Updated on: 6 March, 2024 6:03 PM IST
പാവൽ കൃഷി

കേരളത്തിൽ എല്ലാ കാലത്തും കൃഷി ചെയ്യാറുണ്ടെങ്കിലും വിപണനത്തിന് വേണ്ടി കൂടുതലായി കൃഷി ചെയ്യുന്നത് വേനൽക്കാലത്താണ്. എല്ലാത്തരം മണ്ണിലും പാവൽ കൃഷി ചെയ്യാവുന്നതാണ്.

പാവൽ കൃഷി ചെയ്യുന്ന പ്രധാന സീസൺ

ജനുവരി-മാർച്ച്, സെപ്റ്റംബർ-ഡിസംബർ എന്നീ സീസണുകളാണ് പാവൽകൃഷിക്ക് ഏറ്റവും അനുയോജ്യം.

പാവൽ കൃഷി ചെയ്യുവാൻ നിലമൊരുക്കുന്ന രീതിയും വിത്ത് നടുന്ന വിധവും

മണ്ണ് നല്ല പോലെ കിളച്ചു പൊടിച്ച്, വേരുകളും കല്ലുകളും നീക്കം ചെയ്ത ശേഷം നിരപ്പാക്കണം. 60 സെ.മീറ്റർ വ്യാസത്തിൽ 30 സെ.മീറ്റർ ആഴത്തിലും തടങ്ങൾ എടുക്കണം. തടത്തിൽ കരിയിലയും ചവറുമിട്ട് കരിക്കുന്നത് നല്ലതാണ്. വരികൾ തമ്മിൽ 2 മീറ്ററും ചെടികൾ തമ്മിൽ ഒരു മീറ്ററും അകലം നൽകണം. ഒരു വിത്ത് പാകി രണ്ടു മാസമാകുമ്പോൾ വിളവെടുത്ത് തുടങ്ങാം. ഏഴെട്ടു ദിവസത്തിൻ്റെ ഇടവേളയിൽ വിളവെടുപ്പ് തുടരാം. ഒരു ഹെക്ട‌റിൽ നിന്നും 10-15 ടൺ പാവക്ക ലഭിക്കുന്നു.

നടുന്നതിന് മുൻപ് തടത്തിൽ ഓരോ പിടി എല്ലുപൊടിയും ചാണകപ്പൊടിയും ഇട്ടു മണ്ണ് നല്ലതുപോലെ ഇളക്കണം.

വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളൻ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കാം.

English Summary: Bitter gourd is cultivated during summer season
Published on: 06 March 2024, 06:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now