കുളുർമാവ് തടി ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്.
ഇലകൾക്ക് നല്ല സുഗന്ധമാണ്. ഇലച്ചാറിനു നല്ല പശിമയുണ്ടാകും.
സിമെന്റിന്റെ ഉപയോഗം സാർവ്വത്രികമാകുന്നതിനു മുമ്പ് കുമ്മായം മണൽ എന്നിവയുടെ കൂടെ ഇതിന്റെ ഇലച്ചാർ ചേർത്ത് ചുമർ തേക്കാനും, കുമ്മായത്തിന്റെ കൂടെ ചേർത്ത് ചുമർ വെള്ള വീശാനും ഉപയോഗിച്ചിരുന്നു. ഓടുമേയുന്ന വീടുകളിൽ മൂലയോട് ഉറപ്പിക്കാൻ,
കുമ്മായത്തിൽ കുളുർ മാവ്പശ ചേർത്ത് തലേന്ന് തന്നെ തയ്യാറാക്കി വച്ചിരിക്കും.
ലോറേസി കുടുംബത്തിലെ ഉയരമുള്ള ഒരു സസ്യമാണ് അൽസിയോഡാഫ്നെ സെമെകാർപിഫോളിയ. പശ്ചിമഘട്ടത്തിനും ശ്രീലങ്കയ്ക്കും ഇടയിലുള്ള ഒരു വൃക്ഷമാണിത്. ആവാസവ്യവസ്ഥയുടെ നഷ്ടം ഇതിന് ഭീഷണിയാണ്.
പുറംതൊലി തവിട്ട് നിറത്തിലാണ്. ഇലകൾ ലളിതവും ഒന്നിടവിട്ടുള്ളതുമാണ്; ലാമിന അണ്ഡാകാരം, അഗ്രം വീർത്തതോ വൃത്താകാരമോ; അടിസ്ഥാന ക്യൂനേറ്റ് മുതൽ നിശിതം വരെ; മാർജിൻ മുഴുവൻ; 6 മുതൽ 10 വരെ ദ്വിതീയ ഞരമ്പുകൾ. പൂക്കൾ പാനിക്കിൾ പൂങ്കുലകൾ കാണിക്കുന്നു. ഫലം ഒരു വിത്ത് ബെറിയാണ്.
കടപ്പാട്,
അമ്മിണി.
KayaniRajan