തെങ്ങ് കർഷകർക്ക് വളരെ ആശ്വാസം ഉണ്ടാക്കുന്ന ഒരു വാർത്തയാണ് ചെങ്ങഴിനീരിന്റെ ഉയർന്നുവരുന്ന ഡിമാൻഡ്. ഇന്ന് മഞ്ഞളിനേക്കാൾ വളരെ വിലപിടിപ്പുള്ള ഒരു ഔഷധ സസ്യമായി ഇത് മാറിക്കഴിഞ്ഞു. മഞ്ഞളും ഇഞ്ചിയും പോലെ തെങ്ങുകൾക്കിടയിൽ ഇത് കൃഷി ചെയ്താൽ ചുരുങ്ങിയ കാലം കൊണ്ട് ഇരട്ടി വരുമാനം ഉണ്ടാക്കാം. വിവിധ ആയുർവേദ ഔഷധ നിർമ്മാണ ശാലകളിൽ ഇതിന് മഞ്ഞളിന്റെ പത്തിരട്ടി വില ലഭിക്കുന്നതാണ്.
ഇഞ്ചി, മഞ്ഞൾ, കച്ചോലം, കസ്തൂരിമഞ്ഞൾ, കൂവ, മാങ്ങയിഞ്ചി, കോലിഞ്ചി ഇവപോലെ കൃഷിചെയ്യാവുന്ന ഒരു ഔഷധച്ചെടിയാണ് ചെങ്ങഴിനീർ. മുഖ്യമായും ആയുർവ്വേദ ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന ഇതിന് ഇപ്പോൾ നല്ലവിലയും ഡിമാന്റുമുണ്ട്.
ഇഞ്ചി ഉൾപ്പെടുന്ന സിഞ്ചിബറീസ് കുടുംബത്തിൽപ്പെടുന്ന ചെങ്ങഴിനീർ (ശാസ്ത്രനാമം: കാംഫീറിയ റോട്ടുനഡ) ചെടിക്കു ബാഹ്യപ്രകൃതത്തിൽ മഞ്ഞൾ, കൂവ, കസ്തൂരിമഞ്ഞൾ, മാങ്ങയിഞ്ചി എന്നിവയുമായി വളരെ സാദൃശ്യമുണ്ട് . എന്നാൽ ചെടിയുടെ ഇലകളിൽ കാണപ്പെടുന്ന ചാര നിറമുള്ള വരകളാണ് ഇതിനെ മേല്പറഞ്ഞവയിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നത്. മഞ്ഞളിനും മറ്റുമുള്ളതുപോലെ മണ്ണിനടിയിൽ ഇതിനും ഭൂകാണ്ഡ (പ്രകന്ദം ) ആണുള്ളത്
കേരളത്തിൽ വനപ്രദേശങ്ങളിലും വനേതരപ്രദേശങ്ങളിലുമായി ചുരുക്കം ചില സ്ഥലങ്ങളിലെ ചെങ്ങഴിനീർ പ്രകൃത്യാ വളർന്നു കണ്ടില്ല.
നിൽപ്പിൽനിന്നും 100 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ ഇത് നന്നായി വളർന്നുനില്ക്കുന്നതു കാണാം. നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ നന്നായി തഴച്ചുവളരുന്ന ഒരു ചെടിയാണ് ചെങ്ങഴിനീർ. തുറസായ സ്ഥലങ്ങളും മിതമായ തോതിൽ തണലുള്ള സ്ഥലങ്ങളും ഇതിന്റെ കൃഷിക്കു പറ്റും. ജൈവാംശം ഏറിയ നീർവാർച്ചാ സൗകര്യവും ഇളക്കവും ഉള്ള മണ്ണിലാണ് ഇതിന് ഏറ്റവും വിളവുകിട്ടുക.
ചെങ്ങഴിനീർ നടാൻ
ചെങ്ങഴിനീർ നടാൻ നന്നായി കിളച്ചൊരുക്കിയ സ്ഥലത്ത് മൂന്നുമീറ്റർ നീളത്തിലും ഒന്നേകാൽ മീറ്റർ വീതിയിലും ഇരുപത്തിയഞ്ച് സെന്റിമീറ്റർ ഉയരത്തിലും വാരങ്ങളെടുക്കുക. വാരങ്ങളുടെ മുകൾ ഭാഗം നിരപ്പാക്കി ഇരുപതുസെന്റീമീറ്റർ അകലത്തിലും എട്ടു സെന്റീമീറ്റർ ആഴത്തിലും ചെറുകുഴികൾ എടുക്കുക. കുഴികളിൽ ചെങ്ങഴിനീർ കിഴങ്ങ് (പ്രകന്ദങ്ങൾ) തെല്ലു അമർത്തിനടുക. ഇതിനു മുകളിൽ ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും എല്ലു പൊടിയും മിശ്രണം ചെയ്തത് ഒരു പിടി വാരിയിടുക. തുടർന്ന് കുഴികൾ കൈകൊണ്ട് നിരപ്പാക്കി മൂടുക. വാരങ്ങൾക്കുമേൽ മിതമായ കനത്തിൽ പുതയിടുന്നതും നല്ലതാണ്. മഴയുടെ ലഭ്യതയനുസരിച്ച് പ്രകങ്ങൾ മുളച്ച് ഇലകൾ മണ്ണിനു മുകളിൽ പ്രത്യക്ഷപ്പെടുമ്പോൾ പുതമാറ്റാം.
ചെങ്ങഴിനീർ കൃഷിയിൽ കാലാകാലങ്ങളിൽ കളയെടുപ്പ് നടത്തണം. ഔഷധസസ്യമായതിനാൽ കാലിവളം, കമ്പോസ്റ്റ്, പിണ്ണാക്കുവർഗങ്ങൾ, എല്ലു പൊടി മുതലായ ജൈവവളങ്ങൾ ഇതിന്റെ കൃഷിയിലുപയോഗിക്കുകയാണ് ഉത്തരം. പേടികളടെ ചുവട്ടിൽ പച്ചിലവളം ചേർത്തുകൊടുക്കുന്നതും വാരങ്ങൾക്കിടയിലുള്ള ചാലികളിൽ നിന്നും തൂമ്പകൊണ്ട് മണ്ണുകോരി ചെടികൾക്കിടയിൽ മിതമായ തോതിലിട്ടുകൊടുക്കുന്നതും നന്ന്.
തണ്ടു തുരപ്പൻ പുഴുവാണ് ചെങ്ങഴിനീർ ചെടിയെ ബാധിക്കുന്ന പ്രധാനകീടം.
എന്നാൽ, ഔഷധച്ചെടി ആയതിനാൽ ഈ രാസകീടനാശിനിക്കു പകരം വേപ്പില അരച്ചുകലക്കി ചെയ്തു പുഴുവിനെ നിയന്ത്രിക്കുകയാണ്
എട്ടുമാസം മൂപ്പെത്തുമ്പോൾ വിളവെടുക്കാം
എട്ടുമാസം മൂപ്പെത്തുമ്പോൾ ചെങ്ങഴിനീർ ചെടിയുടെ വിളവെടുക്കാം. ഇലയും തണ്ടും പഴുത്തുന്നങ്ങി വീഴുന്നതോടെ തുമ്പ കൊണ്ടു പിഴുതു പ്രകന്ദങ്ങൾ ശേഖരിക്കാം. വേരും ഇതര സസ്യഭാഗങ്ങളും നീക്കം ചെയ്തു കഴുകി വൃത്തിയാക്കി ഇത് പച്ചയ്ക്കോ ഉണക്കിയോ വിപണനം ചെയ്യാം.
പിഴുതെടുക്കാതെ പ്രകന്ദങ്ങൾ മണ്ണിനടിയിൽ തന്നെയായിരുന്നാൽ, പുതുമഴ പെയ്യുന്നതോടെ ഇലകൾക്കും മുമ്പേ ഇതിന്റെ പൂക്കൾ മണ്ണിനു മുകളിൽ പ്രത്യക്ഷപ്പെടുന്നു. മനോഹരമായ ചെങ്ങഴിനീർ പൂക്കൾക്ക് നേർത്തതെങ്കിലും അത്യന്തം ഹൃദ്യമായ ഗന്ധമാണുള്ളത്.
ആയുർവ്വേദ ഔഷധങ്ങൾ, സുഗന്ധലേപനങ്ങൾ എന്നിവയുടെ ഉത്പാദനത്തിനും ക്ഷേത്രങ്ങളിലെ പൂജാദികർമ്മങ്ങൾക്കും കലശങ്ങൾക്കും ചെങ്ങഴിനീർ കിഴങ്ങും പൂവും ഉപയോഗിച്ചു വരുന്നു.