സമീപത്തെങ്ങാനും ചെറുചുണ്ട വളരുന്നുണ്ടെങ്കിൽ താനേ മുളയ്ക്കുന്ന സസ്യമാണ് ചൂണ്ട. വർഷം മുഴുവനും പൂവും കായുമായി വളർച്ചയും വംശവർധനവും തുടരുന്ന ചൂണ്ട നവംബർ മുതൽ ജനുവരി- ഫെബ്രുവരി മാനങ്ങളിൽ ധാരാളം കായ്കൾ കുലകളായി ഉൽപ്പാദിപ്പിക്കുന്നു. ഇവ പഴുത്തു പാകമാകുമ്പോൾ മഞ്ഞയോ ഇളം ഓറഞ്ചുനിറമോ ആകുന്നു.
മാംസള ആയ ഭാഗത്തിന്റെയും ഉരുണ്ട് ഗോലിപോലെ ചുമന്നതോ ഓറഞ്ചു സറത്തിലുള്ളതോ ആയ ഫലങ്ങൾ പക്ഷികൾക്ക് പഥ്യമാണ്. പക്ഷികൾ ആണ് വിത്തുവിതരണക്കാർ. ഇത് പ്രകൃതിദത്തമായ വിത്തുവിതരണ കൂടാതെ ഒരു പ്രാവശ്യം ഒരുവളപ്പിൽ വന്നെത്തിയാൽ പിന്നെ സ്വയം വംശവർധനവ് നടത്തുന്നതിൽ പുത്തരിച്ചുണ്ടയ്ക്കുള്ള കഴിവ് മറ്റു പലതിനെയും വെല്ലുന്നതാണ്.
ധാരാളം ചെടികൾ ആവശ്യമുള്ളവർ പഴുത്തകായ്കൾ പറിച്ചുണക്കി പാകി തൈകൾ പറിച്ചുനടാം. വളപ്രയോഗമോ മറ്റു പരിചരണങ്ങളോ ഇതിനാവശ്യമില്ല. സീസൺ ആയിക്കഴിഞ്ഞാൽ സ്ഥാനത്തും അസ്ഥാനത്തും ധാരാളം തൈകൾ വിത്തുവീണുമുളയ്ക്കും. ആവശ്യമില്ലാത്ത സ്ഥലത്തു നിന്നും തൈകൾ പറിച്ച് വളപ്പിന്റെ അതിരുചേർത്ത് നടുന്നത് നന്നായി മിക്കും ഔഷധാവശ്യത്തിന് പുത്തരിച്ചുണ്ടയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ ധാരാളമായി ആവശ്യമുള്ളവർ ഒഴിഞ്ഞ ഒരു സ്ഥലത്ത് ഇത് നട്ടുവളർത്തുക. മഴയെ ആശ്രയിച്ചുമാത്രം വളരുന്നു.