നമ്മുടെ പച്ചക്കറികളിൽ വ്യാപകമായി കായ്കൾ നശിപ്പിക്കുന്ന ഒരിനം ഈച്ചയാണ് കായീച്ചകൾ. ഈ കായീച്ചകളെ നിയന്ത്രിക്കാൻ കർഷകർ സാധാരണയായി കീടനാശിനി തളിക്കുക, ഫെറമോൺ കെണി
വെയ്ക്കുക, കൂടുകുത്തി കായ്ക്കളെ സംരക്ഷിക്കുക മുതലായവയാണ്. എന്നാൽ ചിലവില്ലാതെ ബ്രസീലിയം തിപ്പലിയുടെ ഇല (കൊളിബിയം) ഉപയോഗിച്ച് കായീച്ചകളെ നമുക്ക് ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്.
ഒരു ജാറിൽ ബ്രസീലിയം തിപ്പലിയുടെ ഇല മുറിച്ചിട്ട് പച്ചക്കറി കൃഷിയുടെ സമീപത്ത് വെയ്ക്കുക. കായീച്ചകൾ ധാരാളമായി ഈ ജാറിൽ കയറുമ്പോൾ ജാർ അടപ്പ് ഉപയോഗിച്ച് അടച്ച് അരമണിക്കുർ വെയിലത്ത് വെച്ചാൽ എല്ലാ ഈച്ചയും നശിച്ചുകൊള്ളും. രാവിലെ 10 മണിക്കുള്ളിലും വൈകുന്നേരം 5 മണിക്കു ശേഷവുമാണ് കായീച്ചകൾ ധാരാളമായി കണ്ടുവരുന്നത്. വെയിൽ സമയങ്ങളിൽ കായീച്ചകൾ വ്യക്ഷങ്ങളുടെ ഇലകളുടെ അടിവശം തണൽപറ്റി ഇരിക്കാറാണ് പതിവ്.