Updated on: 3 December, 2022 9:11 AM IST
കുമ്പളം

സ്വാദിഷ്ടമായ ഒരു കായ്കറി, ബുദ്ധിശക്തി വർധിപ്പിക്കാനും മൂത്രാശയ രോഗങ്ങൾക്ക് പ്രതിവിധിയായും പ്രമേഹരോഗികൾക്ക് കൂവളത്തിലയോടൊപ്പവും നിത്യേന കഴിക്കേണ്ട സിദ്ധൗഷധമായും ഒരു പച്ചക്കറിയെന്നതിലുപരി ഒരു ഉത്തമ ഗൃഹൗഷധിയായി കൂടി കുമ്പളം അറിയപ്പെടുന്നു. ഒരു സൗന്ദര്യദായക വസ്തുവെന്ന ബഹുമതി കൂടി കുമ്പളത്തിന് പ്രാചീനകാലം മുതൽക്കുണ്ട്. മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകളും അടയാളങ്ങളും മാറാൻ കുമ്പളങ്ങ കനംകുറച്ച് അരിഞ്ഞ് മുഖത്ത് പല ആവർത്തി തടവുക. മാത്രവുമല്ല, അകാല മുടികൊഴിച്ചിൽ തടയാൻ കുമ്പളങ്ങയും ക്യാരറ്റ് ജൂസും സേവിച്ചാൽ മതിയത്.

നടീൽകാലം

ജലസേചനം നടത്താൻ സൗകര്യമുള്ള സ്ഥലങ്ങളിൽ മേയ്-ജൂൺ മാസം കൃഷിയിറക്കാം. ഒന്നോ രണ്ടോ മഴ ലഭിക്കുന്ന മുറയ്ക്ക് കൃഷി പണികൾ ആരംഭിക്കാം. മഴ ആശ്രയിച്ചും കൃഷി ചെയ്യാവുന്ന ഒരു വിളയാണ് കുമ്പളം. ജനുവരി മുതൽ മാർച്ച് മാസംവരെയും സെപ്റ്റംബർ-ഡിസംബർ എന്നീ മാസങ്ങളിലും ജലസേചനത്തോടൊപ്പം കൃഷി ചെയ്യാം.

കുഴി തയാറാക്കലും നടീലും

60 സെ.മീ. നീളം, വീതിയിൽ അരമീറ്റർ താഴ്ചയിലുള്ള കുഴികളാണ് കുമ്പളം കൃഷി ചെയ്യാൻ തയാറാക്കേണ്ടത്. മേൽമണ്ണും അഴുകിപ്പൊടിഞ്ഞ കാലിവളവും ചേർത്ത് കുഴി നിറയ്ക്കുക. ഒരു കുഴിയിൽ നാലോ അഞ്ചോ വിത്തുകൾ കുത്തുക. നടീലിനു മുൻപ് വിത്ത് ചുരുങ്ങിയത് അഞ്ചു മണിക്കൂർ സമയം വെള്ളത്തിൽ കുതിർക്കുന്നത് മുള പൊട്ടി വിടരാൻ സഹായിക്കും. നാലില പ്രായമെത്തിയാൽ പുഷ്ടിയായി വളരുന്ന രണ്ടു തെമാത്രം ഒരു കുഴിയിൽ നിർത്തി പരിപാലിക്കുക. രണ്ടു കുഴികൾ തമ്മിൽ 4 മീറ്റർ അകലം ക്രമീകരിക്കണം.

വളപ്രയോഗം

അടിസ്ഥാനവളമായി കുഴിയൊന്നിന് നാലു കിലോ ഉണങ്ങിപൊടിഞ്ഞ കാലിവളം ഒരു കിലോ ചാരവുമായി കൂട്ടിയിളക്കി മേൽമണ്ണിൽ ചേർത്തിളന്നു. വള്ളി വീശിത്തുടങ്ങുന്ന മുറയ്ക്ക് കുഴിയൊന്നിന് രണ്ടു കിലോ മണ്ണിരകമ്പോസ്റ്റ് വിതറി തടംകോരി മണ്ണ് അടുപ്പിക്കുക. ഇതേ പരിചരണം രണ്ടാഴ്ചയ്ക്കു ശേഷം ആവർത്തിക്കുക. വള്ളിത്തലപ്പുകൾ ഓടിതുടങ്ങുന്ന മുറയ്ക്ക് പൂക്കൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും.

ഈ അവസരത്തിൽ മണ്ണ് അടുപ്പിച്ച് തടം കാണിക്കുകയും ചെയ്യേണ്ടതുണ്ട്. ഒപ്പം കളയെടുപ്പും രണ്ടാം മേൽവള പ്രയോഗത്തിന്റെ അതേ അളവിൽ ഒരു വളം വയ്പ്പു കൂടി നടത്തുക. ജലസേചനം വളർച്ചാശൈലി നിരീക്ഷണം എന്നിവ സാഹചര്യത്തിന് അനുസൃതമായി നടത്തണം. പൂവിട്ട് കായ്ക്കൊള്ളുന്ന അവസരത്തിൽ മണ്ണിന് നനവുവേണം. പൂവിട്ട് കായ്ക്കൊള്ളുന്ന അവസരം നിലത്ത് മൊളി ഓലകൾ കൊണ്ട് മണ്ണ് മറയ്ക്കുന്നത് കുമ്പളതലക്കങ്ങൾക്ക് പടർന്നുകയറി കായ്‌ നിരത്താൻ സഹായകരമാണ്. വള്ളി വീശുന്ന മുറയ്ക്ക് തന്നെ ഈ പരിചരണം നടത്താം.

English Summary: Ash gourd when get mature carefully do fertilizers
Published on: 02 December 2022, 10:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now