Updated on: 30 April, 2021 9:21 PM IST
ചേമ്പിങ്ങളിൽ കൂടുതലായും വ്യാവസായിക ആവശ്യത്തിൽ കൃഷി ചെയ്യുന്നത് താളും പാൽചേമ്പുമാണ്.

കേരളത്തിൽ മിക്കവാറും സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന ഒരു കാർഷിക വിളയാണ് ചേമ്പ്. സീസണിലും അല്ലാതെയും ചെയ്യാവുന്ന ചേമ്പിനങ്ങൾ ഉണ്ട്.

കേരളത്തിൽ കൃഷി ചെയ്യുന്ന ചേമ്പിനങ്ങളിൽ പ്രധാനം Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്.

ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണൻ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യൻ ചേമ്പ്, കറുത്ത കണ്ണൻ, വെളുത്ത കണ്ണൻ, താമരക്കണ്ണൻ, വെട്ടത്തു നാടൻ, വാഴച്ചേമ്പ്, കരിച്ചേമ്പ്, ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളിൽ ചേമ്പുകൾ കൃഷി ചെയ്യുന്നു. പൊടിച്ചേമ്പ്, പാൽച്ചേമ്പ്, വാഴച്ചേമ്പ്, മുട്ടച്ചേമ്പ് എന്നിവയാണ് ചേമ്പിലെ വിവിധ ഇനങ്ങൾ.

ചേമ്പിങ്ങളിൽ കൂടുതലായും വ്യാവസായിക ആവശ്യത്തിൽ കൃഷി ചെയ്യുന്നത് താളും പാൽചേമ്പുമാണ്. താള് ചേമ്പ് ചിലയിടങ്ങളിൽ പൊടിച്ചേമ്പ് എന്നും പറയുന്നു.താളിന്റെ തളിരില കൊണ്ട് വിവിധയിനം നാടൻ വിഭവങ്ങൾ ഉണ്ടാക്കുന്നു.

താള് ദഹനം വർദ്ധിപ്പിക്കുന്നു.താളിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.പാൽചേമ്പ്‌ പ്രധാനപ്പെട്ട ഒരു ചേമ്പിനമാണ് ,തണ്ടും തളിരിലയും കിഴങ്ങും ഒരുപോലെ ഭക്ഷ്യയോഗ്യമായ പാൽച്ചേമ്പ് നല്ല സ്വാദുള്ള ഇനമാണ്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ നന്നായി വളരുന്ന പാൽച്ചേമ്പ് വ്യാവസായികാടിസ്ഥാന ത്തിൽ കൃഷി ചെയ്യുന്ന ഇനമാണ്.ചെറു ചേമ്പ്, മക്കളെപ്പോറ്റി ചേമ്പ്, കുഴി നിറയാൻ ചേമ്പ്, കുട വാഴച്ചേമ്പ്, മാറാൻ ചേമ്പ് എന്നിവയും വിവിധ ഇനം ചേമ്പുകളാണ്.

English Summary: Climate-friendly Chemb in Kerala
Published on: 15 March 2021, 04:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now