October 20, 2018

ചെറുതേന്‍ ഗുണങ്ങള്‍

 ചെറുതേന്‍ ഗുണങ്ങള്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യ ഔഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്.

October 15, 2018

താമരപ്പൂവ് ഔഷധമേന്മകള്‍ അനേകം

താമരപ്പൂവ് ഔഷധമേന്മകള്‍ അനേകം പൂക്കള്‍ അലങ്കാരത്തിനും സൗന്ദര്യസംരക്ഷണത്തിനും സൗരഭ്യത്തിനും ആരാധനയ്ക്കും മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഉപയോഗപ്പെടുത്താം. ഓരോ കുടുംബത്തിന്റെയും വരുമാനത്തിന്റെ ശരാശരി 25 ശതമാനമെങ്കിലും ഒരു വ…

October 03, 2018


FARM TIPS

ഈച്ചശല്യം അകറ്റാൻ പൊടിക്കൈകൾ

October 20, 2018

കേരളത്തിൽ പ്രളയനാന്തരം വന്നുചേർന്ന മറ്റൊരു അപകടമാണ് ഈച്ചശല്യം. ജൈവ അജൈവ മാലിന്യങ്ങളും അവശിഷ്ടങ്ങളും കുന്നുകൂടുകയും ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയാതെ…

മണ്ണെണ്ണ മിശ്രിതം

October 15, 2018

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക

അഗ്രോക്ലിനിക്

September 28, 2018

1. മണ്ണ് പരിശോധന എവിടെയാണ് നടത്തുക. ഇതിന് ഫീസ് എത്രയാണ്. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ?


CopyRight - 2018 Krishi Jagran Media Group. All Rights Reserved.