ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്തുവരുന്ന ഒരു സസ്യമാണ് കാരറ്റ്. ഉരുളക്കിഴങ്ങ് കഴിഞ്ഞാൽ ഏറ്റവും അറിയപ്പെടുന്ന പച്ചക്കറിയാണ് കാരറ്റ്.
കൃഷിരീതി
മണൽ ചേർന്ന മണ്ണാണ് കാരറ്റ് കൃഷിക്കു പറ്റിയത്. വിത്തുകൾ നട്ടാണ് പുതിയ സസ്യങ്ങൾ ഉത്പാദിപ്പിക്കുന്നത്. നന്നായി കിളച്ചിളക്കി കല്ലും കട്ടയും മാറ്റിയ ശേഷമാണ് വിത്തുകൾ പാകേണ്ടത്. അല്ലാത്ത പക്ഷം കാരറ്റുകളുടെ വളർച്ച മുരടിക്കാനോ ശാഖകളായി പ്പോകാനോ സാധ്യതയുണ്ട്. ഹെക്ടറൊന്നിന് 3.5-4 കിലോ എന്ന നിരക്കിൽ വിത്തുകൾ പാകാം.
വിത്തുകൾ പാകുന്ന തടങ്ങൾ തമ്മിൽ ഒരടിയെങ്കിലും അകലം വേണം. ചെറുതായി പുതയിടുന്നതു നല്ലതാണ്. വിത്തുകൾ സാധാരണയായി സാവധാനത്തിലാണു മുളയ്ക്കുന്നത്. മുളച്ചു വളർന്നു തുടങ്ങുന്ന കാരറ്റ്, 1 ഇഞ്ച് വളർന്നു കഴിഞ്ഞാൽ തൈകൾ തമ്മിൽ 3 ഇഞ്ച് അകലം വരത്തക്ക വിധം ആവശ്യമായ സസ്യങ്ങൾ നിലനിർത്തി ബാക്കിയുള്ളവ കത്രിക ഉപയോഗിച്ച് മുറിച്ചു കളയണം. പാകത്തിനു നനയ്ക്കണം. കളകൾ വളരാനനുവദിക്കരുത്. രണ്ടരമാസം കൊണ്ട് കാരറ്റ് വിളവെടുക്കാറാകും.
പോഷകമൂല്യം
കാറ്റിൽ 100 ഗ്രാമിൽ 41 കിലോ കാലറി എന്ന നിരക്കിൽ ഊർജ്ജം അടങ്ങിയിരിക്കുന്നു. കൂടാതെ 9.6 ഗ്രാം കാർബോ ഹൈഡ്രേറ്റ് ഭക്ഷ്യനാരുകൾ നേർത്ത അളവിൽ പ്രോട്ടീൻ, ധാരാളം ബീറ്റാകരോട്ടിൻ വിറ്റമിൻ ബി, വിറ്റമിൻ ബി2, വിറ്റമിൻ ബി, വിറ്റമിൻ ബി, വിറ്റമിൻ ബി6, വിറ്റമിൻ ബി, വിറ്റമിൻ സി, വിറ്റമിൻ കെ, വിറ്റമിൻ ഇ, ആൽഫാകരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു. കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, മാട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്.