പുതുക്ക്യഷിക്കു കശുമാവു ഗ്രാഫ്റ്റ് തൈകൾ സൗജന്യമായി നൽകും. ഒരേക്കറിലെങ്കിലും കൃഷി ചെയ്യുന്നവർക്കേ ആനുകൂല്യങ്ങൾലഭിക്കുകയുള്ളൂ. ഒരു ഹെക്ടർ സ്ഥലത്ത് 200 തൈകൾ, 7 മീറ്റർ X7 മീറ്റർ അകലത്തിൽ എന്ന് രീതിയിലാണ് നടേണ്ടത്.
തൈയുടെ വില ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ 3 വാർഷിക ഗഡുക്കളായി 60:20:20 എന്ന തോതിലാണ് നൽകുക. രണ്ടാംവർഷം 75% തൈകളും മൂന്നാം വർഷം രണ്ടാം വർഷത്തെ 90% തൈകളും നിലനിൽക്കുന്നുവെങ്കിൽ മാത്രമേ ആനുകൂല്യം ലഭിക്കൂ. നശിച്ചുപോയ തൈകൾക്കു പകരം തൈകൾ കർഷകൻ സ്വന്തം ചെലവിൽ വാങ്ങി നട്ടു വളർത്തണം.
കശുമാവ് തോട്ടം നിർമാണം: കുറഞ്ഞത് 2 ഹെക്ടറിൽ കൃഷി ചെയ്യുന്നവർക്ക് തൈകൾ സൗജന്യമായി നൽകും. നിലം ഒരുക്കുന്നതിന് ഹെക്ടറിനു 13, 000 രൂപ, സർക്കാർ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് നൽകും.
മുറ്റത്തൊരു കശുമാവ്: കുടുംബശ്രീ അംഗങ്ങൾ, കശുവണ്ടിത്തൊഴിലാളികൾ, സ്കൂൾ, കോളജ് വിദ്യാർഥികൾ എന്നിവർക്കും റെസിഡൻസ് അസോസിയേഷൻ, കാർഷിക ക്ലബ് എന്നിവയ്ക്കുമുള്ള പദ്ധതി.
അതിസാന്ദ്രതാകൃഷി: നിശ്ചിത സ്ഥലത്തടീൽ അകലം കുറച്ച്, കൂടുതൽ തൈകൾ നട്ടുവളർത്തുന്ന രീതി. തമ്മിൽ 5 മീറ്റർX 5 മീറ്റർ അകലത്തിൽ ഒരു ഹെക്ടറിൽ 400 തൈകൾ നടാനുള്ള ഗ്രാഫുകൾ സൗജന്യമായി നൽകും. ഒരു ഏക്കർ സ്ഥലത്ത് എങ്കിലും കൃഷി ചെയ്യണം. തൈകൾ സൗജന്യമായി ലഭിക്കാൻ www.kasumavukrishi.org എന്ന വെബ്സൈറ്റിൽ കയറി ഓൺലൈൻ ആയി റജിസ്ട്രർചെയ്യണം.
അതതു ജില്ലകളിലെ ഫീൽഡ് ഓഫിസർ നൽകുന്ന അപേക്ഷ ഫോം പൂരിപ്പിച്ചും നൽകാം.