വാഴ കന്നു തിരഞെടുക്കുന്നത് നേന്ത്രന്‍ ഏതായാലും മതി (ടിഷ്യു കിട്ടിയാല്‍ അതാണ് നന്ന് )വാഴ വിത്ത് കിട്ടിയാല്‍ രണ്ടു ദിവസം അത് വെള്ളത്തില്‍ മുക്കി വെക്കണം യാതൊരു വിഷവും വെള്ളത്തില്‍ ചേര്‍ക്കേണ്ടതില്ല വിത്തുകള്‍ വെള്ളത്തില്‍ പൊങ്ങി കിടക്കാതിരിക്കാന്‍ ഉചിതമായ ഭാരം വെച്ചു കൊടുത്തു മുക്കി വെക്കണം ,അത് കഴിഞ്ഞെടുത്തു തണലത്തു മാറ്റി വെക്കാം രണ്ടോ മൂന്നോ ദിവസം ഇരുന്നാലും കുഴപ്പം ഇല്ല ,അകലം രണ്ടര അടി വാഴകള്‍ തമ്മിലും നാല് അടി അകലം വരികള്‍ തമ്മിലും -മുതല്‍ നിങ്ങള്ക് ഇഷ്ടമുള്ള അകലത്തില്‍ നടാം (മറ്റു തണല്‍ മരങ്ങള്‍ ഉണ്ടാകരുത് )
കുഴി എടുക്കേണ്ടത് നല്ല മണിളക്കമുള്ള മണ്ണാണ് എങ്കില്‍ ഒന്നര അടി വലിപ്പത്തില്‍ ഒരടി എങ്കിലും താഴ്ചയില്‍ കുഴി എടുക്കാം .പ്രത്യേകം ശ്രദ്ധിക്കേണ്ടത് കുഴിയുടെ താഴ്വശങ്ങള്‍ നന്നായി മണ്ണിളകണം,അതിനു ശേഷം വിത്തെടുത്തു വെച്ച് മൂടതക്ക വിധം മണ്ണിട്ട് കൊടുക്കണം.
ഇതു വലിപ്പത്തില്‍ കുല വേണമെന്ന് ,നല്ല വലിപ്പം ഉള്ള കുല വേണമെങ്കില്‍ അതനുസരിച്ച് ,എല്ലുപൊടി, വേപ്പിന്‍ പിണാക് എന്നിവയും ഉണക്ക ചാണകവും ഇട്ടു കൊടുത്തു മേല്‍ ഭാഗം കോഴി ചികയാതെ വിധം മൂടി കൊടുക്കണം (ഇല്ലേല്‍ കോഴി പട്ടി എന്നിവ മാന്താതെ നോക്കികോണം ) ഉദേഷം പതിനഞ്ചു ദിവസം കഴിയുമ്പോൾ വാഴയുടെ ഇട നന്നായി കെളച്ചു ഇളക്കി കൊടുക്കണം ,അപ്പോള്‍ തന്നെ വാഴയുടെ മേല്‍ അല്പം മണ്ണ് വളങ്ങള്‍ മൂടത്തക്കവണ്ണം ഇട്ടു കൊടുക്കുകയും ആവശ്യം പോലെ നനച്ചു കൊടുക്കുകയും നന കുറക്കാന്‍ പുത ഇട്ടു കൊടുക്കുകയും ആവാം വാഴ നട്ടു കൃത്യം ഒരു മാസം കഴിയുമ്പോള്‍ മുതല്‍ രാസ വളം എന്‍ പി കെ തുല്യ അളവില്‍ ( ഉദാഹരണം 18:18:18 ) പോലുള്ള വളങ്ങള്‍ കൃത്യം പതിനഞ്ചു ദിവസ ഇടവേളകളില്‍ ആദ്യ പ്രാവശ്യം 100 gms തുടങ്ങി കൂട്ടി കൊടുത്തു വാഴ നട്ടു അഞ്ചാം മാസമാകുമ്പോഴേക്ക് ഉദ്ദേഷം 300 gms വരത്തക്ക വിധം ചേര്‍ത്ത് കൊടുക്കുകയും വേണം.
കൂടുതല്‍ വലിപ്പമുള്ള കുല കിട്ടാന്‍ ഉണക്ക ചാണകം /കോഴി കാഷ്ടം (സംസ്കരിച്ചത് ) എന്നിവ വാഴകല്കിടയില്‍ ചിതറി കൊടുക്കാം ,ഒപ്പം പിണ്ണാക്ക് പോലുള്ള വളങ്ങള്‍ വാഴയുടെ ചുവട്ടില്‍ ചേര്‍ത്ത് കൊടുക്കുകയും ആവാം .എന്തൊക്കെ വളം ചെയ്യനെലും അഞ്ചു മാസം തികയുമ്പോള്‍ വളം ചെയ്തു തീര്നിരിക്കണം ,പിന്നെ ചെയ്തിട്ട് വിദഗ്ധന്‍മാര്‍ പറയുന്ന പോലെ യാതൊരു ഗുണവും ഇല്ല എന്നത് മറ്റൊരു നേര് ടിഷ്യു ആണേല്‍ വളം മേല്പറഞ്ഞ പോലെയല്ല ചെയ്യേണ്ടത് അളവില്‍ മാറ്റമുണ്ട് .
കുലച്ചു തുടങ്ങുന്നത് വാഴ വിത്തിന്‍റെ മൂപ്പനുസരിച്ചു അഞ്ചര മാസം മുതല്‍ നിങ്ങള്കിഷ്ട മുള്ള സമയത്ത് നിങ്ങളുടെ പ്രവർത്തിക്കനുസരിച്ചു കുലച്ചു കൊള്ളും.വാഴകള്‍ കുലച്ചു തുടങ്ങിയാല്‍ വാഴകല്ക് കെട്ടി ഉറപ്പിക്കല്‍ നിര്‍ബന്ധമാണ് ,അതെങ്ങനെ എന്ന് നോകാം പാക്കിംഗ് വയർ എന്ന ഒരു പ്ലാസ്റ്റിക് റിബ്ബണ് കടകളില്‍ വാങ്ങാന്‍ കിട്ടും ആയതിനു കെട്ടണം(കെട്ടുന്ന വിധം പിന്നീട് പറയാം )കെട്ടുമ്പോള്‍ കെട്ട് മുറുകി പോകാതിരിക്കുന്ന വിധമുണ്ട് അങ്ങനെ വേണം കെട്ടാന്‍ എന്നിട്ട് കൃത്യം മുക്കാലി അകലത്തില്‍ അടുത്തുള്ള വാഴയുടെ ചുവട്ടിലോ നല്ല കുറ്റി അടിച്ചു കെട്ടുകയോ ആവാം.
നേന്ത്ര വാഴ കൃഷി പണ്ടുമുതലേ കർഷകർ ഒരു വരുമാന മാർഗം ആയി കൃഷി ചെയ്യുന്നു. ഇന്ന് ടെറസിൽ വലിയ പാത്രത്തിലും,ചാക്കിലും ബിന്നിലും ആയി പോലും വാഴ കൃഷി ചെയ്യുന്നുണ്ട്. രണ്ടു രീതിയിൽ ആണ് കേരത്തിൽ വാഴ കൃഷിയുടെ സീസൺ. മഴക്കാലം നോക്കിയും നന വാഴ കൃഷിയും ആണ്. ഓണം മാർക്കറ്റ് നോക്കിയാണ് കൃഷിക്കാർ നേന്ത്രൻ വാഴ കൃഷി ചെയ്യുന്നത്. അത് ചെയ്യേണ്ടത് സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലാണ്.
രണ്ടു രീതിയിലുള്ള നടീൽ രീതികൾ
രണ്ടു രീതിയിലുള്ള നടീൽ രീതികൾ ആണ് ചെയ്തു വരുന്നത്. വാഴ കന്നുകളും, ടിഷ്യു കൾച്ചർ വാഴ തൈകളും ആണ് ഉപയോഗിക്കുന്നത്. കീടരോഗബാധ ഇല്ലാത്ത നല്ല കുല തരുന്ന മാതൃ വാഴയിലെ കന്നുകൾ ആണ് നടുവാൻ വേണ്ടി എടുക്കേണ്ടത്. 3-4 മാസം പ്രായം ആയ ആരോഗ്യം ഉള്ള സൂചി കന്നുകൾ വേണം തിരഞ്ഞെടുക്കാൻ. വിളവെടുത്തു 10 ദിവസത്തിന് ഉള്ളിൽ കന്നു ഇളക്കി മാറ്റുന്നത് മാണവണ്ടിന്റെ ശല്യം കുറക്കാൻ സാധിക്കും. കന്നുകളുടെ മുകൾ ഭാഗം 15-20 സെ.മി നീളത്തിൽ മുറിച്ചു മാറ്റണം. ചാണകവെള്ള വും ചാരവും കലർന്ന ലായനിയിൽ വാഴകന്നുകൾ നന്നായി മുക്കിയശേഷം മൂന്നു നാലുദിവസം ദിവസം വെയിൽ നേരിട്ടു തട്ടാത്ത വിധം ഉണക്കണം. പിന്നീട് രണ്ടാഴ്ചയോളം ഇവ തണലിൽ ഉണക്കി നടാൻ ഉപയോഗിക്കാം.
കീട നിയന്ത്രണം
വാഴകന്നുകൾക്ക് ഉണ്ടാകുന്ന ഒരു വലിയ കീടം ആണ് നിമാ വിരകൾ. നിമാവിരകൾ വാഴയുടെ വേരുകളെ ആക്രമിക്കുകയും അതിന്റെ ഫലമായി വാഴയുടെ വളർച്ച കുറയുകയും ചെയ്യുന്നു. വാഴയുടെ ഇലകൾ മഞ്ഞ നിറമാകുന്നതാണ് പ്രകടമായ ലക്ഷണം. ചെറിയ ചൂടുവെള്ളത്തിൽ ( വെള്ളം തിളപ്പിച്ചു അത്രയും അളവ് തണുത്ത വെള്ളം ചേർത്ത് എടുക്കണം ) വാഴക്കന്ന് 20 മിനിറ്റ് ഇട്ടുവെക്കുന്നതു നിമാ വിര ശല്യം കുറയ്ക്കും.
നടുന്നതിനു മുമ്പ് വാഴകന്നുകൾ 2% വീര്യം ഉള്ള (20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ )സ്യൂഡോമോണസ് ഫ്ലൂറസെന്സ് ലായനിൽ മുക്കി വക്കണം. വാഴ വിത്തുകൾ നടുന്നതിന് 10 ദിവസം മുൻപ് തന്നെ 50 സെന്റിമീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴികളിൽ കാൽ മുതൽ അര കി. ഗ്രാം വരെ കുമ്മായം ചേർത്ത് പരുവപ്പെടുത്തണം. അടിവളമായി 5 കി. ഗ്രാം (അളവ് കുറയ്ക്കേണ്ടവർക്ക് കുറയ്ക്കാം, കുല തൂക്കം കുറയും )കാലിവളമോ, മണ്ണിര കമ്പോസ്റ്റോ ,ഒരു കിലോ വേപ്പിൻ പിണ്ണാക്കോ ചേർക്കണം. ജൈവ വളത്തിന്റെ കൂടെ ട്രൈക്കോഡെര്മ ചേർക്കുന്നത് നല്ലത്.വരികളും ചെടികളും തമ്മിൽ 2 മീറ്റർ ഇടയകലം നൽകണം.
വളപ്രയോഗ രീതി.
ഏത്തവാഴകൾക്ക് കുല വന്നതിന് ശേഷം വളം ചെയ്തിട്ട് ഒരു കാര്യവുമില്ല. കുല വരുന്നതിന് മുൻപ് 5 തവണയായി ജൈവ വളം നൽകേണ്ടതാണ് . ഒരു വാഴയുടെ കണക്കാണ് പറയുന്നത്.
ഒന്നാമത്തെ തവണ.
ഒന്നാം മാസം കഴിയുമ്പോൾ ജീവാമൃതമോ അല്ലെങ്കിൽ അര കിലോ മണ്ണിര കമ്പോസ്റ്റോ , 250 ഗ്രാം എല്ല് പൊടിയും നൽകാം
രണ്ടാമത്തെ തവണ
രണ്ട് മാസം കഴിയുമ്പോൾ അര കിലോ മണ്ണിര കമ്പോസ്റ്റ് ,250 ഗ്രാം കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ച് ഒഴിച്ച് കൊടുക്കാം
മൂന്നാമത്തെ തവണ
മൂന്നാം മാസം കഴിയുമ്പോൾ പച്ചിലകൾ ചുവട്ടിൽ കൂട്ടി ചാണകം കലക്കി ഒഴിച്ച് മണ്ണ് കൂട്ടി കൊടുക്കാം.
നാലാമത്തെ തവണ
നാലാം മാസം കഴിയുമ്പോൾ. 250 ഗ്രാം മണ്ണിര കമ്പോസ്റ്റ് , കുറച്ച് പഞ്ചഗവ്യം ചുവട്ടിൽ ഒഴിച്ച് കൊടുക്കാം.
അഞ്ചാമത്തെ തവണ
അഞ്ചാം മാസം കഴിയുമ്പോൾ 250 ഗ്രാം കടലപ്പിണ്ണാക്ക് വെള്ളം ചേർത്ത് മൂന്ന് ദിവസം പുളിപ്പിച്ച് അതിൽ കുറച്ച് ചാരം മാക്സ് ചെയ്ത് വാഴയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. തീർന്നു ഇനി വളത്തിന്റെ ആവശ്യമില്ല.