വാഴയില ആഹാരം വിളമ്പുന്നതിനും വിവിധ ഭക്ഷ്യപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിന്നും മത്സ്യം, മാംസം തുടങ്ങിയവ പൊതിഞ്ഞുകൊടുക്കുന്നതിനും ഉപയോഗിച്ചുവരുന്നു. ഇലവാഴ, മൊന്തൻ, കർപ്പൂരവള്ളി തുടങ്ങിയ ഇനങ്ങളാണ് ഇലയ്ക്കുവേണ്ടി കൃഷി ചെയ്യപ്പെടുന്നത്.
കേരളത്തിൽ ഞാലിപ്പൂവൻ, പാളയൻകോടൻ എന്നിവയുടെ ഇലകൾ വീട്ടാവശ്യത്തിനായി പണ്ടുമുതലേ
ഉപയോഗിച്ചുവരുന്നു. ഇലവാഴയിൽ മാസത്തിൽ ശരാശരി 5 ഇലയും മൊന്തനിൽ 3-4 ഇലകളും കർപ്പൂരവള്ളിയിൽ 45 ഇലകളും ഉണ്ടാകും. നിശ്ചിതസ്ഥലത്തുനിന്ന് കൂടുതൽ ഇല ലഭിക്കുന്നതിനായി കൃഷി രീതിയിൽ ചില ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
ഇലയ്ക്കുവേണ്ടി കൃഷി ചെയ്യുമ്പോൾ ഇടയകലം 2.1 മീറ്റർ ആയി കുറച്ച് ഏക്കറിൽ രണ്ടായിരത്തോളം കന്നുകൾ നടുന്നു. ഒരു ചുവട്ടിലെ എല്ലാ കന്നുകളും നിലനിർത്തന്നു. നടുന്ന സമയത്ത് 10 കിലോഗ്രാം ജൈവവളവും 100 ഗ്രാം സൂപ്പർ ഫോസ്ഫേറ്റും അടിവളമായി നൽകുന്നു.ജലസേചനം 5-7 ദിവസത്തിൽ ഒരിക്കലെങ്കിലും വേണം. തമിഴ്നാട്ടിൽ വിവധഘട്ടങ്ങളിൽ നൽകുന്ന വളപ്രയോഗം പട്ടിക 14 ൽ നൽകിയിട്ടുണ്ട്.
ഇല വാഴയിൽ നിന്നും ഒരാഴ്ചയിൽ ഒരു ഇല ലഭിക്കുമെങ്കിലും മറ്റുള്ളവയിൽ ഇത് രണ്ടാഴ്ചവരെ നീളും. ഇലകൾ മുഴുവനായി നിവരുന്നതിനുമുമ്പാണ് ഒരല്പം ഇലത്തണ്ടും ഇലയും നിർത്തിയാണ് മുറിക്കുന്നത്. വിപണനത്തിനായ് മുറിക്കുന്നത്. പച്ചയും വെള്ളയും കലർന്ന നിറമായിരിക്കും ഈ ഇലയ്ക്ക്.
തോട്ടം അടങ്കൽ കൊടുക്കുകയോ കർഷകർ തന്നെ നേരിട്ട് ഇല മുറിപ്പിച്ചു വിൽക്കുകയോ ആണ് പതിവ്.