ബീൻസ് വിജയം കൊണ്ടത് തെക്കേ അമേരിക്കയിലാണ്. ഫ്രഞ്ച് ബീൻസ് പ്രധാനമായും രണ്ടു തരത്തിലുണ്ട്. ഉയരത്തിൽ വളരുന്നതും (Pole type) കുറ്റിയായി വളരുന്നതും (Bush type), പോൾ ടൈപ്പിന് വളരുന്നതിനു താങ്ങിന്റെ ആവശ്യമുണ്ട്. ചൂടുള്ള കാലാവസ്ഥയിലാണ് ഇവ നന്നായി വളരുന്നത്.
കൃഷിരീതി
നീർവാർച്ചയുള്ള, മണൽ കലർന്ന പശിമരാശി മണ്ണു മുതൽ ചെളി കലർന്ന പശിമരാശി മണ്ണുവരെ ബീൻസ് കൃഷിക്ക് അനുയോജ്യമാണ്. മണ്ണ് നന്നായി കിളച്ചിളക്കണം. ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ തടത്തിൽ ചേർക്കുന്നതു നന്നായിരിക്കും. നീളത്തിൽ പടരുന്ന ഇനങ്ങൾ നടുന്നതിന് തടം കോരണം. കുറ്റി ഇനങ്ങൾക്കു തടം വേണമെന്നില്ല. വിത്തുകൾ നടേണ്ടത് 20-30 സെ.മീ. അകലത്തിൽ ആണ്. വിത്തുപാകുന്നതിനു മുമ്പ് ചെമ്പ് അധിഷ്ഠിത കുമിൾനാശിനികളിലെന്തെങ്കിലും വിത്തിൽ പുരട്ടുന്നതു നന്നായിരിക്കും. ക്രമമായി നനച്ചുകൊടുക്കണം.വിത്തു മുളച്ച് പടരാൻ തുടങ്ങിയാൽ 1-1.5 മീറ്റർ നീളത്തിൽ താങ്ങ് നല്കണം. വിത്തുകൾ മുളച്ചു നാല് ആഴ്ച കഴിയുമ്പോൾ കളയെടുപ്പ് നടത്തണം.
ബീൻസിന് മുഞ്ഞ ബാധയുണ്ടാകുകയാണെങ്കിൽ പുകയില കഷായം ഉപയോഗിക്കണം. കായ്കൾ അധികം മുറ്റുന്നതിനു മുമ്പ് ആണ് വിളവെടുക്കേണ്ടത്. കുറ്റിപ്പയറിന് 50-60 ദിവസം കഴിയുമ്പോഴും നീളത്തിൽ വളരുന്നത് 70-80 ദിവസം കഴിയുമ്പോഴും വിളവെടുപ്പു നടത്താം. ഹെക്ടറിന് ശരാശരി 8-10 ടൺ വരെ വിളവു ലഭിക്കും.
പോഷകമൂല്യം
ബീൻസിൽ കരോട്ടിനോയ്ഡ്, ലൂട്ടിൻ, വയലാസാന്തിൻ, നിയോ സാന്തിൻ എന്നിവ അടങ്ങിയിരിക്കുന്നു. പ്രോട്ടിൻ, വിറ്റമിൻ എ, ബി, ബി, ബി3, ബി, സി, ഇ, കെ എന്നിവയും ഇതിലുണ്ട്. ധാരാളം ഭക്ഷ്യനാരുകളും കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാൻഗ നീസ്, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ്, കോളിൻ എന്നിവയുമുണ്ട്