ബാക്ടീരിയൽ ഇലപ്പുള്ളി
സാന്തോമൊണാസ് വേസികേറ്റോറിയ എന്ന രോഗാണുവാണ് ബാക്ടീരിയൽ ഇലപ്പുള്ളിക്ക് കാരണമാകുന്നത്. വിത്തിലൂടെ വ്യാപിക്കുന്ന ഈ രോഗം ചിലപ്പോൾ മണ്ണിലൂടെയും പകരുന്നതായി കണ്ടിട്ടുണ്ട്.
ഈ രോഗകാരിക്ക് പല തരത്തിലുള്ള ആതിഥേയ സസ്യങ്ങളുളളതായി റിപ്പോർട്ടുകളുണ്ട്. ചെറിയതും ഇരുണ്ടതും കൊഴുത്ത മഞ്ഞകലർന്ന പച്ചപ്പുള്ളികളായുമാണ് രോഗം ഇലകളിൽ പ്രത്യക്ഷപ്പെടുന്നത്.
പിന്നീട് ഇലകൾക്ക് നിറവ്യത്യാസവും ഇലകൊഴിച്ചിലും ഉണ്ടാകും. തണ്ടിലും നിറം മാറ്റവും നീളത്തിലുള്ള വണങ്ങളും കാണപ്പെടും. പച്ചക്കായ്കളിൽ വെള്ളം കെട്ടിനിൽക്കുന്നതുപോലെയുള്ള പുള്ളികൾ പ്രത്യക്ഷപ്പെടും. എന്നാൽ, മൂപ്പെത്തിയ കായ്കളിൽ രോഗബാധയുണ്ടാകില്ല.
പ്രതിരോധമാർഗ്ഗങ്ങൾ
ഈ രോഗം നിയന്ത്രിക്കുന്നതിനായി വിള പരിക്രമണം നടത്തുകയും രോഗംവന്ന ചെടികളും
അവശിഷ്ടങ്ങളും കത്തിച്ചുകളയുകയും വേണം. നഴ്സറികളിലും കൃഷിയിടങ്ങളിലുമുള്ള ചെടികളിൽ കോപ്പർ കുമിൾനാശിനിയായ ബ്ലിടോക്സ് 50 ഡബ്ദപി (0.3 ശതമാനം), ആന്റിബയോട്ടിക്കുകളായ ട്രെപ്റ്റോസൈക്ലിൻ, അഗിമെസിൻ 100 (0.01-0.02 ശതമാനം) എന്നിവ തളിച്ചുകൊടുക്കാം.
പന്ത് സി -1, സാബർ ആങ്കർ, ജെ-218, ജി-2, ജി-5, കെസിഎസ് -1 എന്നിവ ഈ രോഗത്തിനെതിരെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയുന്നവയാണ്