Updated on: 11 May, 2023 11:41 PM IST
ചിറ്റരത്ത

ചിറ്റരത്ത ദഹനശക്തി വർദ്ധിപ്പിക്കാനും, കഫവാത രോഗങ്ങൾ ശമിപ്പിക്കാനും വാതസംബന്ധമായ വേദനകൾ അകറ്റാനും ഉപകരിക്കുന്നു. ഇത് ശാസകോശരോഗങ്ങൾ ദൂരീകരിക്കുകയും അർശോരോഗങ്ങൾ ഇല്ലാതാക്കുകയും വായിലെ ദുർഗന്ധം അകറ്റുകയും ചെയ്യും. ചിറ്റരത്ത ആട്ടിൻ പാലിൽ കഷായം വച്ച് സേവിച്ചാൽ ആസ്തമാരോഗത്തിന് ആശ്വാസം ലഭിക്കും. കുളികഴിഞ്ഞ് ചിറ്റരത്ത പൊടിച്ച് തലയിൽ തിരുമ്മിയാൽ നീർവീഴ്ച ഉണ്ടാകില്ല. രക്തസമ്മർദ്ദം സാധാരണ ഗതിയിലാക്കുന്നതിനും ഒച്ചയടപ്പു മാറ്റുന്നതിനും പ്രമേഹരോഗ ചികിൽസയിലും ചിറ്റരത്ത ചേർന്ന ഔഷധങ്ങൾ നൽകാറുണ്ട്.

രൂപവിവരവും ഇനങ്ങളും

ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇലകൾ വീതി കുറഞ്ഞ് നീളം കൂടിയതാണ്. ഭൂമിക്ക് സമാന്തരമായി വളരുന്ന തടിച്ച് വേരു പോലെയുള്ള പ്രകന്ദം ശാഖകളായി കാണപ്പെടുന്നു. ഇലയ്ക്കും, പൂവിനും, പ്രകന്ദത്തിനുമെല്ലാം ഹൃദ്യമായ സുഗന്ധം ഉണ്ട്. വലിപ്പമുള്ള പൂക്കളുടെ ദളങ്ങൾക്കുള്ളിൽ പിങ്കുനിറമുള്ള വരകൾ കാണാം. വലിയ ഇലകളും ചിറ്റരത്തയേക്കാൾ ഉയരവുമുള്ള ഇതിന്റെ പൂക്കൾ വലിപ്പം കുറഞ്ഞതും വെള്ളനിറത്തോട് കൂടിയതുമാണ്. പ്രകന്ദം വലിപ്പമുള്ളതുമാണ്.

കാലാവസ്ഥയും മണ്ണും

ചതുപ്പുസ്ഥലങ്ങളിലും നല്ല മഴ ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഈ സസ്യം കൂടുതലായി കണ്ടുവരുന്നത്. കേരളം, കർണ്ണാടക, തമിഴ്നാട്, ബംഗാൾ, ബീഹാർ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ചിറ്റരത്ത സുലഭമാണ്. നീർവാർച്ച കുറഞ്ഞ മണ്ണാണ് ഉത്തമം എങ്കിലും മിക്ക് മണ്ണിനങ്ങളിലും ഇതു കൃഷി ചെയ്യാവുന്നതാണ്. തെങ്ങിൻതോപ്പുകളിലും റബർ തോട്ടങ്ങളിലും ചിറ്റരത്ത ഇടവിളയായി കൃഷി ചെയ്യാം.

ചിരസ്ഥായി സസ്യമായതിനാൽ നടീൽ വസ്തുവായി ചിറ്റരത്തയുടെ പച്ചയായ ഭൂകാണ്ഡം ആണ് ഉപയോഗിക്കുന്നത്. വിളവെടുത്ത ഭൂകാണ്ഡം സൂഷിച്ചുവച്ചാൽ ഉണങ്ങിപ്പോകും. അതിനാൽ ആവശ്യാനുസരണം കൃഷിസ്ഥലത്തു നിന്ന് കട പിഴുതെടുത്ത ഭൂകാണ്ഡം ഓരോ മുള വീതമുള്ള ചെറുകഷണങ്ങളാക്കി നടുവാൻ ഉപയോഗിക്കാം ഒരേക്കർ സ്ഥലത്തേക്ക് ഏകദേശം 500 കി.ഗ്രാം നടീൽ വസ്തു വേണ്ടിവരും

കാലവർഷാരംഭത്തോടെ എക്കറോന്നിന് 4 ടൺ ജൈവവളം ചേർത്ത് കൃഷിസ്ഥലം നന്നായി ഉഴുതു നിരപ്പാക്കി 10 സെ.മീ. പോക്കവും ഒരു മീറ്റർ വീതിയുമുള്ള വാരങ്ങളെടുക്കണം. വാരത്തിൽ 20 സെ.മീ അകലത്തിൽ കൈക്കുഴികൾ എടുത്ത് ചെറുകഷണങ്ങളായി തയ്യാറാക്കിയ കാണ്ഡം നടണം. ചാണകപ്പൊടി കൊണ്ട് കുഴി മൂടി ചപ്പിലകളോ കച്ചിയോ കൊണ്ട് പുതയിടണം. മൂന്നു മഴ കൊണ്ട് പടി മുളച്ചു വളർന്നു തുടങ്ങും. ഒരു മാസത്തിനുശേഷം പാഴു പൊക്കി കളകൾ നീക്കി വളമിട്ട് മണ്ണണയ്ക്കണം.

ചിറ്റരത്ത ഒന്നര വർഷം മുതൽ വിളവെടുക്കാമെങ്കിലും മൂന്നാം വർഷമാണ് ഏറ്റവും ഉയർന്ന വിളവും ഗുണമേൻമയും ലഭിക്കുന്നത്. ആഴത്തിലുള്ള ബലമേറിയ വേരുകൾ ഉള്ളതു കൊണ്ട് ചിറ്റരത്ത പറിച്ചെടുക്കുവാൻ പ്രയാസമാണ്. ആദ്യം മണ്ണിനു മുകളിലുള്ള ഭാഗങ്ങൾ വെട്ടിനീക്കി ഭൂകാണ്ഡം മൺവെട്ടികൊണ്ട് കിളച്ചെടുക്കണം. അതിനുശേഷം വേരും തണ്ടും നീക്കം ചെയ്തു ഭൂകാണ്ഡം കഴുകി 5 സെ.മീ. നീളമുള്ള കഷണങ്ങളായി മുറിച്ച് നാലഞ്ചു ദിവസം വെയിലത്തു വച്ചുണക്കി വിൽപ്പന നടത്താം. നല്ല രീതിയിൽ പരിചരിച്ചാൽ ഒരു ഏക്കറിൽ നിന്നും 8-10 ടൺ ചിറ്റരത്ത ലഭിക്കും. ഉണങ്ങുമ്പോൾ ഇത് നാലിലൊന്നാകും. ചിറ്റരത്തയുടെ ഭൂകാണ്ഡത്തിലും വേരിലും തൈലം അടങ്ങിയിട്ടുണ്ട്. മൂന്നു നാലു മണിക്കൂർ ആവി വാറ്റു നടത്തിയാൽ ഭൂകാണ്ഡത്തിൽ നിന്ന് 0.22% വും വേരിൽ നിന്ന് 0.5% വും തൈലം ലഭിക്കും. ഉണങ്ങിയ ഭൂകാണ്ഡത്തിൽ നിന്നുള്ള തൈലത്തിന്റെ അളവ് 0.93% ആണ്.

English Summary: Chittaratha can give relief to asthma
Published on: 11 May 2023, 11:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now