ജലസേചനമില്ലാതെ മഴയെ മാത്രം ആശ്രയിച്ച് വളർത്താവുന്നതാണ് ഗാംബപുല്ല്. ത്വരിതഗതിയിലുള്ള വളർച്ചയാണ് ഗാംബപ്പുല്ലിന്റെ പ്രത്യേകത. 'നിത്യഹരിതം' എന്നർഥത്തിൽ സദാബഹാർ' എന്ന് ഗാംബയെ വിളിക്കാറുണ്ട്. കുറഞ്ഞ പരിചരണത്തിലും ഫലഭൂയിഷ്ഠമല്ലാത്ത മണ്ണിലും തരക്കേടില്ലാത്ത വിളവ് തരും എന്നത് സവിശേഷത.
പച്ചയായി നിൽക്കും. അതു കൊണ്ട് തന്നെ കുറഞ്ഞ ചെലവിൽ കന്നുകാലികൾക്ക് മേച്ചിൽ സ്ഥലം ഉണ്ടാക്കുവാൻ യോജിച്ച പുല്ലാണിത്. വരൾച്ചയെ ചെറുക്കാൻ അസാമാന്യ കഴിവുണ്ട്. സാധാരണ 5-7 മാസം വരെ നീളുന്ന വരണ്ട കാലാവസ്ഥയെ അതിജീവിക്കാൻ സാധിക്കും. ഗാംബപ്പുല്ലിന് മികച്ച വിത്തുൽപ്പാദന ശേഷിയും, നല്ല പോഷകഗുണവും, രുചിയും ഉള്ളതിനാൽ കന്നുകാലികൾക്ക് പ്രിയമാണ്. തെങ്ങിൻതോപ്പിലും തണൽ പ്രദേശങ്ങളിലും വളർത്തുവാൻ യോജിച്ചത്.
ഒരു വിധം എല്ലാത്തരം മണ്ണിലും വളർത്താം. മഴക്കുറവുള്ള പാലക്കാടൻ പ്രദേശങ്ങളിലും നന്നായി വളരും, പക്ഷേ, വെള്ളക്കെട്ടുള്ള മണ്ണ് യോജിച്ചതല്ല. കാട്ടുതീയെ പ്രതിരോധിക്കാനുള്ള കഴിവുള്ള ഗാംബപ്പുല്ല് തീപിടിച്ച് ഏതാനും ദിവസങ്ങൾക്കകം പുതിയ ഇലകളും തണ്ടും നീട്ടും.
പുൽക്കടകളോ വിത്തോ നടാം. വിത്തുനടാൻ പറ്റിയ സമയം കാല വർഷാരംഭമാണ്. ഒരു ഹെക്ടറിന് 5 കിലോ വരെ വൃത്തിയാക്കിയ വിത്ത് വേണം. (താടിരോമങ്ങളോടുകൂടിയ വിത്താണെങ്കിൽ 35-50 കിലോ വേണം), വിത്ത് വരിയായി നടുകയോ, വിതറുകയോ ചെയ്യാം. അധികം ആഴത്തിലല്ലാതെ 1-2.5 സെ.മീറ്റർ താഴ്ചയിൽ വിതയ്ക്കുവാൻ പ്രത്യേകം ഗാംബപ്പുല്ലിന് കഠിനമായ മേച്ചിൽ താങ്ങാൻ പ്രയാസമാണ്.
നന്നായി പിടിച്ചുകിട്ടും മേച്ചിലോ, പുല്ലുമുറിക്കലോ പാടില്ല. വിളവെടുപ്പുകൾ തമ്മിൽ കുറഞ്ഞത് 6 ആഴ്ചയെങ്കിലും അകലം നൽകണം, തളിരവസ്ഥയിലാണ് ഈ പുല്ല് മേയാൻ നല്ലത്. പൂവിടാൻ തുടങ്ങിയാൽ പോഷ്കഗുണം കുറയുകയും പരുഷമാവുകയും ചെയ്യും. ഒരു ഹെക്ടറിൽ നിന്നും ഏകദേശം 50 മുതൽ 80 ടൺ വരെ ഗാംബപുല്ല് ഒരു വർഷം ലഭിക്കും. പൂങ്കുലയുണ്ടാവുന്നതിനു തൊട്ടുമുൻപാണ് ഏറ്റവുമധികം പ്രോട്ടീനുണ്ടാവുക, 12.9 ശത മാനം വരെ അസംസ്കൃത പ്രോട്ടിൻ രേഖപ്പെടുത്തിയിട്ടുണ്ട്.