Updated on: 13 June, 2023 11:39 PM IST
അശോകം

ജ്യോതിഷത്തിന്റേയും വാസ്തുവിന്റേയും പുരാതനശാസ്ത്രം അശോകത്തിന്റെ പല ഗുണങ്ങളും വിവരിച്ചിട്ടുണ്ട്. വീടിന്റെ വടക്കുവശത്ത് അശോകം വളർത്തുന്നത് ശുഭമെന്ന് വിശ്വാസം, മരത്തിനു ചുവട്ടിൽ ദിവസവും കർപ്പൂരം കത്തിക്കുന്നതും വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യം വരുത്തുമെന്ന് പറയുന്നു. വാസ്തു ശാസ്ത്രമനുസരിച്ച് വീട്ടിലെ വാസ്തുദോഷം നീക്കാൻ ഗംഗാജലം ഉപയോഗിച്ച് അശോക മരത്തിന്റെ വേരുകൾ വൃത്തിയാക്കി പൂജാമുറിയിൽ സൂക്ഷിച്ചാൽ മതിയെന്നു പറയപ്പെടുന്നു.

അശോകമരത്തിന്റെ ഇലകൾ നിരവധി മതപരമായ ചടങ്ങുകളിലും ശുഭസൂചകങ്ങളിലും ഉപയോഗിക്കുന്നു. അശോക വൃക്ഷത്തിന്റെ ഏഴ് ഇലകൾ വീടിന്റെ പൂജാമുറിയിൽ സൂക്ഷിക്കുകയും, അതിൽ ചന്ദനവെള്ളം തളിക്കുകയും ചെയ്യുന്നത് ശുഭമെന്നും ജ്യോതിഷികൾ പറയുന്നു. ഭാരതീയ ജ്യോതിഷ പ്രകാരം അശോക വൃക്ഷം ഒരാളുടെ വേദനയും ശോകവുമകറ്റി അവന്റെ ജീവിതത്തിൽ പേരും പ്രശസ്തിയും നൽകുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും, മംഗല്യദോഷം കുറക്കുന്നതിനും, അശോകവൃക്ഷം ഉത്തമമെന്ന് പറയപ്പെടുന്നു.

ഹിന്ദു ബുദ്ധമതങ്ങളിൽപ്പെട്ടവർ വളരെ പാവനമായി കാണുന്ന ഒരു വൃക്ഷമാണ് അശോകം. നിത്യഹരിത വനങ്ങളിൽ വളരുന്ന ഒരുവൃക്ഷമാണിത്. രാമായണത്തിലും മറ്റു പുരാണങ്ങളിലും പ്രതിപാദിച്ചിട്ടുള്ള ഒരു വൃക്ഷമാണിത്. ഗർഭാശയത്തെ ബലപ്പെടുത്തുന്ന ഔഷധമായിട്ടാണ് അശോകത്തിനെ കാണുന്നത്. വയറുവേദന, അർശസ്സ്, വണങ്ങൾ ഇവയുടെ ചികിൽസക്ക് അശോകം ഉപയോഗിക്കാറുണ്ട്.

സ്ത്രീകൾക്കുണ്ടാകുന്ന രക്തസ്രാവം, വെള്ളപോക്ക്, അതിആർത്തവം മുതലായ രോഗങ്ങൾക്ക് അശോകത്തൊലി കഷായം വച്ച് കഴിച്ചാൽ മതിയാകും. കുട്ടികൾക്കുണ്ടാകുന്ന ത്വരോഗങ്ങൾക്ക് അശോകത്തിന്റെ പൂവ് വെളിച്ചെണ്ണ കാച്ചി ഉപയോഗിച്ചാൽ മതിയാകും. അശോകപ്പെട്ട പാൽകഷായം വച്ചു കുടിച്ചാൽ എല്ലാവിധ ആർത്തവദോഷങ്ങളും മാറിക്കിട്ടും. വിഷചികിൽസക്കും അണുനാശക ഔഷധ മായും അശോകം ഉപയോഗിക്കാറുണ്ട്.

മണ്ണും കാലാവസ്ഥയും

ധാരാളം മഴ ലഭിക്കുന്ന ഉഷ്ണമേഖലാവസ്ഥയാണ് അശോകത്തിനിഷ്ടം. ഇന്ത്യ, ശ്രീലങ്ക , ബർമ്മ തുടങ്ങിയ രാജ്യങ്ങളിലെ നിത്യഹരിതവനങ്ങളിൽ അശോകം കാണപ്പെടുന്നുണ്ട്. നല്ല വളക്കൂറും നനവും ഉള്ള മണ്ണും അൽപം തണലും ആണ് ഇതിനാവശ്യം.

English Summary: Ashoka medicinal properties great for post pregnant practices
Published on: 13 June 2023, 11:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now