1. Farm Tips

ഗുണമേന്മയുള്ള ജീവാണു വളങ്ങൾ മണ്ണിനെ ഫലഭൂയിഷ്ടം ആകുന്നു..

മണ്ണിൽ നല്ല രീതിയിൽ സൂക്ഷ്മാണുക്കൾ ഉണ്ടായാലേ ചെടിയുടെ വളർച്ച നല്ല രീതിയിൽ നടക്കുകയുള്ളൂ. പല ബാക്ടീരിയകളുടെ സാന്നിധ്യം ചെടിയുടെ വളർച്ച ത്വരിത പ്പെടുത്തുവാൻ നല്ലതാണ്. ചെടിയുടെ വളർച്ചയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഘടകമാണ് നൈട്രജൻ.

Priyanka Menon
Soil and Fertilizers
Soil and Fertilizers

മണ്ണിൽ നല്ല രീതിയിൽ സൂക്ഷ്മാണുക്കൾ ഉണ്ടായാലേ ചെടിയുടെ വളർച്ച നല്ല രീതിയിൽ നടക്കുകയുള്ളൂ. പല ബാക്ടീരിയകളുടെ സാന്നിധ്യം ചെടിയുടെ വളർച്ച ത്വരിത പ്പെടുത്തുവാൻ നല്ലതാണ്. ചെടിയുടെ വളർച്ചയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഘടകമാണ് നൈട്രജൻ.

Npk വളങ്ങളിൽ പ്രധാനം. മണ്ണിലുള്ള സൂക്ഷ്മജീവികൾ ഈ നൈട്രജനെ വലിച്ചെടുത്തു ചെടിക്ക് ആവശ്യമായ രീതിയിൽ നൽകി ചെടിയെ ഫലഭൂയിഷ്ഠം ആകുന്നു. ഇന്ന് വിപണിയിൽ വ്യാപകമായി ലഭിക്കുന്ന ജീവാണു വളങ്ങളിൽ ധാരാളമുള്ള ജീവാണുക്കൾ അന്തരീക്ഷത്തിലെ നൈട്രജൻ വലിച്ചെടുത്തു ചെടികൾക്ക് വേണ്ടരീതിയിൽ നൽകുന്നു. ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്ന ചില ജീവാണുവളങ്ങളെ പരിചയപ്പെടാം.

Plant growth is good only if the soil has good microorganisms. The presence of many bacteria is good for accelerating plant growth. Nitrogen is an important element in plant growth. Important in Npk fertilizers. Soil microorganisms absorb this nitrogen and give it to the plant in the required manner and make the plant fertile. Many of the biological fertilizers that are widely available in the market today absorb atmospheric nitrogen and feed it to plants. In this way you can get acquainted with some of the bio-fertilizers available in the market.

അസറ്റോബാക്ടർ

അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്തു അമോണിയ ആക്കാൻ കഴിവുള്ള ബാക്ടീരിയയാണ് അസറ്റോബാക്ടർ. ഒരു ഹെക്ടറിൽ 25 കിലോഗ്രാം വരെ നൈട്രജൻ ലഭ്യമാക്കാൻ ഈ അസറ്റോബാക്ടർ ബാക്ടീരിയ ജീവാണുവളത്തിന് കഴിയും. വിത്തിൽ പുരട്ടിയും ലായനി ആക്കി ഉപയോഗിച്ചും മണ്ണിൽ നേരിട്ട് ചേർത്ത് ഉപയോഗിച്ചും നമുക്ക് അസറ്റോബാക്ടർ ബാക്ടീരിയ ജീവാണുവളം ഉപയോഗപ്പെടുത്താം.

മൈകോ റൈസ

പ്രധാനമായും മണ്ണിലെ ഈർപ്പത്തെ വലിച്ചെടുത്തു ചെടികൾക്ക് നൽകുകയാണ് മൈകോ റൈസ ജീവാണുവളം കൊണ്ട് സാധ്യമാകുന്നത്. ട്രാക്കോഡർമ്മ, സുഡോമോണസ് തുടങ്ങിയവയ്ക്കൊപ്പം മൈകോ റൈസ പൊടി ചേർത്ത് ഉപയോഗിക്കാം.

പി. ജി. ആർ മിക്സ്‌ 1

പ്ലാൻറ് ഗ്രോത്ത് പ്രമോട്ടിങ് റൈസോ ബാക്ടീരിയ എന്നാണ് ഇതിൻറെ ചുരുക്കപ്പേര്. വ്യത്യസ്ത സൂക്ഷ്മജീവികളുടെ ഒരു മിശ്രിതമാണിത്. പ്രധാനമായും തൈകൾ മറിച്ച് നടുമ്പോൾ രണ്ട് ലിറ്റർ വെള്ളത്തിൽ 450 ഗ്രാം പ്ലാൻറ് ഗ്രോത്ത് പ്രമോട്ടിങ് റൈസോ ബാക്ടീരിയ മിക്സ് വൺ ചേർത്ത ലായനിയിൽ 15 മിനിറ്റ് മുക്കിവെച്ചതിന് ശേഷം നടന്നത് ചെടിയുടെ വളർച്ച വേഗത്തിൽ ആകുവാൻ സഹായകമാകുന്നു.

റൈസോബിയം

പയറുവർഗ്ഗ ചെടികളിൽ പ്രധാനമായും കാണുന്ന ബാക്ടീരിയയാണ് റൈസോബിയം. 8 കിലോഗ്രാം പയർ വിത്തിന് 200 ഗ്രാം റൈസോബിയം കലർന്ന ജീവാണു വളം ഉപയോഗിക്കാം.

അസോസ്പൈറില്ലം

വിള വർദ്ധനവിന് ആണ് പ്രധാനമായും ഈ ജീവാണുവളം ഉപയോഗപ്പെടുത്തുന്നത്. തൈകൾ പറിച്ചു നടുമ്പോൾ ഈ ജീവാണുവളം ഉപയോഗപ്പെടുത്താം. മണ്ണിൽ നേരിട്ട് ഉപയോഗിച്ചും ലായിനി ആയും ഇത് ഉപയോഗിക്കാം. ഒരു ഹെക്ടറിന് നാലു കിലോഗ്രാം അസോസ് പൈറില്ലം ജീവാണു വളം ഉപയോഗിക്കാം..
ഇവയൊക്കെയാണ് പ്രധാനമായും വിപണിയിൽ ലഭ്യമാകുന്ന ജീവാണുവളങ്ങൾ. പ്രവർത്തന കാലാവധി നോക്കി ഗുണമേന്മയുള്ളതും മാത്രം കൃഷിയിടത്തിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

English Summary: Quality bio-fertilizers fertilize the soil plant growth is good only if the soil has good microorganisms

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds