നേന്ത്രൻ വാഴയുടെ വളപ്രയോഗം.
നടീൽ സമയത്ത് വാഴയൊന്നിനു 10 കി.ഗ്രാം ജൈവവളം ചേർത്ത് കൊടുക്കണം അമ്ളാംശം കൂടുതലുള്ള മണ്ണിൽ വളപ്രയോഗത്തിനു രണ്ടാഴ്ച മുമ്പ് കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് ചേർത്തു കൊടുക്കണം .
വാഴയൊന്നിനു 412 ഗ്രാം യൂറിയ, 638 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 501 ഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ വളങ്ങളും 200 ഗ്രാം അയർ ( കാർഷിക സർവകലാശാലയുടെ സൂക്ഷ്മ മൂലകക്കൂട്ടാണ്, ഇത് ഉപയോഗിക്കുകയാണെങ്കിൽ അഞ്ച് കിലോ വരെ കുലയുടെ തൂക്കം കൂടുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്) വേണ്ടി വരും.
വളപ്രയോഗം നടത്തേണ്ടത് 6 വ്യത്യസ്ത ഘട്ടങ്ങളായാണ്.
നട്ട് 1 മാസത്തിനു ആദ്യ വളപ്രയോഗം നടത്തേണ്ടത്. ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് യഥാക്രമം 87 ഗ്രാം, 361 ഗ്രാം, 100 ഗ്രാം എന്ന അളവിൽ വാഴയൊന്നിനു ചേർക്കുക.
നട്ട് 2 മാസത്തിനു ശേഷമാണു രണ്ടാംഘട്ട വളപ്രയോഗം നടത്തേണ്ടത്. ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് യഥാക്രമം 65 ഗ്രാം, 278 ഗ്രാം, 100 ഗ്രാം, വാഴയൊന്നിനു എന്ന അളവിൽ ചേർക്കുക. രണ്ടാംഘട്ട വളപ്രയോഗത്തിനോടൊപ്പം 100 ഗ്രാം അയർ ചേർക്കുക.
3, 4, 5 മാസങ്ങളിൽ ഓരോ തവണയും യൂറിയ, മ്യൂറേറ്റ് ഓഫ് പൊട്ടാഷ് യഥാക്രമം 65 ഗ്രാം, 100 ഗ്രാം എന്ന അളവിൽ വാഴയൊന്നിനു ചേർക്കുക. നാലാംഘട്ട വളപ്രയോഗത്തിനോടൊപ്പം വീണ്ടും 100 ഗ്രാം അയർ ചേർക്കുക.
വാഴക്കുല മുഴുവനായും വന്നതിനു തൊട്ട് പിന്നാലെ ആറാംഘട്ട വളപ്രയോഗം നടത്താം . ഈ സമയത്ത് 65 ഗ്രാം യൂറിയ ആണു ചേർത്ത് കൊടുക്കേണ്ടത്