1. Livestock & Aqua

കോഴിക്കാഷ്ടം അടിവളമായി ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ chicken manure as base manure

കോഴിഫാമിൽ നിന്നും അത് പോലെ മറ്റു സ്ഥലങ്ങളില്‍ നിന്നും സംഭരിക്കുന്ന കോഴിവളം നേരിട്ടണ് നാം ഉപയോഗിക്കുന്നത് .ഇത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. അത് മാത്രമല്ല ധാരാളം നനയും ആവശ്യമായിരിക്കും. അല്ലെങ്കില്‍ ചെടികൾ ഉണങ്ങി പോകും. അതിനു കാരണം , സംസ്കരിക്കാത്ത കോഴിക്കാഷ്ഠം ചെടിക്കിട്ടു വെള്ളം ഒഴിച്ചാല്‍ അവിടെ മുതല്‍ ജൈവ പക്രിയ ആരംഭിക്കുകയാണ്.We use chicken manure directly from poultry farms as well as other places. This will do more harm than good. Not only this, with the help of fire you can do welding. Otherwise the plants will wither. This is because if the unprocessed chicken droppings are watered, the organic process starts from there

K B Bainda
45 – 90 ദിവസം കൊണ്ടാണ് ജൈവ പ്രക്രിയ പൂര്‍ത്തിയായി കോഴിക്കാഷ്ടം ശരിയായ ജൈവ വളം ആകുന്നത്.
45 – 90 ദിവസം കൊണ്ടാണ് ജൈവ പ്രക്രിയ പൂര്‍ത്തിയായി കോഴിക്കാഷ്ടം ശരിയായ ജൈവ വളം ആകുന്നത്.

ഒരു ഉത്തമ ജൈവ വളം ആണ് കോഴിക്കാഷ്ടം . എല്ലാ കർഷകരും ഇത് അടിവളമായി   ഉപയോഗിക്കാറുണ്ട് . ഏറ്റവും കൂടിയ അളവില്‍ NPK അടങ്ങിയിട്ടുള്ളതാണ് ഇത്.(It contains the highest amount of NPK )എന്നാൽ മിക്കവരും

കോഴിക്കാഷ്ടം നേരിട്ട് ചെടികളിൽ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഈ രീതി അശാസ്ത്രീയമാണ് .

കോഴിഫാമിൽ നിന്നും അത് പോലെ മറ്റു സ്ഥലങ്ങളില്‍ നിന്നും സംഭരിക്കുന്ന കോഴിവളം  നേരിട്ടണ് നാം ഉപയോഗിക്കുന്നത് .

ഇത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. അത് മാത്രമല്ല ധാരാളം നനയും ആവശ്യമായിരിക്കും. അല്ലെങ്കില്‍ ചെടികൾ ഉണങ്ങി പോകും.  അതിനു കാരണം , സംസ്കരിക്കാത്ത കോഴിക്കാഷ്ഠം ചെടിക്കിട്ടു വെള്ളം ഒഴിച്ചാല്‍ അവിടെ മുതല്‍ ജൈവ പക്രിയ ആരംഭിക്കുകയാണ് . അപ്പോള്‍ ധാരാളം ചൂടു പുറത്തേക്കു വരും . കാരണം  അതിന്റെ ജൈവ പ്രക്രിയ അപ്പോള്‍ മുതല്‍ തുടങ്ങുന്നു. ഈ സമയത്ത് ധാരാളം ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും .  ആദ്യം ചൂടു കുറവായിരിക്കും, പിന്നെ ചൂടു വര്‍ധിക്കുന്നു. രണ്ടു തരം ബാക്ടീരിയകള്‍ ആണ് അതിനു കാരണം . അങ്ങിനെ 45 – 90 ദിവസം കൊണ്ടാണ് ജൈവ പ്രക്രിയ പൂര്‍ത്തിയായി കോഴിക്കാഷ്ടം ശരിയായ ജൈവ വളം ആകുന്നത്.

വളമായി ഉപയോഗിക്കേണ്ടതെങ്ങനെ?

 

90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളം ആയി മാറിയിട്ടുണ്ടാവും .
90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളം ആയി മാറിയിട്ടുണ്ടാവും .

ശരിയായ രീതി

കോഴിക്കാഷ്ടം ആദ്യം ജൈവ വളം ആക്കിയതിന് ശേഷം അത് ഉപയോഗിക്കുക എന്നതാണ്. (The first step is to use poultry droppings as organic fertilizers) അപ്പോള്‍ ചെടിയുടെ വളര്‍ച്ചാ ഘട്ടത്തില്‍ തന്നെ അതിനു ആവശ്യമായ ഭക്ഷണം ലഭിക്കുന്നതാണ്.

ജൈവവളം ആക്കുന്നതിന് കോഴിക്കാഷ്ടം ഒരു വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് ആയി വിതറുക . അതില്‍ വെള്ളം ഒഴിക്കുക . 10 കിലോ കോഴിക്കാഷ്ടത്തിനു 3 ലിറ്റര്‍ വെള്ളം എന്നാ തോതില്‍ ചേര്‍ക്കുക . എന്നിട്ട് നന്നായി ഇളക്കുക . അതിനു ശേഷം ഒരു കൂനയായി   മൂടിയിടുക. മൂന്നാം ദിവസം നന്നായി  ഇളക്കി വീണ്ടും കൂനയായി ഇടുക . ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം  നന്നായി പുക ഉയരുന്നു എങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപെടും. 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളം ആയി മാറിയിട്ടുണ്ടാവും .

ഉപയോഗ ക്രമം.

തയ്യാറായ ജൈവ വളം ചെടിയുടെ ചുവട്ടിൽ നിന്നും തണ്ടിൽ മുട്ടാതെ അകലത്തില്‍ മാത്രമേ ഇടാവൂ . അതിനു ശേഷം നന്നായി നനക്കുക. നമ്മൾ നേരിട്ട് ഉപയോഗിച്ചിരുന്നപ്പോള്‍ ചേര്‍ത്തതിന്റെ 25 % മാത്രം മതി

ജൈവ വളം ആക്കി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1) കൂട്ടിയിട്ടിരിക്കുന്ന കോഴിക്കാഷ്ടം ഇളക്കുമ്പോൾ വായയും, മൂക്കും ഒരു നനഞ്ഞ തോർത്ത്‌ കൊണ്ട് മൂടി കെട്ടുക.

2)ചെടിയുടെ നേരെ ചുവട്ടില്‍ വളം പ്രയോഗിക്കരുത് .

3) ധാരാളം വെള്ളം ഒഴിക്കുക

കോഴിവളം, ചാണകവുമായി യോജിപ്പിച്ച് ഒരു കൂട്ടുവളമാക്കാം.

അതിനായി ,തണലിൽ ഉണക്കി പൊടിച്ച ചാണകം 8 ഭാഗവും, കമ്പോസ്റ്റാക്കിയ കോഴിക്കാഷ്ടം 2 ഭാഗവും കൂട്ടി യോജിപ്പിച്ചു വളമായി ഇട്ടു കൊടുക്കാം. ഇതും എല്ലാ കൃഷികൾക്കും നല്ലതാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:ജൈവവളങ്ങളിൽ മികച്ചത് കോഴിവളം

English Summary: Things to follow when using chicken manure as base manure

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds