കൃഷികളിൽ പ്രധാനമായും ഉപയോഗിക്കുന്ന 2 വളങ്ങളാണ് ജൈവവളങ്ങളും രാസവളങ്ങളും.
ജൈവവളങ്ങൾ മണ്ണിനും അതുപോലെ കൃഷിക്കും ആരോഗ്യത്തിനും നല്ലതാണ്. ജൈവവളം എല്ലാത്തരം മലിനീകരണം കുറയ്ക്കുന്നതിനൊപ്പം മണ്ണിന്റെ ഫലഭൂയിഷ്ഠി നിലനിർത്തുന്നതിനും സഹായകരമാകുന്നു. ജൈവ വളങ്ങളിലെ പൂർണ സുരക്ഷിതത്വം, ദോഷകരമായി രാസസംയുക്തങ്ങൾ ഉൽപാദിക്കുന്നില്ല എന്നതൊക്കെയും ജൈവ വളങ്ങളുടെ മേന്മകളാണ്. കമ്പോസ്റ്, പച്ചില, എന്നിവയൊക്കെ ജൈവവളങ്ങളാണ്.
എന്നാൽ പ്രധാനമായും ഫാക്ടറിയിൽ നിർമിച്ചു കൃഷിയിടങ്ങളിൽ എത്തിക്കുന്ന വളങ്ങളെയാണ് രാസവളം എന്ന് പറയുന്നത്. രാസവളങ്ങൾ പ്രധാനമായും മൂന്നു തരത്തിലാണ്, നേര്‍വളങ്ങള്‍, കോംപ്ലക്സ് വളങ്ങള്‍, കൂട്ടുവളങ്ങള്‍ (മിക്സ്ചറുകള്‍) എന്നിവയാണ് അത്. ഇതിൽ തന്നെ കൂട്ടുവളങ്ങളിൽ നൈട്രജൻ വളങ്ങൾ, അമോണിയം സള്‍ഫേറ്റ്, കാല്‍സ്യം അമോണിയം നൈട്രേറ്റ്, എന്നിവയൊക്കയും രാസവളങ്ങളാണ്.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന നൈട്രജന്‍ രാസവളങ്ങളില്‍ ഏതാണ്ട് 85 ശതമാനവും യൂറിയയാണ്. അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ഡൈഓക്സൈഡ് എന്ന വാതകത്തെ ഫാക്ടറികളില്‍ അമോണിയയുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോഴാണ് യൂറിയ ഉണ്ടാകുക.
എന്നാൽ ഇന്ത്യയിൽ രാസവളങ്ങളെക്കഴിഞ്ഞും കർഷകർ ഉപയോഗിക്കുന്നത് ജൈവ വളങ്ങളാണ്. ഇന്ത്യയിലെ ജി.ഡി.പി യിൽ 55%ലധികം വരുന്നത് കാർഷികമേഖലയിൽ നിന്നാണ്.അതിനുള്ള കാരണം തന്നെ ജൈവവളങ്ങളുടെ ഉപയോഗമാണ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഓർഗാനിക് ഫാമുകളിൽ കൂടുതലും ലാഭകരമായതും പരിസ്ഥിതിയോടിണങ്ങി പ്രവർത്തിക്കുന്നതുമാണ്, കുറച്ച് രാസവസ്തുക്കൾ ഉപയോഗിക്കുന്നത് മൂലവും, അവശിഷ്ടങ്ങൾ പൊതുവെ കുറഞ്ഞ രാസതീവ്രത ഉള്ളതിനാലുമാണിത്.
ബന്ധപ്പെട്ട വാർത്തകൾ
ആരോഗ്യം നിലനിർത്താം നല്ല പച്ചക്കറികൾ കഴിച്ചു കൊണ്ട്.
ചെടികൾ തഴച്ചു വളരണോ മികച്ച 5 ജൈവ വളങ്ങൾ ഉണ്ടാക്കി ചെടികൾക്കുപയോഗിക്കൂ.