കാലവർഷവും കോവിഡും എല്ലാം കൂടി കർഷകനെ പ്രയാസപ്പെടുത്തുമ്പോൾ മറ്റൊരു ഭിഷണിയായി ആഫ്രിക്കൻ ഒച്ചും. വാഴ, തെങ്ങ്, ചേന, റബ്ബർ എന്നിവയിലെല്ലാം ധാരാളമായി ഇത് കാണുന്നു. റബ്ബറിലും വാഴയിലും ചേനയിലും കയറിപ്പറ്റുന്ന ഒച്ച് ദിവസങ്ങൾ കൊണ്ട് ഒരോ ഭാഗങ്ങൾ തിന്നു തീർക്കും.
വിവിധ സസ്യങ്ങളുടെ ഏതുഭാഗവും കടിച്ചുവിഴുങ്ങി ജീവിക്കുന്ന ഇനമാണ് ആഫ്രിക്കൻ ഒച്ച്. മണൽ, എല്ല്, കോൺക്രീറ്റ് എന്നിവ വരെ ഇവ ഭക്ഷിക്കാറുണ്ട്.
അക്കാറ്റിന ഫുലിക്ക എന്ന രാക്ഷസ ഒച്ച്
അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രനാമമുള്ള ആഫ്രിക്കൻ ഒച്ച് അഥവാ രാക്ഷസ ഒച്ച് കേരളത്തിൽ ഇപ്പോൾ ധാരാളമായി കാണപ്പെടുന്ന ഒന്നാണ്. വളർച്ച എത്തിയ ഒച്ചിന് ഏഴു സെന്റീമീറ്റർ പൊക്കവും 20 സെന്റിമീറ്റർ നീളവും ഉണ്ടാകും.
നിയന്ത്രണ മാർഗങ്ങൾ
പറമ്പിലും കൃഷിയിടങ്ങളിലുമുള്ള കളകൾ, കുറ്റിച്ചെടികൾ, കാർഷികാവശിഷ്ടങ്ങൾ, മറ്റു മാലിന്യങ്ങൾ എന്നിവ നശിപ്പിക്കുക.
പരിപാലിക്കപ്പെടാതെ കിടക്കുന്ന കൃഷിയിടങ്ങൾ ഒച്ചുകളുടെ വംശവർധനവിന് കാരണമാകുന്നു. ഇത്തരത്തിലുള്ള തോട്ടങ്ങൾ നന്നായി കിളച്ചു മറിച്ചിടണം.
വൈകുന്നേരങ്ങളിൽ നനഞ്ഞ ചണച്ചാക്ക് വിരിച്ച് അതിൽ കാബേജ് ഇലകൾ, പപ്പായയുടെ ഇലകളും തണ്ടുകളും, തണ്ണിമത്തന്റെ തൊണ്ട് ഇവയിലേതെങ്കിലും ഉപയോഗിച്ച് ഒച്ചുകളെ ആകർഷിക്കാം.
വിളകളിൽ ബോർഡോമിശ്രിതം തളിക്കുന്നതിലൂടെ ഒച്ചുകളുടെ ആക്രമണം നിയന്ത്രിക്കാനാകും.
ഒച്ചുകളെ ശേഖരിക്കുമ്പോൾ കൈയുറകൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
വിളകളിൽ ബോർഡോമിശ്രിതം തളിക്കുന്നതിലൂടെ ഒച്ചുകളുടെ ആക്രമണം നിയന്ത്രിക്കാനാകും.
തുരിശുലായനി ഇവയ്ക്കെതിരെ ഫലപ്രദമാണ്; ഇതിനായി 3 കോപ്പർ സൾഫേറ്റ് (തുരിശ്) ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചു ണ്ടാക്കിയ ലായനി വിളകളിൽ തളിക്കണം. വാഴപോലുള്ള വിളകൾക്ക് ചുറ്റും ഒരു ശതമാനം വീര്യമുള്ള തുരിശുലായനി തളിക്കാം. ഇവയുടെ വളർച്ചാഘട്ടത്തിൽ കാത്സ്യത്തിനായി കോൺക്രീറ്റ് വസ്തുക്കളിൽ പറ്റിപ്പിടിക്കാറുണ്ട്. അപ്പോൾ ആറു ശതമാനം തുരി ശുലായനി തളിച്ചും നശിപ്പിക്കാം.
പുകയില തുരിശുമിശ്രിതവും ഇവയ്ക്കെതിരെ ഫലപ്രദമാണ്. ഇ തിനായി 250 ഗ്രാം പുകയില ഒന്നര ലീറ്റർ വെള്ളത്തിൽ 10 മിനിറ്റ് തിള പ്പിക്കുകയോ തലേദിവസം ഒരു ലിറ്റർ വെള്ളത്തിൽ ഇട്ടുവയ്ക്കുകയോ വേണം. 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. ഇവ കൂട്ടിക്കലർത്തിയശേഷം അരിച്ചെടുത്ത് സ്പ്രേയർ ഉപയോഗിച്ചു തളിക്കാം. 25 ഗ്രാം പുകയിലയ്ക്കു പകരം അറ്റ്കാര കീടനാശിനി ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചും ഉപയോഗിക്കാം
ബോർഡോ മിശ്രിതം തളിക്കുന്നതിലൂടെ ഒച്ചുകളുടെ ആക്രമണം തടയാം.
ഒച്ചു ശല്യമുള്ള പറമ്പുകളുടെ അതിരിലൂടെ കുമ്മായം, തുരിശ് എന്നിവ ഇട്ടു കൊടുക്കുന്നത് അവ മറ്റു കൃഷിയിടങ്ങളിലേക്കു വ്യാപിക്കുന്നത് തടയും.
ആക്രമണം രൂക്ഷമാണെങ്കിൽ മെറ്റാൽഡിഹൈഡ് 2 .5 DP ഉപയോഗിക്കുക.
ജനപങ്കാളിത്തത്തോടെ കൂട്ടമായാവണം ഒച്ചിനെതിരെ നടപടികൾ സ്വീകരിക്കേണ്ടത്. പ്രാദേശിക തലത്തിൽ മതിയായ ബോധവൽക്കരണത്തിനുശേഷം മാസത്തിൽ ഒന്നോ രണ്ടോ ദിവസം വൈകുന്നേരം ആറര മുതൽ എട്ടുവരെ ഒച്ചുകളെ ശേഖരിച്ചു നശിപ്പിക്കുന്നതും ഫലപ്രദം.