Updated on: 10 March, 2022 9:10 AM IST
മികച്ച വിളവിന് നല്ലത് അസറ്റോബാക്ടർ തന്നെ

മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്ന പ്രധാനപ്പെട്ട മൂലകങ്ങളാണ് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നൈട്രജൻ. മണ്ണിൽ നൈട്രജൻ അളവ് വർദ്ധിപ്പിക്കുവാൻ കർഷകർ പ്രധാനമായും അവലംബിക്കുന്ന രീതി പയർ കൃഷി ചെയ്യുക എന്നതാണ്. പയർ വിളകൾക്ക് അന്തരീക്ഷത്തിൽനിന്ന് നൈട്രജനെ ആഗിരണം ചെയ്യുവാനുള്ള കഴിവുണ്ട്.

ഇവ മറ്റു വിളകളിൽ കൂടുതൽ വിളവിന് കാരണമായി ഭവിക്കുകയും ചെയ്യുന്നു. മണ്ണിൻറെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും, ചെടികൾ കരുത്തോടെ കൂടുതൽ വിളവ് തരുവാനും ഈ പ്രക്രിയ കാരണമാകുന്നു. ഇതുകൂടാതെ നൈട്രജൻ അളവ് വർദ്ധിപ്പിക്കുവാൻ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന നൈട്രജൻ വളങ്ങൾ ആണ് റൈസോബിയം, അസറ്റോബാക്ടർ, അസോസ്പൈറില്ലം, നീല ഹരിത ആൽഗ, അസോള തുടങ്ങിയവ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അസറ്റോബാക്ടർ.

Nitrogen, phosphorus and potash are important elements that increase soil fertility. The most important of these is nitrogen.

പയർ വർഗം ഒഴികെയുള്ള വിളകളിൽ ഉപയോഗിക്കാവുന്ന പ്രധാനപ്പെട്ട ജീവാണുവളമാണ് അസറ്റോബാക്ടർ. ഇത് പരുത്തി, കരിമ്പ്, തോട്ടവിളകൾ, സുഗന്ധവിളകൾ, പച്ചക്കറി വിളകൾ തുടങ്ങിയവയിൽ കൂടുതൽ വിളവിന് വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. മണ്ണിലെ ജൈവാംശത്തിൻറെ അളവ് കൂടുന്നതിനനുസരിച്ച് സ്ഥിരീകരിക്കാനുള്ള കഴിവ് ഇതിലുണ്ട് അനുകൂലമായ കാലാവസ്ഥയിൽ ഒരു ഹെക്ടറിൽ 15 മുതൽ 20 കിലോഗ്രാം നൈട്രജൻ അസറ്റോബാക്ടർ സ്ഥിരീകരിക്കുന്നു. ഉയർന്ന അമ്ലാംശവും ലവണാംശം ഊഷ്മാവും ഇതിനെ പ്രതികൂലമായി ബാധിക്കുന്നു. വെള്ളക്കെട്ടുള്ള നെൽവയലുകളിൽ ആണ് ഇത് നന്നായി വളരുന്നത്. വാഹകരെ മിശ്രണം ചെയ്ത അസറ്റോബാക്ടർ കൾച്ചർ ഇന്ന് വിപണിയിൽ ലഭ്യമാണ്. വിത്ത് പരിചരണം, തൈകളുടെ വേര് പരിചരണം, മണ്ണിൽ നേരിട്ട് ചേർത്ത് കൊടുക്കൽ തുടങ്ങിയ രീതികളിൽ ഇതിൻറെ പ്രയോഗം നിർദ്ദേശിക്കപ്പെടുന്നു.

എങ്ങനെ ഉപയോഗിക്കാം

500ഗ്രാം അസറ്റോബാക്ടർ കൾച്ചർ രണ്ടര ലിറ്റർ വെള്ളത്തിൽ ചേർത്ത് കുഴമ്പാക്കി തൈകളുടെ വേര് മുക്കി എടുക്കാൻ ഉപയോഗിക്കാവുന്നതാണ്. പറിച്ചു നടന്ന തൈകളുടെ വേര് ഈ മിശ്രിതത്തിൽ 15 മുതൽ 20 മിനിറ്റ് മുക്കി നടാൻ ഉപയോഗിക്കാം. ഇത് ചെടികൾ കൂടുതൽ കരുത്തോടെ വളരാൻ കാരണമാകുന്നു. 25 കിലോഗ്രാം കാലിവളത്തിൽ ഒരു കിലോഗ്രാം കൾച്ചർ മിശ്രണം ചെയ്ത മണ്ണിൽ നേരിട്ട് ചേർത്ത് കൊടുക്കാവുന്നതാണ് ആറുമാസത്തെ വളർച്ച കാലമുള്ള വിളയിൽ ഒരു ഹെക്ടറിന് ഒന്നു മുതൽ രണ്ട് കിലോഗ്രാം അസറ്റോബാക്ടർ എന്നതാണ് നിർദ്ദേശിക്കപ്പെടുന്ന അളവ്.

ആറുമാസത്തിൽ കൂടുതൽ വിള കാലം ഉണ്ടെങ്കിൽ രണ്ടു മുതൽ നാലു കിലോഗ്രാം വരെ ഇതിൻറെ ഉപയോഗം വർദ്ധിപ്പിക്കാവുന്നതാണ്. ദീർഘകാല വിളകളിൽ 10 മുതൽ 25 ഗ്രാം അസറ്റോബാക്ടർ കൾച്ചർ ആദ്യവർഷ വേരുപടലത്തിനുചുറ്റും ഇട്ടുകൊടുക്കണം. തുടർന്നു വരുന്ന വർഷങ്ങളിൽ 25 മുതൽ 50 ഗ്രാം ഇട്ട് നൽകണം.

English Summary: Azotobacter is the best for the best yield
Published on: 10 March 2022, 09:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now