Updated on: 6 April, 2023 11:37 PM IST
അട്ടപ്പാടി തുവര

വിളകളിൽ ഒന്നാണ് അട്ടപ്പാടി തുവര ഗോത്രവർഗ്ഗക്കാർക്ക് തുവര 'തൊമര'യാണ്. അട്ടപ്പാടി തുവര ഒരു ചെറു കുറ്റിച്ചെടിയാണ്. മെയ് - ജൂൺ മാസങ്ങളിലെ മഴയോടു കൂടി വിതയ്ക്കുന്ന വിത്തുകളിൽ നിന്ന് വളർന്നു വലുതാകുന്ന ചെടികൾ ഏഴെട്ട് മാസങ്ങൾ കൊണ്ട് പൂവിടും. വിളവെടുപ്പ് കഴിയുമ്പോൾ ചെടികൾ പറിച്ചു മാറ്റും.വീണ്ടും അടുത്തവർഷം കൃഷിയിറക്കാനായി. വാണിജ്യാവശ്യത്തിനായി തുവര കൃഷി ചെയ്യുന്നവർ ഇതിനെ ഒരു ഏകവർഷവിളയായി വളർത്തുന്നു. എന്നാൽ വീട്ടാവശ്യത്തിനായി വളർത്തുന്നവർ തുവര ചെടികളെ ബഹുവർഷ വിളയായി നിർത്താറുണ്ട്.

ഒന്നാം വർഷ വിളവെടുപ്പ് കഴിഞ്ഞാൽ കൊമ്പുകൾ കോതി നിർത്തും. വേനൽ കഴിഞ്ഞ് അടുത്ത മഴ എത്തുന്നതോടെ ചെടികളിൽ പുതു തളിരുകളും ശാഖകളും ഉണ്ടാകും. പിന്നെയും ചെടികൾ പുഷ്പിക്കും. കായ്കൾ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ രണ്ടുമൂന്നു വർഷം വരെ ഒരു ചെടി വിളവ് നൽകും. തുവര വരൾച്ചയെ ചെറുക്കുന്ന ചെടി ആയതിനാലും ആഴമേറിയ വേരുപടലം ഉള്ളതിനാലും കൊമ്പ് കോതി നിർത്തുന്ന ചെടികൾ വലിയ പരിചരണമില്ലാതെ തന്നെ വേനലിനെ അതിജീവിക്കും.

മറ്റു തുവര ഇനങ്ങളെ അപേക്ഷിച്ച് അട്ടപ്പാടി തുവര ചെടികൾക്ക് ഉയരമേറും. രണ്ടര മീറ്റർ വരെ ഉയരമുണ്ടാകും. തണ്ടിന് പച്ചനിറമാണ്. മുഖ്യതണ്ടിൽ ധാരാളം ശിഖരങ്ങൾ ഉണ്ടാകും. പൊതുവെ മഞ്ഞ നിറത്തിലുള്ള പൂക്കളാണ് അട്ടപ്പാടി തുവരയിൽ കാണുന്നത്. ചുവപ്പ്, ഓറഞ്ച്, റോസ് എന്നീ നിറങ്ങളിൽ പൂവുകളുള്ള ചെടികളും കാണാറുണ്ട്. മൂപ്പെത്തിയ കായ്കൾക്കും പച്ച നിറം ആയിരിക്കും. പച്ചയിൽ തവിട്ടുനിറമുള്ള വരകളോടു കൂടിയും ചിലപ്പോൾ തവിട്ട് നിറത്തിൽ തന്നെയുള്ള കായ്കളും കാണാറുണ്ട്. കായ്കൾക്ക് 5-7 സെന്റിമീ റ്റർ നീളവും ഏതാണ്ട് ഒരു സെൻറീമീറ്റർ വീതിയും ഉണ്ടായിരിക്കും. കായ്കൾക്കുള്ളിലെ വിത്ത് പുറത്തേക്ക് മുഴച്ചു നിൽക്കുന്നതായി കാണാം.

ശിവരാത്രി കഴിഞ്ഞ് ഏപ്രിൽ മെയ് മാസത്തിൽ മഴയെത്തുന്നതോടെ ഓരോ ഊരിലും കൃഷിപ്പണികൾ തുടങ്ങും. തുവര വിത്തുകൾ ആദ്യമേ തന്നെ വിതയ്ക്കും. നല്ല സൂര്യപ്രകാശമുള്ള ഇടങ്ങളിലാണ് തുവര വിതയ്ക്കു ന്നത്. ജൈവ രീതിയിലാണ് കൃഷി. വയൽ ഒരുക്കുമ്പോൾ തന്നെ ധാരാളം ഉണക്കച്ചാണകം ചേർക്കും. ചെടികൾ തമ്മിൽ അര മീറ്റർ (50 സെന്റീമീറ്റർ) അകലം നൽകും. ധാരാളം ശിഖരങ്ങൾ ഉള്ള ഇനമായതിനാലാണ് ഇത്രയും അകലം നൽകുന്നതിനാൽ ഇടവിളയായി നിലക്കടല, ചോളം എന്നിവയും നടും. വീട്ടാവശ്യത്തിനായി ചിലർ കടുകും മല്ലിയും നട്ടെന്നിരിക്കും.

നല്ല ആഴത്തിൽ വേരോടുന്ന വരൾച്ചയെ ചെറുക്കുന്ന ചെടി യായതിനാൽ തുവരകൃഷിയിൽ ജലസേചനത്തിന്റെ ആവശ്യമില്ല. അട്ടപ്പാടിയിൽ ജനസേചനത്തിനായി വെള്ളം ലഭിക്കാനും ബുദ്ധിമുട്ടാണ്. തുവരയ്ക്കൊപ്പം നടുന്ന നിലക്കടല മൂന്നുമാസം കഴിയുമ്പോൾ വിളവെടുക്കാനാകും. അപ്പോഴേക്കും ധാരാളം ശിഖരങ്ങളുമായി തുവര വളർന്നു പന്തലിക്കും. ചെടികൾ പൂവിടുകയും പുഷ്പിക്കുകയും ചെയ്യുന്ന സമയത്ത് കീടശല്യം കുറയ്ക്കാൻ വേപ്പെണ്ണ തളിക്കും) കായ ഉണ്ടാകുവാൻ 8-9 മാസം എടു ക്കും. മിക്കവാറും പൊങ്കലിനാണ് തുവരയുടെ പുത്തരി കഴിക്കുക. ആദ്യത്തെ കായ്കൾ പച്ചയ്ക്ക് തന്നെ പറിച്ച് കറിക്കായി ഉപയോഗിക്കും. അവസാനം ഉണ്ടാകുന്ന കായ്കൾ ഉണങ്ങുമ്പോൾ പറിച്ച് പരിപ്പിനായി മാറ്റിവയ്ക്കും. ഒരു കിലോ പച്ചത്തുവര 60 - 65 രൂപ വില കിട്ടും. ഉണങ്ങിയതിന് 100 രൂപയും.

English Summary: Attapadi thuvara payar can be cultivated anywhere
Published on: 06 April 2023, 11:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now