പച്ചപ്പുല്ല്, വൈക്കോൽ, പയർ വർഗങ്ങൾ, വിളകൾ തുടങ്ങി കാലിത്തീറ്റ ചെറുതായി അരിഞ്ഞു നൽകുന്ന യന്ത്രമാണ് ചാഫ് കട്ടർ, തെല്ലും പാഴാകാതെ മുഴുവനായും കാലികൾക്ക് ഉപയോഗിക്കാം. ചെറുതായി അരിഞ്ഞ തീറ്റ് മികച്ച ദഹനം ഉറപ്പുവരുത്തും. പാൽ ഉത്പാദനം കാര്യക്ഷമമാക്കും. ഏതു ഡെയറിഫാമിന്റേയും യന്ത്രവൽക്കരണത്തിൽ പുൽവെട്ടി അനിവാര്യമാണ്.
വിവിധ തരത്തിലുള്ള ചാഫ് കട്ടറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കൈയും മോട്ടോറും കൊണ്ട് പ്ര വർത്തിപ്പിക്കുന്ന ചാഫ് കട്ടർ ആവശ്യാനുസരണം വാങ്ങാം. വലിയ ഡെയറി ഫാമുകൾക്ക് ഉയർന്ന ശേഷിയുള്ള ചാഫ് കട്ടർ അനുയോജ്യം. പുല്ല് അരിയുന്ന ബ്ലേഡുകൾ, മോട്ടോർ, മോട്ടോർസ്റ്റാൻഡ്, ബെൽറ്റ്, ഡ്രൈവ് എന്നിവയാണ് പ ധാന ഭാഗങ്ങൾ. തീറ്റ് മെഷീനിലേക്ക് വെച്ചുകൊടുക്കുന്ന മുറയ്ക്ക് ചെറുതായി അരിഞ്ഞു താഴേക്ക് വീഴും, മോട്ടോർ ഘടിപ്പിച്ച ചാഫ് കട്ടറുകൾ കർഷകന്റെ അദ്ധ്വാനഭാരം കുറയ്ക്കും. മോട്ടോറിന്റെ പ്രവർത്തനശേഷി അനുസരിച്ച് പ്രവർത്തനത്തിലും വ്യത്യാസമുണ്ട്.
പുൽവെട്ടിക്ക് നേട്ടങ്ങൾ ഏറെ
സങ്കരനേപ്പിയർ പോലെ വലിയ ഇനം തീറ്റപ്പുല്ല് ചുവട് മുറിച്ച് നേരിട്ട് നൽകുന്നത് തീറ്റ പാഴായി പോകുന്നതിനും പശുവിന്റെ ദഹനപ്രക്രിയയുടെ സമയവർദ്ധനവിനും കാരണമാകുന്നു. ചാഫ് കട്ടറിൽ അരിഞ്ഞു നൽകുമ്പോൾ തീറ്റ് പാഴാകാതെ എളുപ്പത്തിൽ ദഹിക്കാൻ സഹായകമാകുന്നു.
അരിഞ്ഞ് തീറ്റ, തെരഞ്ഞെടുത്ത് കഴിക്കാനുള്ള പശുവിന്റെ പ്രവണത കുറയ്ക്കുന്നു. അതിനാൽ പുലത്തണ്ടുകളും മറ്റും പാഴാക്കാതെ നൽകുന്ന മുഴുവൻ തീറ്റയും ഭക്ഷിക്കുന്നു.
ഉയർന്ന നിലവാരമുള്ള തീറ്റ പാഴാകുന്നില്ല. തീറ്റ വസ് തുക്കൾക്ക് ദൗർലഭ്യമുള്ള സമയം കർഷകന് സാമ്പ ത്തികനഷ്ടം ഒഴിവാക്കുന്നു.
മണ്ണിര കമ്പോസ്റ്റ്, സൈലേജ് നിർമ്മാണം എന്നിവയ്ക്കും ഉപയോഗിക്കാം.
വിവിധ തീറ്റകൾ പശുവിന് ഒരുമിച്ച് നൽകുവാൻ സാധിക്കുന്നു. ഉദാഹരണമായി പച്ചപ്പുല്ല്, പയർ വർഗങ്ങൾ, വൈക്കോൽ ചാഫ് കട്ടറിൽ അരിഞ്ഞ് പോഷക സമൃദ്ധമായ തീറ്റ നൽകാം.
പശുക്കളുടെ ദഹനവ്യവസ്ഥയനുസരിച്ച് മികച്ച ദഹ നത്തിനും പാൽ ഉൽപാദനത്തിനും തീറ്റവസ്തുക്കൾ മുറിച്ചുനൽകുന്നത് പശുക്കൾക്ക് ഉത്തമമാണ്.
സൈലേജ് നിർമ്മാണത്തിൽ ഫോഡർ മുറിച്ചിടുന്നത് സൈലേജ് നിർമ്മാണ പ്രക്രിയ ത്വരിതഗതിയിലാക്കും. സൂഷ്മാണുക്കളുടെ ശരിയായ പ്രവർത്തനത്തിന് ചെറു തായി അരിഞ്ഞ ഫോഡർ തന്നെയാണ് ഉത്തമം. ക്ഷീര വികസന വകുപ്പ് തീറ്റപ്പുൽ കൃഷി വികസന പദ്ധതിയിൽ പുൽകൃഷി യന്ത്രവൽക്കരണത്തിന് വലിയ പ്രാധാന്യം തന്നെ നൽകുന്നു.