Updated on: 6 August, 2021 9:48 AM IST

കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണകേന്ദ്രം മരച്ചീനി ഇലയിൽ നിന്നും വേർതിരിച്ചെടുത്ത കീടനാശിനികൾ വിവിധ കീടങ്ങളുടെ നിയന്ത്രണത്തിന് അനുയോജ്യമാണ്. ഇവയുടെ പ്രയോഗ രീതി മനസിലാക്കാം.

മുഞ്ഞ, ഇലച്ചെള്ള്

'നന്മ' ഒരു ലിറ്റർ വെള്ളത്തിൽ 7 - 10 മില്ലി നന്നായി കലക്കി കീടബാധയുള്ള ഇടങ്ങളിൽ മാത്രം തളിക്കുക.

ശ്രേയ 10 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി കീടബാധയുള്ളിടത്ത് മാത്രം തളിക്കുക. ചെടികൾക്ക് പൊള്ളൽ ലക്ഷണം കാണുന്നതിനാൽ ഇത്തരം വിളകളിൽ ടെസ്റ്റ് ഡോസിലൂടെ (ഒരു ഇലയിൽ മാത്രം തളിച്ച്) ജൈവമിശ്രിതത്തിന്റെ വീര്യം നിജപ്പെടുത്തുക.

വാഴയിലെ തടതുരപ്പൻ പുഴു

കരിഞ്ഞ ഇലകൾ മുറിച്ച് മാറ്റി ഇലക്കവിളുകളുടെ അടിവശം ചെറുതായി കീറി അവിടെ കെട്ടിനിൽക്കുന്ന വെള്ളം ഞെക്കി പിഴിഞ്ഞ് കളയുക. നന്മ ഒരു ലിറ്റർ വെള്ളത്തിൽ 50 മി.ലി എന്ന തോതിൽ നന്നായി കലക്കി വാഴത്തടയിലും അവസാനത്തെ ഇലക്കവിളുകളിലും തളിക്കുക.

വാഴയുടെ വളർച്ച 5, 6 മാസം ആകുമ്പോൾ ഓരോ തളി നൽകണം. എന്നാൽ മൂപ്പ് കൂടിയ ഇനങ്ങൾക്ക് (പൂവൻ, ക്വിന്റൽ ഏത്തൻ തുടങ്ങിയവയ്ക്ക്) 7-ാം മാസത്തിൽ ഒരു തളി കൂടി നൽകുന്നത് അഭികാമ്യമാണ്. ഒരു എക്കറിന് (1000 വാഴ ഒരു തവണ തളിക്കാൻ 5 ലിറ്റർ നന്മ ആവശ്യമാണ്.

തടപ്പുഴുവിനെതിരെ കുത്തിവയ്പ്

സിറിഞ്ചിൽ 15 മുതൽ 20 മി.ലി വരെ മേന്മ നിറച്ച് കീടാക്രമണം കാണുന്നതിന് 5 മുതൽ 10 സെന്റീമീറ്റർ താഴെ ആഴത്തിൽ കുത്തിവയ്ക്കുക. പിന്നീട് സൂചി ക്രമേണ 1 സെന്റീമിറ്റർ എന്ന തോതിൽ പുറകോട്ട് വലിച്ച് മരുന്ന് കുത്തിവെയ്പ്പ് തുടരുക. ഇപ്രകാരം വാഴയുടെ എതിർ ദിശയിലെ രണ്ടുവശങ്ങളിൽ കൂടി കുത്തിവയ്ക്കുക.

വാഴ ഇലതീനി പുഴുക്കൾ

ഒരു ലിറ്റർ വെള്ളത്തിൽ നന്മ 10 മുതൽ 15 മി.ലി വരെ ഒഴിച്ച് നന്നായി കലക്കി ഇലകളിൽ തളിക്കുക.

വാഴയിലെ മാണപ്പുഴു

ഒരു ലിറ്റർ വെള്ളത്തിൽ ഒരു കിലോ ചാണകം കലക്കി അതിൽ 200 മി.ലി നയ ചേർത്ത് നന്നായി ഇളക്കുക. ചെത്തി വൃത്തിയാക്കിയ വാഴക്കന്നിൽ/വാഴത്തൈയിൽ ഈ മിശ്രിതം പുരട്ടി മൂന്നു ദിവസം തണലിൽ വെയ്ക്കുക. ഒരു ദിവസം വെയിലുകൊണ്ട് ഉണങ്ങിയ കുഴിയിൽ ഈ രണ്ടാഴ്ച കഴിഞ്ഞശേഷം ഒരു ലിറ്റർ വെള്ളത്തിൽ 20 മി.ലി നന്മ കലക്കി പുതുനാമ്പിൽ വീഴാതെ ചെടിയുടെ അടിവശം നന്നായി നനയ്ക്കുക.

English Summary: before planting banana seedling use a combination of nanma bio-pesticide
Published on: 06 August 2021, 09:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now