Updated on: 6 November, 2023 12:14 PM IST
കാറ്റിലിയ ഇനങ്ങൾ

ഓർക്കിഡ് പൂക്കളുടെ കൂട്ടത്തിൽത്തന്നെ ഏറ്റവും ആകർഷകവും പ്രകാശമാനവുമായ പൂക്കൾ വിടർത്തുന്ന കാറ്റിലിയ ഇനങ്ങൾ സുലഭമാണ്. അതു കൊണ്ട് കാറ്റിലിയ ഓർക്കിഡിന് ലോകമെങ്ങും എക്കാലവും ധാരാളം ആരാധകരുമുണ്ട്.

എപ്പിഫൈറ്റ് വിഭാഗത്തിൽ പെടുന്ന കാറ്റിലിയ സിംപോഡിയൽ വളർച്ചാ സ്വഭാവമാണ് കാണിക്കുന്നത്. വെള്ളവും പോഷകങ്ങളും സംഭരിക്കുന്ന ചുവട്ടിലെ ഉള്ളിക്കുടങ്ങളിൽ (Pseudobulbs) നിന്നാണ് ചെടി വളരുന്നത്. ഗദയുടെ ആകൃതിയിൽ പരന്നതോ ഉരുണ്ടതോ ആയ ധാരാളം തടിച്ച തണ്ടുകൾ ചുവട്ടിൽ രൂപം കൊള്ളുന്നതു കാണാം. ഓരോ വർഷവും കാറ്റിലിയ ചുവട്ടിൽ ഇത്തരത്തിൽ ഒന്നോ അതിലധികമോ ഉള്ളിക്കുടങ്ങൾ വളർത്തും. അതിൽ നിന്ന് അതാത് സീസണിൽ ചെടി പൂക്കൾ വിടർത്തുകയും ചെയ്യും.

"കാറ്റിലിയ' എന്ന ജനുസിൽ ഏതാണ്ട് 120-ഓളം സ്പീഷീസുകളുണ്ട്. ഇതിൽത്തന്നെ എണ്ണിയാൽ തീരാത്തത്ര നൈസർഗിക ഇനങ്ങളും നൈസർഗിക സങ്കരങ്ങളും വേറെയുമുണ്ട്. ഇലകളുടെ സ്വഭാവമനുസരിച്ച് കാറ്റിലിയ തന്നെ രണ്ടു തരമുണ്ട്. ഏകപത്രി അഥവാ "യൂണിഫോളിയേറ്റ് ഗ്രൂപ്പ്'; ദ്വിപതി അഥവാ ബൈഫോളിയേറ്റ് ഗ്രൂപ്പ്'; പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ഉള്ളിക്കുടത്തിൽ (pseudobulb) നിന്ന് ഒരില രൂപം കൊള്ളുന്നതാണ് ഏകപ്രതി. ദ്വിപ്രതിയാകട്ടെ ഒരു ഉള്ളിക്കുടത്തിൽ നിന്ന് 2 മുതൽ 4 വരെ ഇലകൾ ഉണ്ടാകും. യൂണി ഫോളിയേറ്റ് വിഭാഗം കാറ്റ്ലിയകൾ ഏതാണ്ട് 18 ഇഞ്ച് ഉയരത്തിൽ വളരുകയും 5-7 ഇഞ്ച് വലിപ്പമുള്ള വലിയ പൂക്കൾ വിടർത്തുകയും ചെയ്യുന്നു. ഏതാണ്ട് 20 ദിവസം വരെ പൂക്കൾ ശോഭ കെടാതെ വിടർന്നു നിൽക്കും.

കാറ്റിലിയ പൂവിൽ ബാഹ്യദളങ്ങളും ദളങ്ങളും ഒക്കെ പൂർണമായും വിടർന്നിരിക്കും. ലേബെല്ലമാണ് കാറ്റ്ലിയയുടെ ഏറ്റവും വലിയ സവിശേഷത. മനോഹരമായ ഞൊറിവുകളും വരകളും ഒക്കെ ലേബല്ലത്തിന്റെ മാറ്റു കൂട്ടുന്ന ഘടകങ്ങളാണ്. വെള്ള, മഞ്ഞ, പിങ്ക്, സ്കാർലെറ്റ് എന്നീ നിറങ്ങളും അവയുടെ മിശ്രിതങ്ങളും പൂവിതളുകളിലുണ്ടാകാം. ചെടിച്ചുവട്ടിലെ ഉള്ളിക്കുടങ്ങൾക്ക് വരൾച്ചയെ ചെറുത്തുനിൽക്കാൻ കഴിവുണ്ട്. അതു കൊണ്ടുതന്നെ കാറ്റിലിയയ്ക്ക് മിതമായ നനയേ വേണ്ടൂ.

കാറ്റിലിയ ചെടികൾക്ക് വെളിച്ചം ആവശ്യമെങ്കിലും, നേരിട്ടുള്ള സൂര്യപ്രകാശം ഇഷ്ടമല്ല, തണലിലാണ് ചെടികൾ വളരാൻ ഇഷ്ടപ്പെടുന്നത്. വെളിച്ചം ഏറിയാലും കുറഞ്ഞാലും ചെടിയുടെ പൊതുവായ ആരോഗ്യത്തെ ബാധിക്കും. വെളിച്ചം തീരെ കുറയുമ്പോൾ ഇലകൾക്ക് കടുംപച്ച നിറമാകും; പുഷ്പിക്കാൻ കാലതാമസമുണ്ടാകും.

അമിതമായ വെളിച്ചമാകട്ടെ ഇലകളെ മഞ്ഞളിപ്പിക്കും, ഒരു പക്ഷേ, ഇലപ്പരപ്പിൽ പൊള്ളിയതു പോലെ പാടുകളും വീഴും, 18 സെ.മീറ്റർ വലിപ്പമുള്ള ഓർക്കിഡ് ചട്ടിയിലോ തടിക്കൂടയിലോ കരിക്കട്ടകളോ ട്രീഫേൺ കഷണങ്ങളോ പെർലൈറ്റോ ക്രമീകരിച്ച് ചെടി നടാം. ചുവ ട്ടിൽനിന്ന് മുളകൾ വരുന്ന സ്വഭാവമാണ് കാറ്റ്ലിയയ്ക്ക്. പിന്നീട് അവ കൂട്ടമായി വളർന്ന് വർധിക്കും. വശങ്ങളിലേക്കാണ് ഇവ വളരുന്നത്. വേരു വന്നു തുടങ്ങിയ പുതിയ മുള ഒന്നോ രണ്ടോ ബൾബുകളോടെ വേർപെടുത്തി നടാനെടുക്കാം. ഒരു ചെറിയ കമ്പിൽ ചെടി കെട്ടിവച്ച് കമ്പ് ചട്ടിയിൽ നട്ടാൽ മതി. ചുവട്, ചട്ടിയിലെ കരിക്കട്ടയിലോ ട്രീഫേണിലോ തൊട്ടിരുന്നാൽ വേരിറങ്ങി ചെടി ചുവടുറപ്പിച്ചു വളരും. മുള വലുതാകുമ്പോൾ അഗ്രഭാഗത്തു നിന്ന് പൂവുണ്ടാകുന്നതു കാണാം. മറ്റ് ഓർക്കിഡുകളിൽ നിന്ന് കാറ്റ്ലിയയ്ക്കുള്ള ഒരു വ്യത്യാസം ഇവയ്ക്ക് പൂമൊട്ടുകളെ പൊതിയുന്ന ഒരു ആവരണം ഉണ്ടായിരിക്കും എന്നതാണ്.

കാറ്റിയ പൂക്കൾ വലുതും സുഗന്ധവാഹിയുമാണ്. പൂക്കളാകട്ടെ ഒന്നു മുതൽ മൂന്നു വരെ ആഴ്ച വിടർന്നപടി നിൽക്കും. മുറിച്ചെടുത്താൽ ഒരാഴ്ച വാടാതെയിരിക്കും. കാറ്റ്ലിയയിൽ നിരവധി സങ്കരയിനങ്ങൾ ഉൽപാദിപ്പിച്ചിട്ടുണ്ട്.

English Summary: Cattaliya orchid cuttings stays for more than one week
Published on: 06 November 2023, 12:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now