Updated on: 1 April, 2024 11:26 PM IST
ചണ്ണക്കൂവ

ചണ്ണക്കൂവ നടാൻ ഏപ്രിൽ മാസമാണ് നല്ലത്. മഴയ്ക്കു മുൻപ് നട്ട്, “വിത്ത്കാഞ്ഞ്' പൊടിക്കണമെന്നാണ് പ്രമാണം. ചണ്ണക്കുവയ്ക്കു വേണ്ടി ആഴത്തിൽ കിളച്ച് കട്ടകളുടച്ച് ഭൂമിയിൽ ഒരുമീറ്റർ വീതിയിൽ ആവശ്യാനുസരണം നീളത്തിൽ താവരണകൾ തയാറാക്കുന്നു. ഈ താവരണകളിൽ നടുവിലായി നെടുകേ വരിയായി ഒരു മീറ്റർ അകലത്തിൽ ചെറു തടങ്ങൾ തയാറാക്കി, ഓരോ തടത്തിലും 2 കിലോ വീതം ഉണങ്ങിയ കാലിവളവും ചാരവും ചേർത്ത മിശ്രിതം മേൽമണ്ണുമായി ഇളക്കി ചേർക്കണം.

രണ്ടു താവരണ തമ്മിൽ അര മീറ്റർ ഇടച്ചാൽ വേണം. ചുരുക്കത്തിൽ രണ്ടു തടത്തിലെ വരികൾ തമ്മിൽ ഒന്നര മീറ്ററും ചെടികൾ തമ്മിൽ ഒരു മീറ്ററും അകലം നൽകണം. നടീൽ വസ്‌തുവിന് ചുരുങ്ങിയത് 15 ഗ്രാം ഭാരമുണ്ടായിരിക്കണം. വിത്തിൻ്റെ കഷണത്തിൽ വളരാൻ കഴിവുള്ള ഒന്നോ അതിലധികമോ മുകുളക്കണ്ണുകളും വേണം.

മുകുളങ്ങൾ മേലേയ്ക്ക് തിരിച്ചാണ് നടേണ്ടത്. നടീൽ താഴ്‌ച ഏറിയാൽ 5 സെ.മീറ്റർ ആയി ക്രമീകരിക്കണം. നടീലിനു ശേഷം ഒരു പലക കൊണ്ട് നേരിയ തോതിൽ മേൽമണ്ണ് അമർത്തുക. വിത്തു മുളയ്ക്കാൻ വേണ്ട നനവ് നിലനിർത്തണം.

ഒപ്പം കരിയില കൊണ്ട് കുഴികളിൽ പുതയിടണം. മുളച്ച് ഒരു മാസത്തിനു ശേഷം കളപറിച്ച് മണ്ണ് കൂട്ടുക. ജലനിർഗമനം സർവ പ്രധാനം ഒപ്പം സൂര്യപ്രകാശവും.

വിളവെടുപ്പ്

ചിരസ്ഥായി ഔഷധിയാണിത്. വീട്ടുവളപ്പിൽ 7 മാസത്തിനു ശേഷം ആവശ്യാനുസരണം കിഴങ്ങ് മാന്തി എടുക്കാം. 240 ദിവസങ്ങൾക്കു ശേഷം മൊത്തമായി കിളച്ച് വിത്തിനു വേണ്ട പ്രകന്ദം മാറ്റി വച്ച ശേഷം ആവർത്തന കൃഷി നടത്താം. പ്രകന്ദം പച്ചയ്ക്കും ഉണക്കിയും വിൽക്കാം. തികച്ചും മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷി.

English Summary: Chana koova farming mehods and techniques
Published on: 01 April 2024, 11:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now