Updated on: 5 September, 2023 11:45 PM IST
കറ്റാർവാഴ

വീട്ടുവളപ്പിൽ അവശ്യം നട്ടുവളർത്തേണ്ടതായ ഒരു ഔഷധസസ്യമാണ് കറ്റാർവാഴ. സ്ത്രീകൾക്കുണ്ടാകുന്ന പലരോഗങ്ങൾക്കും ഫലപ്രദമാണിത്. ഒപ്പം ക്യാൻസർ രോഗശമനത്തിനു പോലും പതിവായി ഉപയോഗിക്കാവുന്ന ഒരു ഔഷധിയായി പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പല അലങ്കാരസസ്യങ്ങളോടൊപ്പം കാഴ്ചയിൽ വ്യത്യസ്തമായ ഒരു വളർച്ചാശൈലിയും വച്ചുപുലർത്തുന്ന ഒരു നല്ല ഔഷധച്ചെടിയാണ് കറ്റാർ വാഴ. , കരൾരോഗങ്ങൾക്കും കലാപ്രകൃതിയുള്ളവർക്കും വാതക്കുറു കാർക്കും ചികിൽസയിൽ പ്രധാന ഔഷധിയായും കുമര്യാസവത്തിലെന്നപോലെ പല ഔഷധങ്ങളോടൊപ്പം യോഗങ്ങളുടെ ഭാഗമായും ഉപയോഗിച്ചു വരുന്നു.

കറ്റാർവാഴയെ ലില്ലിയേസീ കുടുംബത്തിൽപ്പെടുത്തിയിരിക്കുന്നു. അലോവിര എന്ന ശാസ്ത്രനാമത്താൽ അറിയപ്പെടുന്നു. ഹിമാലയത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ആന്ധ്ര, ബീഹാർ, ഒറീസ എന്നിവിടങ്ങളിൽ കുറ്റിക്കാടുകളിലും സമതലപ്രദേശങ്ങളിലും കറ്റാർവാഴ ധാരാളമായി വളരുന്നു. ഔഷധനിർമാതാക്കളും ഭിഷഗ്വരൻമാരും അടുത്തകാലത്ത് ഔഷധത്തോട്ടങ്ങളിലും വീട്ടുവളപ്പിലും ധാരാളമായി കൃഷി ചെയ്യുന്ന ഒരു ഔഷധിയാണിത്.

ഔഷധയോഗ്യഭാഗങ്ങളും ഉപയോഗവും

ഇല അഥവാ പോളയാണ് പ്രധാന ഔഷധയോഗ്യ ഭാഗം. ഇലകളിൽ ഔഷധശക്തിയുള്ള സസ്യരസം ഇലയ്ക്കുള്ളിലെ മാംസളമായ ഭാഗത്ത് സ്വതസിദ്ധമായ മർദത്തോടെ മരുന്നുകളുടെ വീര്യമുള്ള സ്വരസം അടച്ചു നിർത്തിയിരിക്കുകയാണ്. ബാർബായിൽ, അലോതുമോഡിൽ എന്നിവ കറ്റാർവാഴയിലെ സ്വരസത്തിൽ പ്രധാന പദാർഥങ്ങളാണ്. ഈ ഔഷധി ഗർഭാശയഭിത്തികളിലും മറ്റിതര ഭാഗങ്ങളിലുമുള്ള രക്തസഞ്ചാരം ക്രമപ്പെടുത്തുന്നു. തൻമൂലം സങ്കോചവികാസപ്രക്രിയ കൂടുതൽ കാര്യക്ഷമമായി നടക്കുന്നു. വൃക്കകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുകമൂലം രക്തത്തിൽ കലർന്നിട്ടുള്ള സർവവിധ മാലിന്യങ്ങളും പുറംതള്ളപ്പെടുന്നു. മൂത്രാശയം, കരൾ എന്നിവയുടെ രോഗങ്ങൾക്കും ഹിതകരമായ ഒരു ഔഷധിയാണ് കറ്റാർവാഴ,

ഇത്രയൊക്കെ ഉപയോഗങ്ങളോടൊപ്പം പ്രായോഗികമായ ചില വിലക്കുകളും കറ്റാർവാഴയുടെ ഉപയോഗത്തിനുണ്ട്. കൃത്യമായി ഇരുപത്തിട്ടു ദിവസം എന്ന കണക്കിന് ആർത്തവചക്രം ആവർത്തിക്കുന്നവർക്കും രക്താർശസ്സ് രോഗത്തിന് ചികിൽസ ചെയ്യുന്നവർക്കും ഗർഭിണികൾക്കും കറ്റാർവാഴ വർജ്യമാണ്.

മണ്ണും കാലാവസ്ഥയും

ഉഷ്ണമേഖലയിലും സമശീതോഷ്ണ മേഖലയിലും സാമാന്യം തണുത്ത കാലാവസ്ഥയിലും വളരാൻ കഴിവുള്ള ഔഷധിയാണ് കറ്റാർവാഴ. ഇത് എല്ലാത്തരം മണ്ണിലും വളരും. വെള്ളക്കെട്ട് ഇഷ്ടപ്പെടില്ലെന്നു മാത്രം, വളർച്ച ഏറ്റവും മെച്ചപ്പെട്ടുകാണുന്നത് വെട്ടുകൽ പ്രദേശത്താണ്.

ചെമ്മണ്ണിലും നന്നായി വളരും. വൻമരങ്ങളുടെ ഒപ്പം മൂന്നാം നിരയായിട്ടാണ് പർവതസാനുക്കളിലും പ്രാന്തപ്രദേശങ്ങളിലും നൈസർഗികമായി വളർന്നു കാണുന്നത്. അൻപതുശതമാനത്തോളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലും കൃഷി ചെയ്യാമെന്നത് കറ്റാർവാഴയുടെ പ്രത്യേകതയാണ്.

വിത്തും നടീലും

നൈസർഗികമായി വളരുന്ന തായ്ച്ചെടികളുടെ ചുവട്ടിൽ പല വലിപ്പ ത്തിലുള്ള ഭൂസ്താരികൾ പൊട്ടിവിടർന്ന് കൂട്ടമായി വളരുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഇപ്രകാരം വേരുമേഖലയിൽ പൊട്ടിവിടരുന്ന ചെറു തൈകൾ പറിച്ചു നട്ട് വംശവർധനവ് നടത്താം. തൈകൾ കൈ കൊണ്ട് വലിച്ചുപറിക്കാൻ ശ്രമിച്ചാൽ മാംസളമായ കണ്ണാടിമുണ്ട പൊട്ടി പാളകളോടൊപ്പം മുറിഞ്ഞു വരും. ഈ പ്രശ്നം ഒഴിവാക്കാനായി ചെറുതൈകളുടെ വരുമേഖല ഒപ്പം പിടിച്ചുനിൽക്കുന്ന മണ്ണ് നനച്ച് ഇളകാതെ കളമൺ വെട്ടിയോ 'ഫോർക്കോ ഉപയോഗിച്ച് ഇളക്കി നടാൻ പ്രത്യേകം ശ്രദ്ധി ക്കണം. ഏതു പ്രായത്തിലുള്ള തൈകളും പറിച്ചുനടാം. എങ്കിലും വേഗത്തിൽ
പിടിച്ചുകിട്ടുവാൻ ആറിലപ്രായത്തിൽ തൈകൾ പറിച്ചു നടുന്നതാണ് നല്ലത്.

തടമൊരുക്കൽ

കറ്റാർവാഴ നടാൻ തയാറാക്കുന്ന സ്ഥലം 30 സെ. മീറ്റർ ആഴത്തിൽ കിളച്ച് കട്ടകളുടച്ച് ഒരുമീറ്റർ വീതിയിലും ആവശ്യാനുസരണം നീളത്തിലും തടം തയാറാക്കുക. തടത്തിന് 20 സെ. മീ. ഉയരമുണ്ടായിരിക്കണം. വരികൾ തമ്മിലും ചെടികൾ തമ്മിലും 75 സെ.മീ. മുതൽ 1 മീറ്റർവരെ അകലമുണ്ടായിരിക്കണം. പുതുവേരുകൾ പൊട്ടി ചെടി വളർന്നുപൊന്തുന്നതുവരെ മണ്ണ് ഉണങ്ങാതെ ശ്രദ്ധിക്കണം. ആഴത്തിൽ കിളച്ച് മണ്ണിളക്കി ഒരുമീറ്റർ അകലത്തിൽ കൂനകൂട്ടി കറ്റാർവാഴ നടുന്നരീതിയും നിലവിലുണ്ട്. ഇത് ശാസ്ത്രീയമായി ശുപാർശ ചെയ്തിട്ടുള്ളതുമാണ്.

വളപ്രയോഗം

നടാൻ തയാറാക്കുന്ന തടത്തിന്റെ ആദ്യകിളയോടൊപ്പം ഒരു ച.മീ. തടത്തിൽ 5 കിലോ കാലിവളമോ കമ്പോസ്റ്റോ ഏതെങ്കിലും ഒന്ന് ചേർക്കുക. മേൽ വളപ്രയോഗത്തിന്റെ ആവശ്യം തീരെ ജൈവാംശം കുറഞ്ഞ മണ്ണിൽ മതിയാകും. തുടരെ ഇലക്കടുപ്പവും പുതുതൈകൾ മാറ്റിനടീലും മറ്റും നടത്തി കൃഷി വിപുലീകരിക്കേണ്ട സാഹചര്യങ്ങളിൽ മാത്രം ജൂൺ മാസം ചെടിയൊന്നിന് 2 കിലോ ഉണങ്ങിയ കാലിവളവും ചാരവും സമം ചേർത്ത മിശ്രിതം മേൽവളമായിച്ചേർത്ത് മണ്ണിന് നനവ് നിലനിർത്താൻ പാകത്തിന് ആവശ്യമായ തോതിൽ നനയ്ക്കുക. വീട്ടു വളപ്പിലെ സാഹചര്യങ്ങളിൽ മഴയെ ആശ്രയിച്ചു മാത്രം വളർത്താവുന്ന ഒരു ഔഷധസസ്യമാണ് കറ്റാർവാഴ. നടീൽ കഴിഞ്ഞ് ആറു മാസം പിന്നിട്ടാൽ വളർച്ചയുടെ തോത് നിരീക്ഷിച്ച് ഇലകൾ ആവശ്യാനുസരണം തായ് ചെടിയോടു ചേർത്ത് മുറിച്ചെടുക്കാം. കീടരോഗബാധ വളർച്ച മന്ദീഭവിപ്പിക്കത്തക്ക തോതിൽ റിപ്പോർട്ടു ചെയ്തിട്ടില്ല.

English Summary: Aloevera is to be planted at home
Published on: 05 September 2023, 11:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now